വിസ്മയ കുവൈറ്റ് മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോല്‍പന്നങ്ങളും വിതരണം ചെയ്തു

Published on 21 June, 2021
 വിസ്മയ കുവൈറ്റ് മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോല്‍പന്നങ്ങളും വിതരണം ചെയ്തു


കുവൈറ്റ് സിറ്റി: കോവിഡ് മഹാമരിയാന്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ഒരു സഹായം എന്ന നിലയില്‍ വിസ്മയ ഇന്റര്‍ നാഷണല്‍ ആട്ട്‌സ് & സോഷ്യല്‍ സര്‍വിസ് മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോല്‍പന്നങ്ങളും വിതരണം ചെയ്തു. സാനിറ്റയ്‌സര്‍, മാസ്‌ക്ക്, ഗ്ലൗസ്, പിപിഇ കിറ്റ് തുടങ്ങിയവ അടങ്ങിയ മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോല്‍പന്നങ്ങളടങ്ങിയ കിറ്റുകളുമാണ് വിതരണം ചെയ്തത്. വിസ്മയയുടെ തമിഴ്‌നാട് വിംഗ് സ്ഥാപകന്‍ രാജേഷ് കുമാര്‍, പിആര്‍ഒ സഞ്ജയ് കുമാര്‍, ലാല്‍, ചിദംബരദാസ് എന്നിവരുടെ സഹകരണത്തോടെ ആതെങ്കോട് മാതു കുമ്മന്‍ പഞ്ചായത്ത് പ്രസിഡന്റ് ശശികുമാര്‍ കിറ്റുകള്‍ എറ്റുവാങ്ങി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

വിസ്മയയുടെ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ കിറ്റുകള്‍ വിതരണം ചെയ്തു. മതുകുമ്മല്‍ പഞ്ചായത്തില്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. കളിയിക്കാവിള പഞ്ചായത്തില്‍ വിസ്മയ തമിഴ്‌നാട് വിഭാഗം പി ആര്‍ ഓ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലും വിളവന്‍ കോട് പഞ്ചായത്തില്‍ ശ്രീ ലാന്‍, ചിദംബരദാസ് എന്നിവരുടെ നേതൃത്വത്തിലും വിതരണം നടത്തി.

കോവിഡ് മഹാമാരിയില്‍ ഇത്തരത്തിന്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ മനസ് കാണിച്ച കുവൈറ്റ് ചാപ്റ്റര്‍ വിസ്മയ ഇന്റര്‍നേഷ്ണന്‍ ആട്ട്‌സ് & സോഷ്യന്‍ സര്‍വിസ് സംഘടന പ്രസിഡന്റ് അജിത്ത് കുമാറിനെയും മറ്റു ഭാരവാഹികളെയും വിസ്മയ തമിഴ്‌നാട് വിഭാഗം സ്ഥാപകന്‍ രാജേഷ്, മതുകുമ്മന്‍ പഞ്ചായത്ത് പ്രസിഡന്റ് ശശികുമാര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക