സൗദിയില്‍ മോസ്‌കുകളിലെ ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറച്ചു

Published on 21 June, 2021
 സൗദിയില്‍ മോസ്‌കുകളിലെ ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറച്ചു

റിയാദ്: സൗദി അറേബ്യയിലെ മോസ്‌കുകളില്‍ ലൗഡ്‌സ്പീക്കറുകള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉത്തരവു പുറപ്പെടുവിച്ചു. മോസ്‌കുകളില്‍ പ്രാര്‍ഥനയ്ക്കും ബാങ്ക്വിളികള്‍ക്കും ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കുന്‌പോള്‍ പരമാവധി വോളിയത്തിന്റെ മൂന്നിലൊന്നായി ശബ്ദം കുറയ്ക്കണമെന്നാണു കഴിഞ്ഞമാസത്തെ ഉത്തരവ്. ശബ്ദമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണു വിശദീകരണം.

ഇസ്ലാമിക് ആചാരങ്ങള്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്ന രാജ്യമാണ് സൗദി അറേബ്യ. പുതിയ ഭരണാധികാരി അവിടെ നടപ്പാക്കുന്ന പരിഷ്‌കാര നടപടികളുടെ ഭാഗമാണിതെന്നാണു വിശദീകരണം. എന്നാല്‍, ലൗഡ് സ്പീക്കറുകളുടെ ശബ്ദനിയന്ത്രണ ഉത്തരവ് പിന്‍വലിക്കണമെന്ന് യാഥാസ്ഥിതികര്‍ ആവശ്യപ്പെടുന്നുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക