Image

ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മിസോറം മന്ത്രി

Published on 22 June, 2021
ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മിസോറം മന്ത്രി
ഐസ്വാള്‍: ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബത്തിന് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച്‌ മിസോറാം മന്ത്രി. ജനസംഖ്യപരമായി പിന്നാക്കം നില്‍ക്കുന്ന മിസോറാമിലെ സമുദായങ്ങള്‍ക്കിടെയില്‍ ജനംസഖ്യ വര്‍ദ്ധന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കായിക മന്ത്രി റോബര്‍ട്ട് റോമാവ്യ ധന സഹായം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് ഇത്തരം കുടുംബങ്ങള്‍ക്ക് നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രണത്തിന് നടപടികള്‍ സ്വീകരിക്കുമ്ബോഴാണ് മിസോറാമില്‍ മന്ത്രി വ്യത്യസ്ഥമായ പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

തന്റെ മണ്ഡലത്തില്‍ മാത്രമുള്ള കുടുംബങ്ങള്‍ക്കാണ് സമ്മാനം നല്‍കുകയെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. പണത്തൊടൊപ്പം  സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും.

മിസോറാമിലെ ജനസംഖ്യ കുത്തനെ ഇടിയുകയാണെന്നും ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ഫാദേഴ്‌സ് ഡേയിലാണ് മന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സമ്മാനത്തുക മന്ത്രിയുടെ മകന്‍ നിയന്ത്രിക്കുന്ന നിര്‍മ്മാണ കമ്ബനിയാണ് നല്‍കുക.

അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് മിസോറം. 52 പേരാണ് ചതുരസ്ര കിലോ മീറ്ററിലെ ജന സാന്ദ്രത. വന്ധ്യത നിരക്കും മിസോറം ജനസംഖ്യയുടെ വളര്‍ച്ച നിരക്ക് കുറയ്ക്കുന്നതും ഗുരുതര ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അതിനാലാണ് ഇത്തരത്തിലുള്ള പ്രഖ്യാപനവുമായി മുന്നോട്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക