Image

യോഗയുടെ ജന്മസ്ഥലം ഇന്ത്യയല്ല, തന്റെ രാജ്യം: വീണ്ടും വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി

Published on 22 June, 2021
യോഗയുടെ ജന്മസ്ഥലം ഇന്ത്യയല്ല, തന്റെ രാജ്യം: വീണ്ടും വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: യോഗയുടെ ജന്മസ്ഥലം ഇന്ത്യയല്ലെന്നും നേപ്പാളാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. അന്താരാഷ്ട്ര യോഗദിന ആഘോഷങ്ങള്‍ക്കിടെയാണ് ഒലിയുടെ വിവാദ പരാമര്‍ശം.

'ഇന്ത്യ എന്ന രാജ്യം നിലവില്‍ വരുന്നതിന് മുമ്ബുതന്നെ നേപ്പാളില്‍ ആളുകള്‍ യോഗ ചെയ്തിരുന്നു. യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല. യോഗ കണ്ടുപിടിക്കപ്പെട്ട സമയത്ത് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നില്ല'. അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ പോലെയല്ല പണ്ടുകാലത്ത് ഇന്ത്യയുടെ അസ്ഥിത്വം. പണ്ടുകാലത്ത് ഒരു ഭൂഖണ്ഡം പോലെയോ ഉപഭൂഖണ്ഡം പോലെയോ ആയിരുന്നു ഇന്ത്യ. പിന്നീട് നിരവധി ഘടകങ്ങളായി വിഭജിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

'യോഗയുടെ കാര്യത്തില്‍ ശരിയായ രീതിയില്‍ അവകാശവാദം ഉന്നയിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. യോഗയെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനും നമുക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്ക് രാജ്യാന്തര പ്രശസ്തി നല്‍കിയത്.' ശര്‍മ ഒലി കൂട്ടിച്ചേര്‍ത്തു. നേരത്തെ ശ്രീരാമന്റെ ജന്മദേശമായ അയോധ്യ നേപ്പാളിലായിരുന്നെന്നും ശ്രീരാമന്‍ നേപ്പാളിയായിരുന്നെന്നും ഒലി അവകാശപ്പെട്ടിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക