Image

ബീഫ് ഒഴിവാക്കിയതടക്കം രണ്ട് വിവാദ ഉത്തരവുകള്‍ക്ക് സ്റ്റേ; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

Published on 22 June, 2021
ബീഫ് ഒഴിവാക്കിയതടക്കം രണ്ട് വിവാദ ഉത്തരവുകള്‍ക്ക് സ്റ്റേ; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി
​​​കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ പുതിയ ഭരണ പരിഷ്ക്കാരങ്ങള്‍ക്ക് തിരിച്ചടി. രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുമുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശിയായ അജ്‌മല്‍ അഹമ്മദിന്‍റെ പൊതു താത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക