America

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

ജോസഫ് പൊന്നോലി 

Published

on

ഹ്യുസ്റ്റൺ, ടെക്സാസ്:  കേരളാ റൈറ്റേഴ്‌സ് ഫോറം, യു എസ് എ യുടെ പ്രതിമാസ സാഹിത്യ സമ്മേളനവും ചർച്ചയും ഗൂഗിൾ മീറ്റ് വീഡിയോ കോൺഫറൻസ്  മുഖേന ജൂൺ 27, 2021 ഞായറാഴ്ച  4 PM ന്  നടത്തുന്നതായിരിക്കും എന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോൺ മാത്യു അറിയിച്ചു. പ്രധാന പരിപാടികൾ താഴെ ചേർക്കുന്നു:

കഥ -- ജോൺ കുന്തറ 

കമലാ സുരയ്യ: ഓർമ്മകൾ  : അബ്ദുൾ പുന്നയൂർകുളം  

മാധവിക്കുട്ടി (കമലാ സുരയ്യ) യുടെ ഹ്യുസ്റ്റൺ സന്ദർശനത്തിന്റെ ഓർമ്മകൾ  - ഈശോ ജേക്കബ്  

മെയ് 23, 2021 നു നടന്ന സമ്മേളനത്തിൽ   “അനിൽ പനച്ചൂരാന്റെ കവിതകളും, ഗാനങ്ങളും ---ഒരാസ്വാദനം എന്ന വിഷയം ആസ്പദമാക്കി  ശ്രീ എ.സി. ജോർജ്  പ്രഭാഷണം നടത്തി.  ഒരു കവി, ഗാന രചയിതാവ്, സിനിമാ നടൻ, തിരക്കഥാകൃത്ത്, വക്കീൽ, എന്നീ നിലകളിൽ ശോഭിച്ചിരുന്ന പനച്ചൂരാന്റെ അകാല വിയോഗം  സാഹിത്യ സാംസ്കാരിക ലോകത്തിനു ഒരു തീരാ നഷ്ടമാണ് എന്ന്ശ്രീ എ. സി.  ജോർജ് അഭിപ്രായപ്പെട്ടു. പനച്ചൂരാനെ  അനശ്വരമാക്കുന്ന ചില ഗാനങ്ങളുടെ ഈരടികൾ അദ്ദേഹം പാടി അവതരിപ്പിച്ചു. 

തുടർന്ന് ശ്രീ ജോൺ കുന്തറ താൻ രചിച്ച “വീണ്ടും കൂട്ടുകാർ” എന്ന കുട്ടികളുടെ കഥ വായിച്ചവതരിപ്പിച്ചു. കോവിഡ്  പോലുള്ള വിഷമഘട്ടത്തിൽ മുൻപ് പുച്ഛിച്ചു തള്ളുന്ന ആൾക്കാർ  ആയിരിക്കും സഹായ ഹസ്തം നീട്ടുന്നത് എന്നതായിരുന്നു കഥയുടെ സന്ദേശം.  പരസ്പര സ്നേഹത്തിന്റെ ആവശ്യകത കഥയിലൂടെ അദ്ദേഹം അവതരിപ്പിച്ചു. 

പിന്നീട് ശ്രീ  അബ്ദുൾ പുന്നയൂർകുളം താൻ രചിച്ച  “ബെറ്റ്സി”  എന്ന കവിത വായിച്ചവതരിപ്പിച്ചു. വാക്‌ചാതുരിയിലും, ആശയ ഗാമ്ഭീര്യത്തിലും ഭാവനയിലും വേറിട്ടു നിൽക്കുന്ന കവിത കവിയുടെ ജീവിത പങ്കാളിയായിരുന്ന പഴയ കാറിന്റെ മനോഹരമായ ഒരു വർണ്ണനയിലൂടെ പഴയ കാമുകിയുടെ ഓർമ്മകൾ തട്ടിയുണർത്തതായി അനുവാചകർക്ക്‌ അനുഭവപ്പെടുന്നു. 

സാഹിത്യ ചർച്ചയിൽ എ.സി. ജോർജ്, ജോൺ മാത്യു, മാത്യു നെല്ലിക്കുന്നു, ഈശോ ജേക്കബ്, ജോൺ കുന്തറ, ജോസഫ് തച്ചാറ, മാത്യു മത്തായി, ഡോ. മാത്യു  വൈരമൺ, ജോൺ തൊമ്മൻ, ആൻ വര്ഗീസ് (കാനഡാ), ഡോ വര്ഗീസ് (കാനഡാ),  അബ്ദുൽ പുന്നയൂർക്കുളം (ഡിട്രോയ്റ്), ഷാജി പാംസ് ആർട്, ജോസഫ് മണ്ടവത്തിൽ, തോമസ് വര്ഗീസ് കളത്തൂർ, ജോൺ ഔസേഫ്, ജോസഫ് പൊന്നോലി എന്നിവർ സജീവമായി പങ്കെടുത്തു. റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമൺ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ജോസഫ് പൊന്നോലി മോഡറേറ്റർ ആയിരുന്നു. ട്രെഷറർ മാത്യു മത്തായി നന്ദി രേഖപ്പെടുത്തി. 

 

Facebook Comments

Comments

  1. ഓരോ സംഘടനക്കാർ ക്കും വേണ്ടി പ്രത്യേകിച്ച്, എഴുത്ത് സംഘടനക്കാർക്കായി കുറച്ച് അഭിപ്രായങ്ങൾ എഴുതട്ടെ. കേരള ലിറ്റററി ഫോറം റം, റൈറ്റേഴ്സ് ഫോറം മലയാളം സൊസൈറ്റി തുടങ്ങി ലിറ്ററി വാർത്തകൾ വായിക്കാറുണ്ട്.. എല്ലാം ഒരു വിധം ഒക്കെ ഒപ്പിച്ചു പോകുന്നു. ഇനിയിപ്പോ കോവിഡിനെ പഴിച്ചിരിക്കാൻ, പറഞ്ഞിരിക്കാൻ കാര്യമില്ലല്ലോ. സംഗതി എല്ലാം ഓപ്പൺ ആയിട്ടുണ്ടല്ലോ. വല്ല ഹോട്ടലിലും ഹാളിനും മീറ്റിംഗ് നടത്തിയിട്ട് നേതാക്കന്മാർ നടുക്കു കുത്തിയിരുന്ന് നല്ല നല്ല ഫോട്ടോകൾ ഇടുക. റൈറ്റർ ഫോറം ലൈബ്രറി അടച്ചിട്ടിരിക്കുകയാണ് അല്ലേ? അതും ഒന്ന് തുറന്നിട്ട് വായനക്കാരെ ആകർഷിക്കുക. ലാനയും, ആ പുതിയ എഴുത്ത് കൂട്ടവും, അവിടത്തെ ലിറ്റററി അസോസിയേഷനും എന്നും എല്ലാം തന്നെ നാട്ടിൽ നിന്ന് ഇന്ന് ചില വമ്പൻമാരെ വിളിച്ചുവരുത്തി അവരുടെ വാചകമടി കേട്ട് മനുഷ്യരെ ബോറടിപ്പിക്കുന്നു. ഇവിടെ ഉള്ളവർക്ക് ഒരു ചാൻസ് കൊടുക്കുന്നില്ല. എന്നാൽ മലയാളം സൊസൈറ്റിയും, റൈറ്റർ റൈറ്റർ forum ഇവിടത്തെ തന്നെ തന്നെ പാവം സാഹിത്യകാരന്മാർക്ക് അവസരം കൊടുക്കുന്നത് നല്ലതുതന്നെ. ഡാലസിൽ ആണോ, ഹ്യൂസ്റ്റണിൽ ആണോ എന്ന് അറിയില്ല, ഒരു ഡിബേറ്റ് ഫോറം ഉണ്ടല്ലോ? അവരുടെ പ്രവർത്തനവും നല്ലതാണ്. കാരണം അവർ ഒരു വമ്പനും പ്രത്യേക ആനുകൂല്യം കൊടുക്കാറില്ല . എല്ലാവർക്കും തുല്യ അവസരം തുല്യനീതി ആണ് അവർ കൊടുക്കുന്നത്. ഫിലാഡൽഫിയയിലെ മാപ്പ് സംഘടനയിലെ അരക്ഷിതാവസ്ഥ അവസാനിപ്പിക്കുക. അവർ അതായത് മാപ്പ് കാർ fokana ക്കും , ഫോമാക്കും വേണ്ടി കടിപിടി കൂടരുത്. അവരും നടത്തുന്നത് എന്താ? നാട്ടിലെ മന്ത്രിമാരായ നേതാക്കന്മാരെയും വരുത്തി, സുമിൽൽ വരുത്തി, സ്വയം വമ്പന്മാരായി പുങ്കൻ മാരായി ഞളിയുക. അല്ലാതെ അവരെ കൊണ്ടൊക്കെ അമേരിക്കൻ മലയാളിക്ക് ഒരു ഗുണവുമില്ല. അതിനാൽ എഴുത്തുകൂട്ടംകാരെ, റൈറ്റർ കൂട്ടുകാരെ നിങ്ങൾ നിങ്ങളുടെ സ്വന്തം വാസന, സ്വന്തം കഴിവ് ഒന്ന് വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുക. എല്ലാവർക്കും തുല്യ നീതി കൊടുക്കുക. പറ്റുന്നത്ര തുല്യനീതി കൊടുക്കുക.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ;ദേശിയ കണ്‍വന്‍ഷന് തുടക്കം കുറിച്ച ഡാളസില്‍ ശുഭാരംഭം

ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം

ഇവിടം സ്വര്‍ഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല (നര്‍മ്മ രാഷ്ട്രീയലേഖനം: സാം നിലമ്പള്ളില്‍)

ഞാൻ കണ്ട രാമായണം (രാമായണ ചിന്തകൾ 12: ഷക്കീല സൈനു കളരിക്കൽ)

നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകന് കോവിഡ്; നില ഗുരുതരം

കണക്ടിക്കട്ടിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ പബ്ലിക് ഹെൽത്ത് കമ്മീഷണറായി ഡോ. മനീഷ ജുത്താനി നിയമിതയാകുന്നു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; ഹൂസ്റ്റണില്‍ മികച്ച ശുഭാരംഭം

ഏഷ്യൻ അമേരിക്കൻ വിവേചനം (ബി ജോൺ കുന്തറ)

ഡാലസിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ഉജ്വല പരിസമാപ്തി.

മുന്‍ യുഎസ് സെനറ്ററെ ആക്രമിച്ചു ഫോണ്‍ തട്ടിയെടുത്തു

ഡെല്‍റ്റ വേരിയന്റ് വ്യാപനം; നിലവിലുള്ള യാത്രാ നിയന്ത്രണം തുടരുമെന്ന് വൈറ്റ് ഹൗസ്

ടെക്‌സസ്സില്‍ വെടിവെപ്പു നടത്തിയ പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊന്നു

വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ ഓഫീസ് തുറക്കുന്നു

പരിശുദ്ധ ബാവ തിരുമേനിക്ക് ചിക്കാഗോ ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ ആദരാജ്ഞലികള്‍

ഹൂസ്റ്റണില്‍ പന്തുകളി മത്സരത്തിനിടെയുണ്ടായ വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഇന്ത്യയിൽ നിന്നുള്ള  യാത്രാവിലക്ക് പിൻവലിക്കാനാകില്ലെന്ന് യു എസ് 

ആമസോണിനെ  ഇനി  വീടിന്റെ താക്കോൽ ഏൽപ്പിക്കാം (മോ?) 

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ പരിപാടി

മനുഷ്യകടത്ത് അപകടങ്ങളില്‍ ഇരകളാവുന്നവരില്‍ വാഹനം ഓടിക്കുന്നവരും (ഏബ്രഹാം തോമസ്)

ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

കേരളം നിക്ഷേപ സൗഹൃദമാണോ? ഡിബേറ്റ് ഫോറം സംവാദം ജൂലൈ 30നു

'ട്രമ്പ് വാക്‌സിന്‍' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

ഡാളസ്സിലെ താപനില ഈ വര്‍ഷം ആദ്യമായി മൂന്നക്കത്തിലേക്ക്

അത്മായ സിനഡിൻറെ പ്രസക്തിയും സാദ്ധ്യതകളും (ജോസഫ് മറ്റപ്പള്ളി)

ഹൗചിസ് പിന്‍ചക്രം (കാര്‍ട്ടൂണ്‍: സിംസണ്‍)

View More