Image

വേട്ടക്കാരന്‍ സവര്‍ണ്ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും; ഹരീഷ് പേരടി

Published on 22 June, 2021
വേട്ടക്കാരന്‍ സവര്‍ണ്ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും; ഹരീഷ് പേരടി


ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. റാപ്പര്‍ വേടനെതിരെ പ്രതികരിച്ചവര്‍ എന്ത് കൊണ്ട് ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു എന്ന് ഹരീഷ് ചോദിക്കുന്നു.  വേട്ടക്കാരന്‍ സവര്‍ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും എന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. 

ഹരീഷ് പേരടിയുടെ കുറിപ്പ്, 

വേടനെന്ന ദളിതനെതിരെ ഉറഞ്ഞ തുള്ളിയ അഭിനവ സാംസ്‌കാരിക നായിക്കളെ, സവര്‍ണ്ണനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നു, ഇവന്റെ ഫോട്ടോ പോലും ആരും പ്രസിദ്ധീകരിക്കുന്നില്ല, ഇതുകൊണ്ടാണ് പറയുന്നത് വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സുപോലും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്, ചിന്തകളില്‍ പോലും ഇരട്ട നീതി ക്ര തുഫു ..



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക