Image

കോവിഡ് പ്രോട്ടാക്കോള്‍ പാലിച്ച് സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ സിപിഎം

ജോബിന്‍സ് തോമസ് Published on 23 June, 2021
കോവിഡ് പ്രോട്ടാക്കോള്‍ പാലിച്ച് സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ സിപിഎം
ഇത് സിപിഎം സമ്മേളനങ്ങള്‍ നടക്കേണ്ട വര്‍ഷമാണ്. കോവിഡ് രൂക്ഷമായതിനാല്‍ സമ്മേളനങ്ങള്‍ നീട്ടിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു എന്നാല്‍ പ്രോട്ടോക്കോള്‍ ക്യത്യമായി പാലിച്ച് സമ്മേളനങ്ങള്‍ നടത്താന്‍ തന്നെയാണ് സിപിഎമ്മിനുള്ളിലെ ആലോചന. 

കഴിഞ്ഞ വര്‍ഷം പകുതിയോടെ ആരംഭിച്ച് ഈ ഏപ്രില്‍ മാസത്തിലായിരുന്നു സമ്മേളനങ്ങള്‍ അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് നിയമസഭാ തെരഞ്ഞെടുപ്പിനേയും കോവിഡിനേയും തുടര്‍ന്ന് മാറ്റിവച്ചു. ജൂണ്‍ - ജൂലൈ മാസങ്ങളിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കേണ്ടത്. കോവിഡിനെ തുടര്‍ന്നാണ് ഇതും വൈകിപ്പിക്കുന്നത്. 

ആളുകളുടെ എണ്ണം കുറച്ച് സമ്മേളനങ്ങള്‍ നടത്താം എന്നാണ് കേരള ഘടകത്തിന്റെ നിര്‍ദ്ദേശം.ഇത് ജൂലൈമാസത്തില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്യും. കേന്ദ്രക്കമ്മിറ്റിയാണ് സമ്മേളനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. 15 അംഗങ്ങളാണ് ഓരോ ബ്രാഞ്ചിലും ഉള്ളത് എന്നതിനാല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല. 

പരമാവധി 50 പേരെ പങ്കെടുപ്പിച്ച്  ലോക്കല്‍ സമ്മേളനങ്ങളും നടത്താന്‍ സാധിക്കും. തുടര്‍ന്ന് നടക്കേണ്ട ഏരിയാ , ജില്ലാ , സംസ്ഥാന സമ്മേളനങ്ങള്‍ക്കാണ് ആളെണ്ണം കുറയേണ്ടത്. പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണം നന്നേ കുറയ്‌ക്കേണ്ടി വരും. 

സാധാരണ 500 പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതെന്തായാലും സാധ്യമല്ല അതിനാല്‍ വിശാല സംസ്ഥാന കമ്മിറ്റിയോഗം പോലെ ഫോറം വിളിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം എന്നാണ് കേരളഘടകം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക