Image

കാശ്മീര്‍ വിഷയത്തില്‍ നാളെ സുപ്രധാന യോഗം

ജോബിന്‍സ് തോമസ് Published on 23 June, 2021
കാശ്മീര്‍ വിഷയത്തില്‍ നാളെ സുപ്രധാന യോഗം
കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞശേഷമുള്ള കാര്യങ്ങളില്‍ ആലോചന നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം നാളെ നടക്കും. കാശ്മിരീനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ് ഈ യോഗം. യോഗത്തില്‍ പങ്കെടുക്കുമെന്ന് ഗുപ്കര്‍ സഖ്യം (പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍) അറിയിച്ചു.

സഖ്യത്തിന്റെ അധ്യക്ഷനും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറുഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കാശ്മീരിലെ പ്രമുഖനേതാക്കളെല്ലാം പങ്കെടുത്തു. ഇതിനുശേമാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായത്. 

കാശ്മിരിലെ 14 പ്രമുഖ നേതാക്കളെയാണ് നാളത്തെ യോഗത്തിലേയ്ക്ക് വിളിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നാളെ നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും പങ്കെടുക്കും

കാശ്മീരിന് സംസ്ഥാനപദവി തിരികെ നല്‍കണമെന്നായിരിക്കും കാശ്മീരില്‍ നിന്നെത്തുന്ന നേതാക്കളുടെ ആവശ്യം. 2019 ഒക്ടോബറിലാണ് കാശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ് മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളായി തിരിച്ചത്. കാശ്മീരിനെ വീണ്ടും സംസ്ഥാനപദവിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനിടയില്ലെങ്കിലും കാശ്മീരില്‍ നിന്നുള്ള നേതാക്കള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാനുള്ള അവസരം നാളെ ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക