Image

സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്ത് ; പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെ

ജോബിന്‍സ് തോമസ് Published on 23 June, 2021
സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്ത് ; പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെ
സംസ്ഥാനത്തെ ബിജെപിയുടെ പണമിടപാടു സംബന്ധിച്ചുള്ള ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനമാകുന്നില്ല. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടുന്ന പുതിയ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ സംഭാഷണത്തില്‍ ആര്‍എസ്എസിന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ടെന്നതാണ് പ്രധാന വിവരം. 

പണം ഏര്‍പ്പാട് ചെയ്തിരിക്കുന്നത് എം ഗണേഷാണെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. തിരുവനന്തപുരത്ത് വച്ച് നല്‍കിയ പത്ത് ലക്ഷത്തിനു പുറമേ 25 ലക്ഷ്ം രൂപ വയനാട്ടില്‍ വച്ച് കൈമാറിയെന്ന് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഇതിന് ബലം പകരുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മാര്‍ച്ച് 25 നാണ് സുരേന്ദ്രന്‍ പ്രസീതയെ വിളിക്കുന്നത്. ഗണേഷ് ജാനുവിനെ വിളിച്ചിരുന്നെന്നും ജാനു എടുത്തില്ലെന്നും തിരിച്ച് വിളിക്കാന്‍ പറയണമെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്. 25 ലക്ഷത്തിന്റെ കാര്യം ഗണേഷിനോട് പറഞ്ഞിട്ടുണ്ടെന്നും ഗണേഷ് ജി ആരെന്നറിയില്ലേ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. 

മാര്‍ച്ച് 26 ന് ബത്തേരി മണിമല ഹോം സ്‌റ്റേയിലെ മുറിയില്‍ വച്ചാണ് പണം കൈമാറിയത്. ഇപ്പോല്‍ പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ ബിജെപിയെ മാത്രല്ല ആര്‍എസ്എസിനേയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. ഇതോടെ അന്വേഷ പരിധിയിലേയ്ക്ക് എം ഗണേഷിലൂടെ ആര്‍എസ്എസും എത്തുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക