Image

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റമുണ്ടാകുമോ

ജോബിന്‍സ് തോമസ് Published on 23 June, 2021
സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റമുണ്ടാകുമോ
സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റമുണ്ടാവുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍ ഓരോ ദിവസം പുറത്തുവരികയാണ്. അവസാനം പുറത്തുവന്നിരിക്കുന്ന ശബ്ദരേഖയില്‍ പണമിടപാടിലെ ആര്‍എസ്എസ് ബന്ധവും വെളിവാകുന്നുണ്ട്. 

ഈ സാഹചര്യത്തില്‍ ബിജെപി കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയാണ്. പുറമേ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന പലനേതാക്കളും പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമായി മുന്നോട്ട് വയ്ക്കുന്നുണ്ട്. സുരേന്ദ്രനെതിരെ രണ്ട് കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ട് രണ്ടും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമിടപാട് കേസുകളാണ് സുരേന്ദ്രന്റെ അറസ്റ്റുണ്ടായാല്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാവും. 

ഇങ്ങനെയൊരു സാഹചര്യത്തിലേയ്ക്ക് എത്തുന്നതിന് മുമ്പ് നേതൃമാറ്റം വേണമെന്നാണ് ശോഭാ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ് പക്ഷങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ജയിലില്‍ പോയാലും കൃഷ്ണദാസ് പക്ഷത്തിനോ ശോഭാ സുരേന്ദ്രനോ പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ സാധിക്കില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. 

ഇതിനാല്‍തന്നെ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത് വീണ്ടും കുമ്മനം രാജശേഖരനെ അധ്യക്ഷപദവിയില്‍ എത്തിക്കാനാണ്. വി.മുരളീധരനും മറ്റുഗ്രൂപ്പുകള്‍ക്കും കുമ്മനത്തിന്റെ കാര്യത്തില്‍ എതിര്‍പ്പുണ്ടാവാന്‍ സാധ്യതയില്ല. ഇതാണ് ഇങ്ങനെയൊരു ആലോചന നടക്കാന്‍ കാരണം. 

സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ കേന്ദ്രം കരുതലോടെയാണ് വീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതല അമിത്ഷായുടെ വിശ്വസ്തനായ ഒരു നേതാവിനെ ഏല്‍പ്പിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കാനും കേന്ദ്ര നേതൃത്വത്തിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക