Image

'ഇത് ഭയങ്കര കോമഡി ആയിരിക്കും'; ബ്രോ ഡാഡി'യെകുറിച്ച് കല്യാണി പ്രിയദര്‍ശന്‍

Published on 23 June, 2021
 'ഇത് ഭയങ്കര കോമഡി ആയിരിക്കും'; ബ്രോ ഡാഡി'യെകുറിച്ച് കല്യാണി പ്രിയദര്‍ശന്‍
 മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചശേഷം ബ്രോ ഡാഡിയെക്കുറച്ചുള്ള തന്റെ അഭിപ്രായം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി.

'ഇത് ഭയങ്കര കോമഡി ആയിരിക്കും'- കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.ശ്രീജിത്ത് എന്നും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ബ്രോ ഡാഡി ഒരു ഫണ്‍-ഫാമിലി ഫിലിം ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത.അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ദീപക് ദേവ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നു.ആന്റണി പെരുമ്ബാവൂര്‍ ചിത്രം നിര്‍മ്മിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക