Image

'ഞായറാഴ്ച പൂഴ്ത്തിവെക്കും, തിങ്കളാഴ്ച വാക്‌സിന്‍ നല്‍കും, ചൊവ്വാഴ്ച വീണ്ടും മുടന്തും' ; കേന്ദ്രത്തിന്റെ റെക്കോഡ് വാക്‌സിനേഷനെ പരിഹസിച്ച് ചിദംബരം

Published on 23 June, 2021
'ഞായറാഴ്ച പൂഴ്ത്തിവെക്കും, തിങ്കളാഴ്ച വാക്‌സിന്‍ നല്‍കും, ചൊവ്വാഴ്ച വീണ്ടും മുടന്തും' ; കേന്ദ്രത്തിന്റെ റെക്കോഡ് വാക്‌സിനേഷനെ പരിഹസിച്ച് ചിദംബരം



ന്യൂഡല്‍ഹി: 'ഞായറാഴ്ച പൂഴ്ത്തിവെക്കും, തിങ്കളാഴ്ച വാക്‌സിന്‍ നല്‍കും, ചൊവ്വാഴ്ച വീണ്ടും പഴയ മുടന്തിലേക്ക് തിരിച്ചുപോകും. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ ലോകറെക്കോഡ് വാക്‌സിനേഷന്‍ പരിപാടിയുടെ രഹസ്യമെന്ന് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. മോദി സര്‍ക്കാരിന് ആരോഗ്യ മേഖലയിലെ നൊബേല്‍ സമ്മാനം തന്നെ ലഭിച്ചേക്കാമെന്നും ചിദംബരം പരിഹസിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ ഒരൊറ്റ ദിവസത്തിലെ വാക്‌സിനേഷന്‍ ലോക റെക്കോര്‍ഡ് ആയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ചിദംബരം എത്തിയത്. 88 ലക്ഷത്തോളം പേരാണ് തിങ്കളാഴ്ച വാക്‌സിന്‍ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിദിന വാക്‌സിന്‍ ദൗത്യമെന്നാണ് കേന്ദ്രം ഇതിന് നല്‍കിയ വിശേഷണം. എന്നാല്‍ തൊട്ടുപിന്നാലെ ചൊവ്വാഴ്ച വാക്‌സിനേഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. 54.22 ലക്ഷം പേരില്‍ മാത്രമായി വാക്‌സിനേഷന്‍. 

മാജിക്കുകാരന്‍ തൊപ്പിയില്‍ നിന്നും മുയലിനെ പുറത്തെടുക്കുന്നത് പോലെയാണ് കേന്ദ്രത്തി?ന്റെ വാക്‌സിന്‍ രീതി. കോവിഡ് വാക്‌സിനേഷന്‍ വിജയിപ്പിക്കാനായി  തലേദിവസം വാക്‌സിന്‍ പൂഴ്ത്തി  വെയ്ക്കുന്ന വീരകൃത്യം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടുമെന്ന് തനിക്ക് ഉറപ്പാണെന്നും ചിദംബരം പറഞ്ഞു. അതേസമയം, ചിദംബരത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്ന് അമിത് മാളവ്യ പറഞ്ഞു.

നേരത്തേ മദ്ധ്യപ്രദേശില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച വിവരം ചൂണ്ടിക്കാട്ടി ജയറാം രമേശ് ട്വീറ്റ് ചെയ്തിരുന്നു. ജൂണ്‍ 20 ന് 692 പേര്‍ വാക്‌സിനേഷന്‍ നടത്തിയതിന് പിന്നാലെ 21 ന് 16.93 ലക്ഷം പേരും വാക്‌സിന്‍ സ്വീകരിച്ചു. എന്നാല്‍ മൂന്നാം ദിവസം ജൂണ്‍ 22 ന് വാക്‌സിനേഷന്‍ നടന്നത് 4842 പേരില്‍ മാത്രമായിരുന്നു
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക