Image

ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം: നീരവ് മോദിയുടെ ഹര്‍ജിക്കുള്ള അപേക്ഷ തള്ളി

Published on 23 June, 2021
ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം: നീരവ് മോദിയുടെ ഹര്‍ജിക്കുള്ള അപേക്ഷ തള്ളി


ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദി അപ്പീല്‍ നല്‍കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ യു.കെയിലെ ഹൈക്കോടതി തള്ളി. ലണ്ടന്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ മാസമാണ് നീരവ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഹൈക്കോടതി അത് നിരസിച്ചുവെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഇനി അഞ്ച് ദിവസത്തിനകം നീരവിന് വീണ്ടും അപേക്ഷ നല്‍കാം. പുതിയ അപേക്ഷയും ഹൈക്കോടതി ജഡ്ജിയുടെ പരിഗണനയ്ക്ക് വരും. നീരവ് മോദി വീണ്ടും അപേക്ഷ നല്‍കുമെന്ന് പിടിഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 50 വയസുള്ള വിവാദ വജ്രവ്യാപാരിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ഏപ്രില്‍ 15 ന് യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഉത്തരവിട്ടിരുന്നു. 2019 മാര്‍ച്ച് 19ന് ലണ്ടനില്‍നിന്ന് അറസ്റ്റിലായതിന് ശേഷം അവിടുത്തെ വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍ പാര്‍പ്പിച്ചിക്കുകയാണ് നീരവിനെ. 

14,000 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസിലെ പ്രതിയായ നീരവ് മോദി 2018 ജനുവരി ഒന്നിനാണ് ഇന്ത്യയില്‍നിന്ന് കടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക