ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

Published on 23 June, 2021
ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു


കുവൈറ്റ് സിറ്റി : ഇന്ത്യയില്‍ നിന്ന് വാക്‌സിനേഷന്‍ നടത്തിയ കുവൈറ്റ് പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചു. ഗൂഗിള്‍ ലിങ്ക് വഴി (https://forms.gle/ZgRpFBTFV5V24Vqb8) വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഇന്ത്യയില്‍ നിന്നും ഇഷ്യൂ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങളെ തുടര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത് .


നിലവില്‍ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്ന നാട്ടില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ വിഷയങ്ങള്‍ കുവൈറ്റ് അധികാരികള്‍ക്ക് മുന്നില്‍ എത്തിക്കുവാനും ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും ഉദ്ദേശിച്ചു കൊണ്ടാണണ് രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചിരിക്കുന്നത് എന്ന് എംബസി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക