Image

കിറ്റെക്‌സിനോടനുള്ള ഈ കളി ഇവിടെ ചെലവാകില്ല പി.ടി. തോമാച്ചാ (നര്‍മ്മ ഭാവന: സാം നിലമ്പള്ളില്‍)

Published on 24 June, 2021
കിറ്റെക്‌സിനോടനുള്ള  ഈ കളി ഇവിടെ ചെലവാകില്ല  പി.ടി. തോമാച്ചാ (നര്‍മ്മ ഭാവന: സാം നിലമ്പള്ളില്‍)
അന്‍പതുകോടി ഇന്‍ഡ്യന്‍ മണി തരാമെന്നുപറഞ്ഞാല്‍ ആരാ വേണ്ടന്നു വെയ്ക്കുന്നത്? എന്നാല്‍ അങ്ങനെ ഒരാളുണ്ട് കേരളത്തില്‍. മഹാനായ, ആദര്‍ശ്ശവാനായ പി.ടി തോമസ്സെന്ന കോണ്‍ഗ്രസ്സ് എം എല്‍ എ. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ഒരാള്‍ പോലും ഇത്ര വലിയ തുക വേണ്ടന്നുപറയില്ല. എന്നാല്‍ തോമസ്സ് പറയും. കാരണം അദ്ദേഹം ഗന്ധിയുടെ (ഏത് ഗാന്ധിയെന്ന് ചോദിക്കരുത്) ശിഷ്യനാണ്. നിലംപരിശായിക്കിടക്കുന്ന കോണ്‍ഗ്രസ്സിനെ പുനര്‍ജ്ജീവിപ്പിക്കാന്‍ അവതരിച്ച കണ്ണൂര്‍ സുധാകരന്റെ അനുയായി ആണ്.

കേരളത്തില്‍ അവശേഷിച്ചിരിക്കുന്ന അപൂര്‍വ്വം വ്യവസായങ്ങളില്‍ ഒന്നായ കിറ്റക്‌സിന്റെ മുതലാളിയാണ് തോമാച്ചന് അന്‍പതുകോടി വാഗ്ദാനം ചെയ്തത്. അതും കഠിനമായ ജോലിക്കൊന്നുമല്ല. ഏതാനും രേഖകള്‍ ഹാജരാക്കണം. കടമ്പ്രയാര്‍ നദിയില്‍കൂടി ഒഴുകുന്ന ജലമൊന്ന് പരിശോധിക്കണം. ഇതിനെല്ലാംകൂടി ഇരുപത്തിനാല് മണിക്കൂര്‍പോലും വേണ്ടിവരില്ല. എന്നാല്‍ അതിനൊന്നിനും തനിക്ക് സമയമില്ലെന്നാണ് തോമാച്ചന്‍ ഇപ്പോള്‍ പറയുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ അതൊന്നും തെളിയിക്കേണ്ടത് ജനപ്രതിനിധിയായ തന്റെ ചുമതലയല്ല. തന്നെയുമല്ല ആര്‍ക്കെതിരെയും എന്തുംപറയാന്‍ നിയമപരിരക്ഷ നല്‍കുന്ന കേരള അസംബ്‌ളിയിലാണ് അദ്ദേഹം കിറ്റക്‌സിനെതിരെ ആരോപണം ഉന്നയിച്ചത്. അതില്‍ താനിപ്പോഴും പാറപോലെ ഉറച്ചുനില്‍കുന്നു. താന്‍ പ്രതിനിധീകരിക്കുന്ന മണ്ഢലത്തിലെ ജനങ്ങളുടെ ജീവന് അന്‍പതുകോടിയുടെ വിലയേയുള്ളോ എന്നൊരു മറുചോദ്യമാണ് അദ്ദേഹം സാബുവിനോട് ചോദിക്കു ന്നത്.

എന്നാല്‍ സാബുവെന്ന കിറ്റക്‌സ് മുതലാളി തോമാച്ചനെ അങ്ങനങ്ങ് വിടാന്‍ ഭാവമില്ല. അടിസ്ഥനരഹിതമായ ആരോപണങ്ങള്‍ തന്റെസ്ഥാപനത്തിനെതിരെ ഉന്നയിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇടിവുണ്ടാക്കിയതിന് നഷ്ടപരിഹാരമായി നൂറുകോടി രൂപാ നല്‍ണമെന്ന് കാണിച്ച് തോമാച്ചന് വക്കീല്‍നോട്ടീസ് അയച്ചിരിക്കയാണ്. സാബു ഇതുപോലെ പ്രതികരിക്കുമെന്ന് തോമാച്ചന്‍ സ്വപ്നത്തില്‍പോലും കരുതിയില്ല. സാധാരണ മുതലാളിമാരൊക്കെ ചെയ്യുന്നതുപോലെ ഒരുബാഗുമായി വൈകിട്ട് വീട്ടില്‍വന്ന് കാണുമെന്നാണ് വിചാരിച്ചത്. ബാഗില്‍ അന്‍പതുകോടിയില്ലെങ്കിലും ഒരുകോടിയെങ്കിലും കാണാതിരിക്കുമോ? ഏറെ ഫലമുള്ള മാവില്‍ കല്ലെറിഞ്ഞാല്‍ രണ്ടുമൂന്നെണ്ണമെങ്കിലും വീഴാതിരിക്കുമോ?

തൃക്കാക്കര മണ്ഢലത്തിലെ കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞതനുസരിച്ചാണ് തോമാച്ചന്‍ മുന്‍പിന്‍നോക്കാതെ അസംബ്‌ളിയില്‍ അരങ്ങേറിയത്.സാബു അന്‍പതുകോടി പുല്ലുപോലെ വലിച്ചെറിഞ്ഞ് പ്രതികരിക്കുമെന്ന് തോമാച്ചന്‍ വിചാരിച്ചതേയില്ല. സിംഹക്കൂട്ടിലേക്കാണ് കല്ലെറിഞ്ഞതെന്ന് ഇപ്പോഴാണ് മനസിലായത്. ഇനിയിപ്പോള്‍ സാബുവിനോട് മാപ്പുപറഞ്ഞ് തലയൂരണോ കോടതികയറി ശിക്ഷവാങ്ങണോ എന്തെന്നറിയാതെ പാവം വിഷമിക്കയാണ്. നൂറുകോടി നല്‍കാന്‍ കോടതി വിധിക്കില്ലെങ്കിലും നൂറുരൂപയെങ്കിലും ശിക്ഷിച്ചാല്‍ നാണക്കേടല്ലെ തോമാച്ചാ.

രാഷ്ട്രീയകാകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയും പ്രീതിപ്പെടുത്താന്‍ ഒറ്റരൂപപോലും കൈക്കൂലികൊടുക്കില്ലെന്ന വാശിയിലാണ് സാബു ജേക്കബ്. ഗവണ്‍മെന്റിന്റെ എല്ലാനിയമങ്ങളും അക്ഷരംപ്രതി പാലിച്ച് കൃത്യമായി നികുതികൊടുത്ത് നടത്തുന്ന വ്യവസായത്തിന്റെ ഉടമയായ താന്‍ ആരെയാണ് പേടിക്കേണ്ടതെന്നാണ് സാബു ചോദിക്കുന്നത്. തന്റെ ഫാക്ട്ടറിയിലെ ഉത്പന്നങ്ങളായ തുണിത്തരങ്ങളെല്ലാം വിദേശത്തേക്ക് കയറ്റുമതിചെയ്ത് രാജ്യത്തിന് വിദേശനാണ്യം നേടിക്കൊടുക്കന്നവനാണ്. കിറ്റക്‌സിലെ ഒരു ചീലക്കഷണംപോലും കേരളത്തിലോ ഇന്‍ഡ്യയിലോ വില്‍ക്കുന്നില്ല.

കടമ്പ്രയാറിലെ ‘ശുദ്ധജലം’ അതിന്റെ പരിസരങ്ങളില്‍ ജീവിക്കുന്നവര്‍പോലും കുടിക്കാറില്ല. കേരളത്തിലെ മറ്റുനദികളില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ നദിയും. ഇതുതന്നെയല്ലേ പെറിയാറില്‍ ചെന്നുചേരുന്നതും. കൊച്ചി നഗരത്തിലെ ജനങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം പമ്പുചെയ്യുന്ന ആലുവായിലെ പമ്പ്ഹൗസിന്റെ സമീപത്ത് കോഴിഅവശിഷ്ടങ്ങള്‍ അടങ്ങിയ ഒരുചാക്കുകെട്ട് ഒഴുകിയെത്തിയതായി പണ്ട് വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോഴും അതിനൊന്നും മാറ്റമുണ്ടെന്ന് പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ നദികള്‍ ജനങ്ങള്‍ എങ്ങനെ പരിപാലിക്കുന്നെന്ന് നമുക്കറിയാമല്ലൊ. കശാപ്പുശാലകളിലെ അവശിഷ്ടങ്ങളും പ്‌ളാസ്റ്റിക് കുപ്പികളും ബാഗുകളും എന്തിന് ജനങ്ങള്‍ക്ക് വേണ്ടാത്തതെന്തും തള്ളാനുളള ഓടയായിട്ടാണ് അവര്‍ നദികളെ കണുന്നത്. സാബുപറയുന്നത് തന്റെ ഫക്ടറിയില്‍നിന്ന് വെളിയില്‍വരുന്ന ജലം ശുദ്ധീകരിച്ചശേഷമാണ് പുറത്തേക്കുവിടുന്നതെന്നാണ്. അതിനുവേണ്ടി സ്വിറ്റ്‌സര്‍ലണ്ടില്‍നിന്നും വരുത്തിയ ജലശുദ്ധീകരണ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. തന്നെയുമല്ല ഈ ജലം കൃഷയാവശ്യത്തിനല്ലാതെ നദിയിലേക്ക് ഒഴുക്കാറില്ല.

വെറുതെ വാചകമടിച്ച് നടക്കാതെ തന്റെ മണ്ഢലത്തിലെ പഞ്ചായത്തുകളെങ്കിലും കിഴക്കമ്പലംപോലെ സ്വര്‍ഗ്ഗതുല്ല്യമാക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുകൂടേ തോമസ്സേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക