Image

രാഹുല്‍ ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയെ ദത്തെടുത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍

ജോബിന്‍സ് തോമസ് Published on 24 June, 2021
രാഹുല്‍ ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയെ ദത്തെടുത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍
രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനം ബെല്ലാരിയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ വളരെ വിത്യസ്തമായാണ് ആഘോഷിച്ചത്. അതും രാജകീയമായി. പലയിടങ്ങളിലും മധുരപലഹാര വിതരണത്തോടെയായിരുന്നു ആഘോഷമെങ്കില്‍ ഇവര്‍ ഒരു കടുവയെ രാഹുല്‍ഗാന്ധിയുടെ പേരില്‍ ദത്തെടുക്കുകയാണ് ചെയ്തത്. 

ബെല്ലാരി ജില്ലയിലെ അടല്‍ബിഹാരി ബാജ്‌പേയി സുവോളജിക്കല്‍ പാര്‍ക്കിലെ അര്‍ജുന്‍ എന്ന വെള്ളക്കടുവയെയാണ് ഇവര്‍ ദത്തെടുത്തത്. കടുവയുടെ ചിലവുകള്‍ ഇനി യൂത്ത് കോണ്‍ഗ്രസ് വഹിക്കും. ആദ്യഘട്ടമായി 10,000 രൂപയും ഇവര്‍ പാര്‍ക്ക് അധികൃതര്‍ക്ക് കൈമാറി. 

ബെല്ലാരിയിലെ റൂറല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇക്കാര്യം കര്‍ണ്ണാടക കോണ്‍ഗ്രസ് ട്വിറ്ററിലെ തങ്ങളുടെ ഒദ്യോഗിക പേജിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധമേഖലകളില്‍ നിന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ വ്യത്യസ്തമായ ആഘോഷത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്. 

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൃഗശാലകളില്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഈ സാഹചര്യത്തിലാണ് മൃഗസംരക്ഷണത്തിനായി പുറത്തു നിന്നുള്ളവരുടെ സഹായം മൃഗശാലാ അധികൃതര്‍ തേടുന്നത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഇങ്ങനെയൊരു പ്രവൃത്തിക്ക് തയ്യാറായത്.

രാഹുല്‍ ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയെ ദത്തെടുത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക