Image

വിസ്മയ കേസ് ; 80 പവന്‍ സൂക്ഷിക്കാന്‍ തുറന്ന ലോക്കറും കിരണിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു, കാറും സ്വര്‍ണവും തൊണ്ടിമുതലാകും

Published on 24 June, 2021
വിസ്മയ കേസ് ; 80 പവന്‍ സൂക്ഷിക്കാന്‍ തുറന്ന ലോക്കറും കിരണിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു, കാറും സ്വര്‍ണവും തൊണ്ടിമുതലാകും
കൊല്ലം:  വിസ്മയയുടെ കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ പ്രതി കിരണ്‍കുമാറിന്റെ ബാങ്ക് അകൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോകെറും പൊലീസ് സീല്‍ ചെയ്തു. ഈ സ്വര്‍ണത്തിനൊപ്പം വിവാഹ സമ്മാനമായി വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറും കേസില്‍ തൊണ്ടിമുതലാകും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടന്‍ കോടതിയില്‍ നല്‍കും.


വിവാഹ സമ്മാനമായി വിസ്മയക്ക് നല്‍കിയ 80 പവന്‍ സ്വര്‍ണം സൂക്ഷിക്കാന്‍ കിരണ്‍ തന്റെ പേരില്‍ പോരുവഴിയിലെ ബാങ്കില്‍ തുറന്ന ലോകെറാണ് സീല്‍ ചെയ്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ വിസ്മയയെ പീഡിപ്പിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ മുഴുവന്‍ സാമ്ബത്തിക ഇടപാടുകളും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ബാങ്ക് അകൗണ്ട് മരവിപ്പിച്ചത്.

വിസ്മയയെ നേരത്തെയും കിരണ്‍ മര്‍ദിച്ചിരുന്നതായി ചില സുഹൃത്തുക്കള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ വിസ്മയയുടെ സുഹൃത്തുക്കളില്‍നിന്ന് മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഐ പി സി 498 ഏ, 304 ബി വകുപ്പുകള്‍ ആണ് കിരണിനെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ടെം റിപോര്‍ടിന്‍മേലുള്ള വിശകലനങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
Join WhatsApp News
VIOLENCE AGAINST WOMEN 2021-06-24 11:56:57
Read the "Violence against women" comment. This SOB is a perfect candidate for the organ harvesting. Something went wrong with this SOB? No, everything went wrong with this greedy man. What a disgrace to the male population! Unless we act, these type of acts will be repeated.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക