Image

ബെംഗളൂറില്‍ മുന്‍ വനിത കോര്‍പറേഷന്‍ കൗണ്‍സിലറെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; സംഭവം മൂന്ന് വര്‍ഷം മുമ്ബ് ഭര്‍ത്താവ് കൊല്ലപ്പെട്ട അതേ വീട്ടില്‍

Published on 24 June, 2021
ബെംഗളൂറില്‍ മുന്‍ വനിത കോര്‍പറേഷന്‍ കൗണ്‍സിലറെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; സംഭവം മൂന്ന് വര്‍ഷം മുമ്ബ് ഭര്‍ത്താവ് കൊല്ലപ്പെട്ട അതേ വീട്ടില്‍
മംഗളുറു:  ബൃഹത് ബെംഗളുറു മഹാനഗരപാലിക മുന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ രേഖ (45) വ്യാഴാഴ്ച ബെംഗളുറു അഞ്ചനപ്പ ഗാര്‍ഡനിലെ വീട്ടില്‍ വെട്ടേറ്റു മരിച്ചു. ചെലവഡിപല്യ വാര്‍ഡ് കൗണ്‍സിലറായിരുന്ന ഇവരുടെ ഭര്‍ത്താവ് എസ് കദിരേശ് (50) ഇതേ വീട്ടില്‍ 2018ല്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ടിരുന്നു.

വ്യാഴാഴ്ച രാവിലെ പത്തോടെ വീടിനോട് ചേര്‍ന്ന ഓഫീസ് മുറിയില്‍ പാര്‍ടി പ്രവര്‍ത്തകരോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന രേഖയെ മൂന്നു പേര്‍ വന്ന് പുറത്തേക്ക് വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊടുന്നനെ രേഖയുടെ കഴുത്തിനും തലക്കും വെട്ടി അക്രമികള്‍ രക്ഷപ്പെട്ടു. കുതറിമാറിയെങ്കിലും പരുക്കേറ്റ അവര്‍ വീണു. പ്രവര്‍ത്തകര്‍ ഉടന്‍ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളില്‍ രണ്ടുപേരെ ക്കുറിച്ച്‌ വിവരം ലഭിച്ചതായി ബെംഗളുറു വെസ്റ്റ് ഡെപ്യൂടി പൊലീസ് കമീഷണര്‍ സഞ്ജീവ് എം പടില്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക