Image

മാവേലിക്കരയില്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

Published on 24 June, 2021
മാവേലിക്കരയില്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു
ആലപ്പുഴ മാവേലിക്കരയില്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു.മാവേലിക്കര സ്വദേശി ശ്യാം (36) എന്നു വിളിക്കുന്ന ഗണപതിയാണ് മരിച്ചത്.

ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതിര്‍ക്കാന്‍ പോലിസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു.എന്നാല്‍ ഇത് ഒത്തുതീര്‍പ്പാവാത്തതിനാല്‍ നഗരത്തിലുള്ള ബിഎസ്‌എന്‍എല്‍ ഓഫീസിലെ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

യുവാവ് മൊബൈല്‍ ടവറില്‍ കയറുന്നത് കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും വഴങ്ങിയില്ല. ബന്ധുക്കളെയും നാട്ടുകാരെയും സാക്ഷിനിര്‍ത്തിയായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.

ശേഷം പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് മൃതദേഹം താഴെയിറക്കി മാവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്ത യുവാവ് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ്  വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക