Image

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന; കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ; സിബി മാത്യൂസും, ആര്‍.ബി. ശ്രീകുമാറും പ്രതികള്‍

Published on 24 June, 2021
ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന; കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ; സിബി മാത്യൂസും, ആര്‍.ബി. ശ്രീകുമാറും പ്രതികള്‍
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ കേസെടുത്ത് സിബിഐ. സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും പ്രതികള്‍. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കസ്റ്റഡി മര്‍ദ്ദനം എന്നീ വകുപ്പുകള്‍ ചുമത്തിയുളള കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

കേരളാ പോലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പേട്ട സി.ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും, കെ.കെ.ജോഷ്വ അഞ്ചാം പ്രതിയും, ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതുമാണ്. സിറ്റി പോലീസ് കമ്മിഷണറായിരുന്ന വി.ആര്‍ രാജീവന്‍, എസ്.ഐ ആയിരുന്ന തമ്ബി.എസ്.ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനയ്ക്കും, മര്‍ദ്ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. പ്രതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ തെറ്റായ രേഖകള്‍ ചമച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക