Image

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു

സലിം അയിഷ ( ഫോമാ പി.ആര്‍.ഓ ) Published on 01 July, 2021
കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക:  കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു
കേരളത്തിന് തണലായി എന്നും നിലകൊണ്ടിട്ടുള്ളവരാണ് അമേരിക്കന്‍ മലയാളികള്‍, കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കേരളത്തിലെ നിര്‍ദ്ധനരുടെ വിശപ്പകറ്റാന്‍ ഏറ്റവുമധികം സഹായങ്ങളെത്തിയത് അമേരിക്കയില്‍ നിന്നാണ്. ഫോമാ വീണ്ടുമതിന് മുന്‍കൈയെടുക്കുകയാണ്. ഇരുപതിനായിരത്തോളം പേര്‍ ജോലി ചെയ്യുന്ന കേരള ഗ്രാമങ്ങളില്‍ കൈത്തറി വ്യവസായവും, തൊഴിലാളികളും ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. കോവിഡ് മഹാമാരിയുടെ അനന്തരഫലമായും ആഗോള വല്‍ക്കരണത്തിന്റെ ഫലമായി വസ്ത്ര വിപണിയിലും ശ്രേണിയിലുമുണ്ടായ പരിവര്‍ത്തനങ്ങള്‍ കൈത്തറി വ്യവസായത്തെ തളര്‍ത്തിയിരിക്കുന്നു.

ബാലരാമപുരത്തെ  കരകൗശല-കൈത്തറി  വിദ്യകളുടെ മകുടോദാഹരണങ്ങളായ വസ്ത്രശേണി കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന്  പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഗ്രാമീണ കേരളത്തിലുടനീളമുള്ള രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് കൈത്തറി വ്യവസായം.

ബാലരാമപുരം കൈത്തറികലുള്‍പ്പടെ കേരളത്തിലെ കൈത്തറി വ്യവസായത്തെ  സംരക്ഷിക്കാം. കൈത്തറി വസ്ത്രശ്രേണികളുടെ മാഹാത്മ്യം കാത്ത് സൂക്ഷിക്കാം. അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാം.

ഇതിനെപ്പറ്റി ഒരു ബോധവത്കരണം നടത്തുന്നതിനും ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതിനുമായി ഫോമായുടെ നേതൃത്വത്തില്‍  അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കന്മാരുടെ ഒരു സൂം മീറ്റിംഗ് ഇന്ന് (ജൂലൈ ഒന്ന് ) വൈകുന്നേരം ഒന്‍പതു മണി  ഈസ്റ്റേണ്‍ ടൈമില്‍ സംഘടിപ്പിച്ചുണ്ട്. ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി വി മുരളീധരന്‍ യോഗത്തില്‍ സംസാരിക്കുകയും , കൈത്തറി മേഖലയില്‍ നിന്നുള്ളവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും . ഈ ഓണത്തിന് കേരളത്തില്‍ നിന്നുള്ള കൈത്തറിയാകട്ടേ നിങ്ങള്‍ ധരിക്കുന്നതും, സമ്മാനമായി നല്‍കുന്നതും. കൈത്തറിമേഖലക്കു ഉണര്‍വ്വ് പകരുന്നതിനും വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഈ ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

ഫോമയുടെ എല്ലാ അംഗ സംഘടനാ ഭാരവാഹികളും, കൗണ്‍സില്‍ മെമ്പേഴ്‌സും , സബ് കമ്മിറ്റി ഭാരവാഹികളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന്  ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

 

Topic: Promote Handloom Weavers in Balaramapuram : Minister V Muraleedharan

Time: Jul 1, 2021 09:00 PM Eastern Time (US and Canada)

 

Join Zoom Meeting

https://us06web.zoom.us/j/97334229583

 

Meeting ID: 973 3422 9583

One tap mobile

+19292056099,,97334229583# US (New York)

+13017158592,,97334229583# US (Washington DC)

Dial by your location

        +1 929 205 6099 US (New York)

        +1 301 715 8592 US (Washington DC)

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക:  കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക