Gulf

മെയ്ഡ്‌സ്റ്റോണ്‍ എംഎംഎ ടി20 ക്രിക്കറ്റ്: കൊന്പന്‍സ് ഇലവന്‍ ചാന്പ്യന്മാര്‍

Published

on


മെയ്ഡ്‌സ്റ്റോണ്‍: മാനം തെളിഞ്ഞു നിന്നു, മഴമേഘങ്ങള്‍ കണ്ണടച്ചു. രസം കൊല്ലിയായി മഴയെത്തുമെന്നു തോന്നിപ്പിച്ചെങ്കിലും പ്രകൃതി കനിഞ്ഞു നല്‍കിയ പത്തു മണിക്കൂറില്‍ ഏഴു കളികള്‍ പൂര്‍ത്തിയാക്കി മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ ഇദംപ്രഥമമായി സംഘടിപ്പിച്ച ഓള്‍ യുകെ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി.

ജൂണ്‍ 27 ഞായറാഴ്ച മെയ്ഡസ്റ്റണിലെ ഓക്ക് വുഡ് പാര്‍ക്ക് ഗ്രൗണ്ടില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എട്ടു ടീമുകള്‍ കൊന്പുകോര്‍ത്ത ടൂര്‍ണമെന്റില്‍ കൊന്പന്‍സ് ഇലവന്‍ വിജയകിരീടം ചൂടി. ഫൈനലില്‍ സഹൃദയ റോയല്‍സ് ക്രിക്കറ്റ് ക്ലബ് ടണ്‍ ബ്രിഡ്‌ജ്വെല്‍സിനെതിരെ 61 റണ്‍സിന്റെ ആധികാരിക വിജയം കാഴ്ചവച്ചാണ് കൊന്പന്‍സ് ചാന്പ്യാന്മരായത്. മൂന്നു മത്സരങ്ങളില്‍ നിന്നും 104 റണ്‍സ് കുറിച്ച കൊന്പന്‍സിന്റെ അമല്‍ ബേബി ബെസ്റ്റ് ബാറ്റ്‌സ്മാന്‍ അവാര്‍ഡും ഫൈനലില്‍ നേടിയ 45 റണ്‍സിന്റെ മികവില്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും കരസ്ഥമാക്കി. മൂന്നു മത്സരങ്ങളില്‍നിന്നും 7 വിക്കറ്റ് നേടിയ സഹൃദയയുടെ അബി കൃഷ്ണ ബെസ്റ്റ് ബൗളര്‍ക്കുള്ള അവാര്‍ഡ് നേടി.

ആവേശം വാനോളമുയര്‍ന്ന രണ്ടു സെമിഫൈനലുകളും കാണികള്‍ക്ക് അത്യപൂര്‍വമായ കളിമുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. ഓക്ക് വുഡ് പിച്ചില്‍ നടന്ന ആദ്യ സെമിഫൈനലില്‍ ആതിഥേയരായ മെയ്ഡ്‌സ്റ്റോണ്‍ സൂപ്പര്‍ കിംഗ്‌സ് എ ടീമിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് സഹൃദയ റോയല്‍സ് ഫൈനലില്‍ പ്രവേശിച്ചത്. സെന്റ് അഗസ്റ്റിന്‍സ് പിച്ചില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ ഫൈനലിനെ വെല്ലുന്ന തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചാണ് യുകെയിലെ തന്നെ ശക്തരായ ഫീനിക്‌സ് നോര്‍ത്താംപ്ടനെ കൊന്പന്‍സ് മുട്ടുകുത്തിച്ചത്. ഗ്രൂപ്പ് സ്റ്റേജില്‍ നടന്ന മത്സരങ്ങളില്‍ ജില്ലിംഗ്ഹാം വാരിയേഴ്‌സിനെ പരാജയപ്പെടുത്തി മെയ്ഡ് സ്റ്റോണ്‍ സൂപ്പര്‍ കിംഗ്‌സ് എയും, മെയ്ഡ് സ്റ്റോണ്‍ സൂപ്പര്‍ കിംഗ്‌സ് ബി ടീമിനെ പരാജയപ്പെടുത്തി സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സും ചില്‍സ് ആഷ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി ഫീനിക്‌സ് നോര്‍ത്താംപ്ടനും ബാസില്‍ഡണ്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി കൊന്പന്‍സ് ഇലവനും
സെമി ഫൈനലില്‍ കടന്നു.

മെയ്ഡ് സ്റ്റോണ്‍ ഓക്ക് വുഡ് പാര്‍ക്ക് ഗ്രൗണ്ടില്‍ ഞായറാഴ്ച രാവിലെ 8.30 ന് തുടക്കം കുറിച്ച ടൂര്‍ണമെന്റിന്റെ ഉദഘാടനം എംഎംഎ പ്രസിഡന്റ് രാജി കുര്യന്‍ നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി രൂപം കൊടുത്ത ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ മികവില്‍ മഴയെത്തുന്നതിനു മുന്‌പേ ഫൈനല്‍ ഉള്‍പ്പെടെ ഏഴു മത്സരങ്ങളും സമയബന്ധിതമായി നടത്തുവാന്‍ സംഘാടകര്‍ക്ക് സാധിച്ചു. ഓക്ക് വുഡ് പാര്‍ക്ക് ഗ്രൗണ്ടിലും സെന്റ്.അഗസ്റ്റിന്‍സ് ഗ്രൗണ്ടിലുമായി ഒരേസമയം പുരോഗമിച്ചു കൊണ്ടിരുന്ന മത്സരങ്ങളില്‍ ഇംഗ്ലീഷ് അന്പയര്‍മാര്‍ കളി നിയന്ത്രിച്ചു.

എംഎംഎ പ്രസിഡന്റ് രാജി കുര്യന്‍, സെക്രട്ടറി ബിനു ജോര്‍ജ്, ട്രഷറര്‍ രെഞ്ചു വര്‍ഗീസ്, കമ്മറ്റി അംഗങ്ങളായ ബൈജു ഡാനിയേല്‍, ഷാജി ജെയിംസ്, ആന്റണി സേവ്യര്‍, ലിന്‍സി കുര്യന്‍, സ്‌നേഹ ബേബി എന്നിവര്‍ മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നല്‍കിയപ്പോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മറ്റി അംഗങ്ങളായ ജോഷി, ലാലിച്ചന്‍, എബി, സിസാന്‍, അലക്‌സ്, ജോ, റോയ്, ജോണ്‍സണ്‍, ഫ്രഡറിക്, ബിനു, മനോജ് എന്നിവരുടെ പ്രശംസനീയമായ പ്രവര്‍ത്തനം മത്സരത്തെ മികച്ച നിലവാരത്തിലേക്കുയര്‍ത്തി. എംഎംഎയുടെ വനിതാ വിഭാഗമായ മൈത്രിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ കാണികള്‍ക്കും കളിക്കാര്‍ക്കുമായി മിതമായ നിരക്കില്‍ ഭക്ഷണവും ക്രമീകരിച്ചിരുന്നു. എംഎംഎയുടെ യൂത്ത് വിങ്ങായ എംവൈസിയുടെ അംഗങ്ങള്‍ മത്സരങ്ങള്‍ക്കാവശ്യമായ ക്രമീകരണങ്ങളുമായി രണ്ടു ഗ്രൗണ്ടിലുമായി മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്.

ജേതാക്കള്‍ക്ക് അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്ത 750 പൗണ്ടും എംഎംഎ നല്‍കിയ എവര്‍ റോളിംഗ് ട്രോഫിയും ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ടീമിന് പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സും എംജി ടൂഷ്യന്‍സും നല്‍കിയ 500 പൗണ്ടും എംഎംഎ എവര്‍ റോളിംഗ് ട്രോഫിയും ലഭിച്ചപ്പോള്‍ സെമിഫൈനലിസ്റ്റുകള്‍ക്ക് എംഎംഎ ഏര്‍പ്പെടുത്തിയ ട്രോഫികള്‍ സമ്മാനിച്ചു. ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിരുന്നു.

ഓര്‍ഗനൈസിംഗ് കമ്മറ്റി അംഗങ്ങളും എംഎംഎ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ഓക്ക് വുഡ് പാര്‍ക്ക് മാനേജിംഗ് മെന്പര്‍ ബ്രയന്റ് ഫ്‌ലിന്റും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രതികൂലസാഹചര്യത്തിലും ആവേശം വാനോളമുയര്‍ന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് കാണികള്‍ക്കായി കാഴ്ചവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി പ്രസിഡന്റ് രാജി കുര്യന്‍ പറഞ്ഞു. എംഎംഎയുടെ താളുകളില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യുവാന്‍ പര്യാപ്തമായ രീതിയില്‍ ഈ മത്സരത്തെ വിജയിപ്പിക്കുവാന്‍ സഹായിച്ച എല്ലാ ടീമംഗങ്ങളോടും അസോസിയേഷന്‍ അംഗങ്ങളോടും വന്നു സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: ആന്റണി മിലന്‍ സേവ്യര്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

അയര്‍ലന്‍ഡ് മാതൃവേദിക്ക് നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി

ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറും

കുടിയേറ്റക്കാരില്‍ കണ്ണുംനട്ട് ജര്‍മനി; പ്രതിവര്‍ഷം വേണ്ടത് നാലു ലക്ഷത്തോളം തൊഴിലാളികളെ

എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഒക്ടോബര്‍ രണ്ടിന്

യുക്മ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26 ന്

ബോള്‍ട്ടണ്‍ സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍

അയര്‍ക്കുന്നം-മറ്റക്കര സംഗമം പ്രൗഢോജ്ജ്വലം

ഞായറാഴ്ച സംഗീതമയമാക്കാന്‍ പത്തു കുട്ടികള്‍ എത്തുന്നു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സിഎസ്എസ്എയുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ചിന് പുതിയ അല്‍മായ നേതൃത്വം

ചേന്നാട് സ്വദേശി ആഴാത്ത് ഷാജി മാത്യൂസ് ഓസ്ട്രിയയില്‍ നിര്യാതനായി

ഏലിക്കുട്ടി ജോസഫ് നിര്യാതയായി

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി കൊണ്ടാടി

സമീക്ഷ പൂള്‍ ബ്രാഞ്ചിന് പുതു നേതൃത്വം

അഫ്ഗാനില്‍ ഒരു കോടി കുട്ടികള്‍ക്ക് സഹായം ആവശ്യമുള്ളതായി യൂനിസെഫ്

പതിനൊന്നാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം സമാപിച്ചു; ഗ്ലാഡിറ്റേഴ്‌സ് ചുണ്ടന് ഒന്നാംസ്ഥാനം

ലീബെ സംഗീത ആല്‍ബം റീലീസ് ചെയ്തു

ജര്‍മനിയുടെ കാബൂള്‍ ഒഴിപ്പിക്കല്‍ എത്രയും വേഗം അവസാനിപ്പിക്കുമെന്ന് മെര്‍ക്കല്‍

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15,16,17 തീയതികളില്‍

അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളിയായ ജിനിഷ് രാജനെ നിയമിച്ചു

ജര്‍മനിയില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓണാഘോഷം ഓഗസ്റ്റ് 20 ന്

'തുയിലുണര്‍ത്തും' തരംഗമായി ഓണപ്പാട്ട് മനം നിറയ്ക്കും

സമീക്ഷ യുകെയുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു

സെപ്റ്റംബര്‍മാസ രണ്ടാം കണ്‍വന്‍ഷനായി ബര്‍മിംഗ്ഹാം ബെഥേല്‍ സെന്റര്‍ ഒരുങ്ങുന്നു

കൊച്ചി ലണ്ടന്‍ വിമാനസര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസമാക്കി

അയര്‍ലന്‍ഡില്‍ പിതൃവേദി നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍വന്നു

യുവധാര മാള്‍ട്ടയ്ക്ക് പുതു നേതൃത്വം

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍

എ ലെവല്‍ പരിക്ഷയില്‍ അഭിമാന നേട്ടം കൈവരിച്ച് മലയാളി വിദ്യാര്‍ഥി

View More