fomaa

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.

പി. ശ്രീകുമാര്‍

Published

on

ന്യൂയോര്‍ക്ക്:  കോവിഡ് മൂലം ദുരിതത്തിലായ ബാലരാമപുരത്ത് കൈത്തറി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നും കരയാന്‍  പരമാവധി കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങാന്‍ ഫോമ തീരുമാനിച്ചു. ഫോമയുടെ എല്ലാ അംഗ സംഘടനകളും ഓണക്കാലത്ത് ബാലരാമപുരം കൈത്തറി തുണികള്‍ വാങ്ങും. കൂടാതെ സംഘടനകളും വ്യക്തികളും കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങി നാട്ടിലെ അനാഥാലയങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കും. ബാലരാമപുരത്ത് കെട്ടി കിടക്കുന്ന  കൈത്തറി ഉല്‍പ്പന്നങ്ങള്‍ ചെറുകിട നെയ്ത്തുകാരില്‍ നിന്നു നേരിട്ട് സംരംഭിച്ച് അമേരിക്കയില്‍ എത്തിക്കാനാനുള്ള സന്നദ്ധസംഘടനയായ സിസ്സ (സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍)യുടെ പദ്ധതിയെ  ഫോമ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ഇതു സംബന്ധിച്ച യോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ആഗോള വിപണിയില്‍ കയര്‍, കൈത്തറി,ആയുര്‍വേദം തുടങ്ങിയ കേരളത്തിന്റെ പ്രീമിയം ഉല്പന്നങ്ങള്‍ എത്തിക്കാനുള്ള പരിശ്രമം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങള്‍ വളര്‍ത്തിക്കൊണ്ടുമാത്രമേ കേരളത്തിന്റെ വ്യവസായ പുരോഗതി സാധ്യമാകു. ബാലരാമപുരം കൈത്തറിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഗുണമേന്മയാണ്. പട്ടിണിയാകുമ്പോളും തൊഴിലില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകത്ത സമൂഹമാണ് ബാലരാമപുരത്തെ തൊഴിലാളികള്‍. കലര്‍പ്പില്ലാത്ത ഉല്പന്നങ്ങളാണ് അവര്‍ നിര്‍മ്മിക്കുക. ഈ അവസരത്തില്‍ ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍  സഹായം നല്‍കേണ്ടത്  അത്യാവശ്യമാണെന്നും മുരളീധരന്‍  അഭിപ്രായപ്പെട്ടു.

ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അധ്യക്ഷം വഹിച്ചു. അത്യാവശ്യമായി നിര്‍വഹിക്കേണ്ട ദൗത്യം എന്ന നിലയില്‍ ഏറ്റെടുത്ത് പദ്ധതി വിജയിപ്പിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകള്‍ ഉല്പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അനിയന്‍ ജോര്‍ജ്ജ് അറിയിച്ചു. സുബത് കമലേശന്‍ പദ്ധതിയുടെ രൂപ രേഖ അവതരിപ്പിച്ചു.

ദിലീപ് വര്‍ഗീസ്, ഡോ. ജേക്കബ് തോമസ്, റോഷന്‍ പ്ളാമൂട്ടില്‍,വിജി ഏബ്രഹാം, നന്ദകുമാര്‍ ചക്കിങ്ങല്‍ എന്നിവര്‍ ഉല്പന്നങ്ങള്‍ക്കുള്ള ഓര്‍ഡര്‍ യോഗത്തില്‍ വെച്ചു തന്നെ നല്‍കി.

ഫോമ ജനറല്‍ സെക്രട്ടറി  ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, വൈസ് ട്രഷറര്‍ ബിജു തോണിക്കടവന്‍, ഹരി നമ്പൂതിരി, ബിനു സുരേന്ദ്രന്‍, പോള്‍ മത്തായി, ജിബി തോമസ്, ഡോ മധു നന്വ്യാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Facebook Comments

Comments

  1. Sanchari

    2021-07-03 14:58:23

    നമ്മുടെ കൊച്ചുകേരളത്തിലെ അതിപുരാതനമായ കുടിൽ വ്യവസായങ്ങളിലൊന്നായ ബാലരാമപുരം കൈത്തറി വാങ്ങി കൈത്തറി തൊഴിലാളികൾക്ക് ഒരു കൈത്താങ്ങു നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. മിനിമം ഒരു കോണകമെങ്കിലും ഓർഡർ ചെയ്യണം. നന്ദി FOMAA Lovers

  2. ബാലരാമപുരം വിപണിയിൽ കൈത്തറിയുടെ വില കൂടുമ്പോൾ അതിന്റെ ചെറിയ ഒരു അംശം മാത്രമേ ഫോമായ്ക്കു കൊടുക്കുന്ന കൈത്തറി ഉൽപ്പന്നങ്ങൾക്ക് കൂടുന്നുള്ളൂ. മുഴുവനും കൂട്ടുന്നില്ല.

  3. Sreekumar

    2021-07-02 14:14:18

    https://www.facebook.com/groups/fomaagroup/permalink/4080435435337627/

  4. മാമൻ

    2021-07-02 13:32:26

    https://www.emalayalee.com/vartha/239576 ഈ മീറ്റിങ്ങിൽ ഫോമ ഇല്ലായിരുന്നല്ലോ. ആരെങ്കിലും നല്ലത് എന്ത് ചെയ്താലും, അതിനെ അഭിനന്ദിക്കണം. മാമനോട് ഒന്നും തോന്നരുതെ മക്കളേ

  5. അന്തപ്പൻ

    2021-07-02 12:51:01

    എന്തരോ എന്തോ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

View More