മെല്‍ബണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ 3 ന്

Published on 03 July, 2021
 മെല്‍ബണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ 3 ന്


മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന തിരുനാള്‍ കാന്‌പ്വെല്‍ഫീല്‍ഡ് സെന്റ് ജോര്‍ജ് കാല്‍ദീയന്‍ കാത്തലിക് ദേവാലയത്തില്‍ ആഘോഷിക്കും.

ജൂലൈ മൂന്നിന് (ശനി) വൈകുന്നേരം 7.00 ന് തുടങ്ങുന്ന തിരുക്കര്‍മങ്ങള്‍ക്കും റാസ കുര്‍ബാനക്കും ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ എന്നിവര്‍ സഹകാര്‍മികാരായിരിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കേണ്ടത്. തിരുക്കര്‍മ്മങ്ങളുടെയും റാസ കുര്‍ബാനയുടേയും തല്‍സമയ സംപ്രേഷണം ശാലോം ടെലിവിഷനിലും രൂപതയുടെയും കത്തീഡ്രല്‍ ഇടവകയുടെയും ശാലോം മീഡിയയുടെയും ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും വെബ്‌സൈറ്റിലും ലഭ്യമായിരിക്കും.

വിലാസം: 1 കൂപ്പര്‍ സ്ട്രീറ്റ്, കാന്‌പ്വെല്‍ഫീല്‍ഡ്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക