America

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി 40 ന്റെ നിറവിൽ; ആഘോഷപരിപാടികൾക്ക് ഉജ്ജ്വല തുടക്കം

ജീമോൻ റാന്നി

Published

on

ഹൂസ്റ്റൺ: 1981 ൽ നാല് വൈദികരും നാമമാത്രമായ വിശ്വാസികളും ചേർന്ന് ആരംഭം കുറിച്ച ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐ സി ഇ സി എച്ച്) പ്രസ്ഥാനം നമ്രശിരസ്കരായി നന്ദി പ്രകാശിപ്പിച്ചു സ്തോത്രാർപ്പണം നടത്തി.

സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ഇടവകയിൽ 2021 ജൂൺ 27 നു ഞായറാഴ്ച വൈകുന്നേരം 5.30 നു ആരംഭം കുറിച്ച ചടങ്ങു ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ് ഉത്‌ഘാടനം ചെയ്തു, 18 ദേവാലയങ്ങളിലെ 30  ൽ പരം വൈദികരും 3500 ൽ പരം കുടുംബാംഗങ്ങളും സംയുക്തമായി നടത്തുന്ന വിവിധ പരിപാടികളിൽ  40  പദ്ധതികൾ ഉത്‌ഘാടനം ചെയ്തത് ഫോട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു ആയിരുന്നു. മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ 
(മാഗ്) പ്രസിഡണ്ട് വിനോദ് വാസുദേവൻ , റവ. ഫാ. ഡോ .സി.ഓ വർഗീസ്സ് എന്നിവർ ആശംസകൾ അറിയിച്ചു. 

ഓർത്തഡോക്സ് തിയോളോജിക്കൽ സെമിനാരി പ്രൊഫസർ റവ.ഫാ.ഡോ.എം.പി.ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. അതോടൊപ്പം തന്നെ അച്ചന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന ഗായകസംഘത്തിന്റെ പ്രത്യേക ഗാനശുശ്രൂഷയും ഉണ്ടായിരുന്നു. ഭക്തിസാന്ദ്രമായ പ്രാർത്ഥനാഗീതം ആലപിച്ചത് സബാൻ സാമിന്റെ നേതൃത്വത്തിലുള്ള എക്യൂമിനിക്കൽ ഗായകസംഘമായിരുന്നു.

ഹൂസ്റ്റൺ പ്രദേശത്തെ സീനിയർ വൈദികരായ 20 വൈദികരെ തദവസരത്തിൽ അവരുടെ ആത്മീയ നേതൃത്വത്തെ അനുസ്മരിച്ചു കൊണ്ട് പ്രശംസാപത്രം നൽകി അനുമോദിച്ചു 

പ്രസിഡണ്ട് ഫാ.ഐസക്ക് .ബി.പ്രകാശ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. ബിന്നി ഫിലിപ്പ് നേതൃത്വം നൽകി. വെരി റവ. ഫാ. പ്രസാദ് കുരുവിള കോറെപ്പിസ്കോപ്പ പ്രാരംഭ പ്രാർത്ഥന നടത്തി.ഐസിഇസിഎച്ചിന്റെ ചരിത്ര വിശദീകരണം വൈസ് പ്രസിഡണ്ട് ഫാ. ജോൺസൻ പുഞ്ചക്കോണം നിർവഹിച്ചു. 40 പദ്ധതികളുടെ വിശദീകരണം പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, നടപ്പിലാക്കിയ 13 പദ്ധതികളുടെ വിശദീകരണം വോളന്റീയർ ക്യാപ്റ്റൻ  ഡോ.അന്ന.കെ. ഫിലിപ്പും നിർവഹിച്ചു.       

സീനിയർ വൈദികർക്ക് നൽകിയ ആദരവിന്‌ ജോൺസൻ വർഗീസ്, നൈനാൻ വെട്ടിനാൽ എന്നിവർ നേതൃത്വം നൽകി.സെക്രട്ടറി എബി.കെ.മാത്യു സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ  നന്ദിയും പ്രകാശിപ്പിച്ചു. 

നാല്പതാം വർഷ പരിപാടികളും പദ്ധതികളും മലയാളി സമൂഹത്തിന് കൂടുതൽ നന്മ പകരട്ടെ എന്ന് പ്രാർത്ഥിച്ച്‌ സമ്മേളനം അവസാനിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്ന്  മോദി; പ്രധാനമന്ത്രിയും സംഘവും മടങ്ങി 

ഇന്ത്യക്കു 157 പുരാവസ്തുക്കൾ അമേരിക്ക കൈമാറി

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ബൈഡന്റെ ജനപ്രീതിയിൽ ഇടിവ്

Kerala siblings move heaven and earth; Qualcomm to help India fully wired (Kurian Pampadi)

ടെക്സസ് അതിർത്തിയിലെ പാലത്തിനടിയിൽ ഇപ്പോൾ അഭയാർഥികളില്ല

അനീതികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക ലക്ഷ്യമെന്ന് ഡോ. ദേവി നമ്പ്യാപറമ്പില്‍

26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

നാന്‍സി പെലോസിയുടെ മേശയില്‍ കാല്‍ കയറ്റിവച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്

ഫോര്‍ട്ട് വര്‍ത്തില്‍ കത്തുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

ഹെയ്ത്തി അഭയാര്‍ത്ഥികളെ തുരത്താന്‍ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്ന് ബൈഡന്‍

അതിര്‍ത്തിയിലെ കുതിരപ്പട നിരോധനം(കാര്‍ട്ടൂണ്‍: സിംസണ്‍)

ഫിയക്കോന വെബിനാര്‍ സെപ്തംബര് 27 നു, മുഖ്യ പ്രഭാഷണം ഷാരോണ്‍ എയ്ഞ്ചല്‍

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യുഎസ്എ ആറാം സീസണിൽ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

മിഷന്‍ ടൈംസ് പ്രകാശനം ചെയ്തു

ന്യൂയോർക്കിലും കാനഡയിലും മഹാബലിമാർ രണ്ടു തലമുറയിൽ നിന്ന് (ജോസ് കാടാപുറം)

Fiacona is cautious for a good reason while welcoming the Prime Minister to the US

യുഎസ് ഫെല്ലോസ് പ്രോഗ്രാമില്‍ ഇടംപിടിച്ച് മലയാളി സംരംഭം

സൂസി ചെറിയാന്‍ (74‍) അന്തരിച്ചു

ജോർജ് ജോസഫ് (സജി-45) ചക്കാലക്കുന്നേൽ അന്തരിച്ചു

പ്രധാനമന്ത്രി മോദി: ക്വാഡ് ഇന്തോ-പസഫിക്കിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

പ്രധാനമന്ത്രി മോഡിക്കെതിരെ നാളെ രാവിലെ ന്യു യോർക്കിൽ പ്രതിഷേധ റാലി

View More