Gulf

നവയുഗവും തമിഴ് സാമൂഹ്യപ്രവർത്തകരും കൈകോർത്തു; അഞ്ചു വർഷത്തിനു ശേഷം നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി

Published

on


ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും ഏതാനും തമിഴ് സാമൂഹ്യപ്രവർത്തകരും ഒത്തുചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്ക് ഒടുവിൽ, അഞ്ചു വർഷമായി നാട്ടിലേയ്ക്ക് മടങ്ങാനാകാതെയിരുന്ന വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിനിയായ ഗരിജിലാപ്പള്ളി നാഗേശ്വരി ആണ് സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.

അഞ്ചു വർഷങ്ങൾക്ക് മുൻപാണ് നാഗേശ്വരി സൗദി അറേബ്യയിലെ ഹഫർ അൽ ബഥേനിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. 
ഒട്ടേറെ പണം കടമായി വാങ്ങി വിസ ഏജന്റിന് നൽകിയാണ് നാഗേശ്വരി ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്ത് എത്തിയത്.
 എന്നാൽ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. ശമ്പളം കൃത്യമായി കൊടുത്തിരുന്നില്ല എന്ന് മാത്രമല്ല ചോദിച്ചാൽ ദേഹോപദ്രവം വരെ ഏൽപ്പിച്ചിരുന്നു എന്ന് നാഗേശ്വരി പറയുന്നു. നാട്ടിലെ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ ഓർത്ത് അവർ ആ ദുരിതം ഏറെ സഹിച്ചു. 

ഒടുവിൽ  സഹികെട്ടപ്പോൾ ഒരു വർഷത്തിന് ശേഷം നാഗേശ്വരി അവിടെ നിന്ന് പുറത്തു ചാടി. ഇന്ത്യൻ എംബസിയിലേയ്ക്ക് പോയി സഹായം ചോദിയ്ക്കാം എന്ന് കരുതി നടന്ന അവരെ, വഴിയിൽ വെച്ച് ഒരു സൗദി പോലീസുകാരൻ   കണ്ടു വിവരങ്ങൾ തിരക്കി. നാഗേശ്വരിയുടെ ദയനീയ അവസ്ഥ അറിഞ്ഞ നല്ലവനായ അയാൾ അവരെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ട് പോയി വീട്ടുജോലിയ്ക്ക് നിർത്തി.

നാലു വർഷം  ആ വീട്ടിൽ നാഗേശ്വരി ജോലി ചെയ്തു. കൃത്യമായി ശമ്പളവും നല്ല ജോലി സാഹചര്യങ്ങളും അവിടെ അവർക്ക് കിട്ടി. സൗദിയിൽ വന്നിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ടിലേയ്ക്ക് മടങ്ങാൻ അവർ ആഗ്രഹിച്ചു. എന്നാൽ പഴയ സ്പോൺസർ ഹുറൂബ് ആക്കിയതിനാലും, പാസ്സ്പോർട്ടോ ഇക്കാമയോ ഇല്ലാത്തതിനാലും ഉള്ള നിയമക്കുരുക്കുകൾ കാരണം നാട്ടിലേയ്ക്ക് മടങ്ങാൻ ബുദ്ധിമുട്ടായിരുന്നു.

ഒരു പരിചയക്കാരൻ വഴി നാഗേശ്വരി ജുബൈലിലെ തമിഴ് സാമൂഹ്യപ്രവർത്തകനായ യാസിറിനെ ബന്ധപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. യാസിർ നവയുഗം വൈസ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ  മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചപ്പോൾ, നാഗേശ്വരിയെ ഹഫർ അൽ ബഥേനിൽ നിന്നും ദമ്മാമിൽ എത്തിച്ചാൽ ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കി നൽകാം എന്ന് മഞ്ജു ഉറപ്പ് നൽകി.  മഞ്ജു ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ഈ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് യാസിറും തമിഴ് സാമൂഹ്യപ്രവർത്തകരായ വെങ്കിടേഷ്, ആരിഫ് എന്നിവരും ചേർന്ന്   ചില സുഹൃത്തുക്കളുടെ സഹായത്തോടെ നാഗേശ്വരിയെ ദമ്മാമിൽ എത്തിച്ചു മഞ്ജു മണിക്കുട്ടനെ ഏൽപ്പിച്ചു. നാഗേശ്വരിയെ മഞ്ജു സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി താമസിപ്പിച്ചു. താമസിയ്ക്കാതെ മഞ്ജു ഇന്ത്യൻ എംബസ്സിയിൽ നിന്നും നാഗേശ്വരിയ്ക് ഔട്ട് പാസ്സ് വാങ്ങി നൽകുകയും, വനിതാ അഭയകേന്ദ്രം വഴി ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു.

തമിഴ് സാമൂഹ്യപ്രവർത്തകർ ഡി എം കെയുടെ  സൗദി സാംസ്ക്കാരിക ഘടകത്തിന്റെ സഹായത്തോടെ നാഗേശ്വരിയ്ക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകി. അങ്ങനെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി, എല്ലാവർക്കും  നന്ദി പറഞ്ഞ് നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി. 


 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നവയുഗം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഗുദൈബിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

മതസൗഹാർദ്ധം തകർക്കാനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കുക: നവയുഗം

കെ. പി. എ. സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്തംബര്‍ 17നു ആരംഭിക്കുന്നു

ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു. 

സിനിമ താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ റിസബാവയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

കോവാക്‌സിന്‍: പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

ചരിത്രം കുറിച്ച് കുവൈറ്റ്; 300 ളം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതി

ദുബായ് - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

മാറന്‍ മാര്‍ ആവാ തൃതീയന്‍ 122-ാം പാത്രിയര്‍ക്കീസ് അഭിഷിക്തനായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ റിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇ അടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി നീക്കി

പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തണം: നവയുഗം.

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഏക ജാലക സംവിധാനം നടപ്പാക്കണം

നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു

മലബാര്‍ കലാപചരിത്രം: ഐസിഎച്ച്ആര്‍ നടപടിയില്‍ ഐഎംസിസി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗത്തിന്റെ അവെയര്‍ ടോക്ക് ശ്രദ്ധേയമായി

വിസിറ്റിംഗ് വിസക്കാര്‍ക്കു പ്രവേശനം: യുഎഇയില്‍ വിമാന, ഹോട്ടല്‍, ട്രാവല്‍ മേഖലകള്‍ക്ക് ഉണര്‍വേകും

നവയുഗം 'പ്രതീക്ഷ 2021' ഓണ്‍ലൈന്‍ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 3ന് അരങ്ങേറും.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൈരളി ഫുജൈറയുടെ സ്‌നേഹോപഹാരം കൈമാറി

കേളി അംഗത്തിന് ചികിത്സാസഹായം കൈമാറി

ഇന്ത്യന്‍ അംബാസഡര്‍ അബ്ദുല്ല അല്‍ ബദറുമായി കൂടിക്കാഴ്ച നടത്തി

ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്റെ ധനസഹായം

കുവൈറ്റില്‍ കോഴിക്കോട് സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍

View More