Image

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

സുധാ കര്‍ത്താ Published on 11 July, 2021
ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍
ന്യൂയോര്‍ക്ക്: പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ഏകദിന കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കിലെ ലെഗ്വാഡിയ എയര്‍പോര്‍ട്ടിനടുത്തുള്ള മാരിയറ്റ് ഹോട്ടലില്‍ അരങ്ങേറുന്നു. സുധാ കര്‍ത്താ പ്രസിഡന്റായി നയിക്കുന്ന ഫൊക്കാനയുടെ വാര്‍ഷിക മാമാങ്കമാണ് ഈ ഒത്തുചേരല്‍.

ഫൊക്കാനയുടെ എക്കാലത്തേയും സഹയാത്രികനും മാതൃകാ വഴികാട്ടിയുമായ ദിവംഗതനായ അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നാമമാണ് കണ്‍വന്‍ഷന്‍ നഗറിന്റേത്. അവസരോചിതമായ നര്‍മശൈലിയിലൂടെ സാമൂഹ്യവും ആത്മീയവുമായ വിഷയങ്ങള്‍, ഒരു സന്ദേശമായി സാധാരണക്കാരിലേക്കെത്തിച്ചിരുന്ന ഒരു മാന്ത്രികശക്തിയായിരുന്നു തിരുമേനി. നിരവധി ഫൊക്കാന കണ്‍വന്‍ഷനുകളില്‍ ഉണ്ടായിരുന്ന തിരുമേനിയുടെ സാന്നിധ്യം അനുസ്മരിച്ചാണ് കണ്‍വന്‍ഷന്‍ നഗറിന് നാമകരണം ചെയ്തത്.

നീണ്ടകാലത്തെ കോവിഡ് അകല്‍ച്ചാ നിയന്ത്രണങ്ങളില്‍ നിന്നും പ്രവാസികള്‍ ഒരു പുതുജീവിതത്തിലേക്ക് കുതിക്കുമ്പോള്‍, ഫൊക്കാനയുടെ ഈ ഒത്തുചേരല്‍ ഉണര്‍വിന്റേയും പ്രതീക്ഷയുടേയും അവസരമാണ് സമ്മാനിക്കുക.

സംഘടനാപരമായി പല പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് ഈ ഒത്തുചേരല്‍ സംഘടനാപ്രവര്‍ത്തന ശൈലിക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനും നവ നേതൃത്വത്തെ ആകര്‍ഷിക്കുവാനും ഈ കൂട്ടായ്മ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

രാവിലെ 8-ന് ആരംഭിക്കുന്ന ഈ ഏകദിന കണ്‍വന്‍ഷന്‍ വിവിധ മേഖലയിലെ പ്രശസ്തരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെമിനാറുകളും വിനോദ നൃത്ത പരിപാടികളോടുംകൂടി രാത്രി 11 മണിയോടെ സമാപിക്കും.

കണ്‍വന്‍ഷന്റെ വിജയത്തിനായി വിനോദ് കെയാര്‍കെ ചെയര്‍മാനും, ലൈസി അലക്‌സ്, സുജാ ജോസ്, ജേക്കബ് വര്‍ഗീസ്, വര്‍ഗീസ് പാലമലയില്‍ തുടങ്ങിയവര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരായും വിപുലമായ ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധാ കര്‍ത്താ (267 575 7333), വിനോദ് കെയാര്‍കെ (516 633 5208), രാജന്‍ പാടവത്തില്‍ (954 701 3200), അലക്‌സ് തോമസ് (914 473 0142).

Join WhatsApp News
chirikkuttan 2021-07-11 21:33:43
നൂറു ഡോളർ വാടകയ്ക്ക് ഒരുദിവസം അരക്കുപ്പി കുടിക്കാനും സൊറ പറയാനും എടുത്ത മുറിയുടെ പേര് ക്രിസോസ്റ്റം നഗർ. 7 പേര് കൂടി നടത്തുന്നത് കൺവൻഷൻ . എന്റെ പ്രസിഡന്റ് കാർത്തികേയാ.. സോറി കർത്താവേ .......
independent 2021-07-12 03:41:00
എന്തൊരു പ്രഹസനം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക