Gulf

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലൂർ മഹമൂദ് ഹാജി നാട്ടിലേക്ക്

Published

on
ദുബൈ  : നീണ്ട 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക്
തിരിക്കുന്ന ദുബൈയിലെ മത- സാമൂഹ്യ സാംസ്കാരിക പത്ര പ്രവർത്തന രംഗത്തെ
പ്രവർത്തകനും യുഎഇ റേഡിയോ, സോഷ്യൽ മീഡിയ, എന്നിവയിലെ ഇസ്ലാമിക പ്രഭാഷകനും ദുബൈ  ഖൽഫാൻ ഖുർആൻ സെന്റർ അധ്യാപകനുമായ ആലൂർ ടി.എ. മഹ് മൂദ് ഹാജിക്ക് യുഎഇ ലെ വിവിധ സംഘടനകൾ യാത്രയയപ്പ് നൽകി.
ദുബൈ  പോലീസ് ചീഫ് ആൻഡ് ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റ്നന്റ് ജനറൽ ദാഹീ ഖൽഫാൻ തമീം അൽ മുഹൈരിയുടെ വിസയിൽ 1988 ദുബായിൽ എത്തിയ മഹമൂദ് ഹാജി 33 വർഷക്കാലവും ദാഹി ഖൽഫാന്റെ സ്പോൺസരുടെ കീഴിൽ പ്രവർത്തിച്ചു.

 ബ്രഗേഡിയർ ദാഹി ഖൽഫാൻ ദുബൈയിൽ സൗജന്യമായി നടത്തിവരുന്ന ഖൽഫാൻ ഖുർആൻ സെന്ററിന്റെ ഉത്ഭവം മുതൽ 2021ൽ ജോലിയിൽ നിന്ന് വിരമിക്കുന്നത് വരെ  ആ സ്ഥാപനത്തിൽ തന്നെ സേവനം ചെയ്തു വന്നു ആലൂർ ഹാജി.

ഖൽഫാൻ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഖൽഫാൻ ഖുർആൻ സെന്ററിന്റെ ആദരവും സർട്ടിഫിക്കറ്റും ബഹുമതി പത്രവും പ്രിൻസിപ്പൽ ഡോക്ടർ ശൈഖ് മുഹമ്മദ്‌ അഹ്‌മദ്‌ ശക്റൂൺ  ആലൂർ ഹാജിക്ക് നൽകി ആദരിച്ചു.

ഇന്ത്യയിലെ മത സൗഹാർദ്ദത്തെ കുറിച്ചും വിശിഷ്യാ കേരളീയരെ കുറിച്ചും
കേരളീയരുടെ സംസ്കാരത്തെ കുറിച്ചും അറബികൾക്ക് പരിചയപ്പെടുത്തി കൊടുത്തത് കാരണം മലയാളികളോട് അറബികൾക്ക് വലിയ മതിപ്പുണ്ടാക്കാൻ സാധിച്ചു.കേരളത്തിലെ മത പണ്ഡിതന്മാരെയും മത സ്ഥാപനങ്ങളെയും കുറിച്ചും  ദുബൈ  പോലീസ് മേധാവി ദാഹി ഖൽഫാൻ തമീമിന് പരിചയപ്പെടുത്തിയതിനാൽ അദ്ദേഹത്തിന്കേരളം സന്ദർശിക്കാനും കേരളത്തിലും പുറത്തും ഖുർആൻ സെന്ററും, പള്ളി,മദ്രസകളും മറ്റു സ്ഥാപനവും ദാഹി ഖൽഫാൻ തന്റെ സ്വന്തം വകയായി നിർമ്മിച്ചു കൊടുക്കാനും കാരണമായിട്ടിട്ടുണ്ട്.
1992 മുതൽ റാസൽ ഖൈമ റേഡിയോയിൽ മലയാളം പരിപാടികൾ ആരംഭിച്ചത് മുതൽ ആലൂർ ഹാജി റേഡിയോയിൽ പ്രഭാഷണം നടത്തി വന്നിരുന്നു.
ഇപ്പോഴും വാട്സ്ആപ്പ്, യൂട്യൂബ്, പോലുള്ള സോഷ്യൽ മീഡിയകളിലെ ഓൺലൈനുകളിലും മറ്റും ഇസ്ലാമിക ക്ലാസ്സുകൾ നടത്തി വരുന്നു.

നിസ്കാരം ഒരു പഠനം, വിശ്വാസിയുടെ ദിന ചര്യകൾ, രോഗം മുതൽ ഖബ്ർ വരെ,
തജ്‌വീദ് പഠനം, ഹജ്ജ്- ഉംറ ക്ലാസ്സുകൾ, സംഘാടകർക്കൊരു രൂപ രേഖ,
പ്രവാസികളുടെ സമ്പത്ത് , തുടങ്ങി നിരവധി ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും പ്രഭാഷണങ്ങളും അവയിൽ ചിലതാണ്.

ആയിരത്തിൽ പരം അംഗങ്ങളായിട്ടുള്ള നിസ്കാരം ഒരു പഠനം ഗ്രൂപ്പ് , സുന്നി
മീഡിയ ഗ്രൂപ്പ് , കേരള മലബാർ ഇസ്‌ലാമിക് ക്ലാസ്സ്  റൂം , തുടങ്ങിയ
ക്ലാസ്സുകൾ സോഷ്യൽ മീഡിയകളിൽ അദ്ദേഹം ഇപ്പോഴും നടത്തി വരുന്നുണ്ട്.

ജോലി ഇല്ലാതെ വിഷമിക്കുന്ന തൊഴിൽരഹിതർക്ക് ആലൂർ ഹാജി ദുബായിലെ പല
ഡിപ്പാർട്മെന്റുകളിലും മറ്റും ജോലി ശരിയാക്കി കൊടുത്തിരുന്നു.
നാടിന്റെ വികസന കാര്യത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും നാട്ടിലായാലും
താൻ പ്രവർത്തിക്കുമെന്ന് ഷാർജയിൽ നൽകിയ യാത്രയയപ്പിനുള്ള മറുപടിയിൽ ആലൂർ ഹാജി പറഞ്ഞു.

                                  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നവയുഗം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഗുദൈബിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

മതസൗഹാർദ്ധം തകർക്കാനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കുക: നവയുഗം

കെ. പി. എ. സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്തംബര്‍ 17നു ആരംഭിക്കുന്നു

ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു. 

സിനിമ താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ റിസബാവയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

കോവാക്‌സിന്‍: പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

ചരിത്രം കുറിച്ച് കുവൈറ്റ്; 300 ളം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതി

ദുബായ് - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

മാറന്‍ മാര്‍ ആവാ തൃതീയന്‍ 122-ാം പാത്രിയര്‍ക്കീസ് അഭിഷിക്തനായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ റിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇ അടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി നീക്കി

പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തണം: നവയുഗം.

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഏക ജാലക സംവിധാനം നടപ്പാക്കണം

നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു

മലബാര്‍ കലാപചരിത്രം: ഐസിഎച്ച്ആര്‍ നടപടിയില്‍ ഐഎംസിസി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗത്തിന്റെ അവെയര്‍ ടോക്ക് ശ്രദ്ധേയമായി

വിസിറ്റിംഗ് വിസക്കാര്‍ക്കു പ്രവേശനം: യുഎഇയില്‍ വിമാന, ഹോട്ടല്‍, ട്രാവല്‍ മേഖലകള്‍ക്ക് ഉണര്‍വേകും

നവയുഗം 'പ്രതീക്ഷ 2021' ഓണ്‍ലൈന്‍ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 3ന് അരങ്ങേറും.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൈരളി ഫുജൈറയുടെ സ്‌നേഹോപഹാരം കൈമാറി

കേളി അംഗത്തിന് ചികിത്സാസഹായം കൈമാറി

ഇന്ത്യന്‍ അംബാസഡര്‍ അബ്ദുല്ല അല്‍ ബദറുമായി കൂടിക്കാഴ്ച നടത്തി

ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്റെ ധനസഹായം

കുവൈറ്റില്‍ കോഴിക്കോട് സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍

View More