ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

സജി കരിമ്പന്നൂർ, ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാൻ Published on 16 July, 2021
ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

നിലവിൽ കേരളത്തില്‍ നിന്നു പ്രഖ്യാപിത നിക്ഷേപ പ്രവർത്തനങ്ങൾ അന്യ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടാനുള്ള കിറ്റെക്‌സ് തീരുമാനം കേരളത്തിലെ വികസനങ്ങൾക്ക് വിലങ്ങുതടിയാകുമോ? 
ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 9 മണിക്ക്, (ജൂൺ 16 വെള്ളി 9 പി.എം. ന്യൂയോർക്ക് സമയം)  നടക്കുന്ന ഡിബേറ്റിൽ അമേരിക്കൻ മലയാളികളോടൊപ്പം കേരളത്തിൽ നിന്നുള്ള പ്രഗല്ഭരും പങ്കെടുക്കും. 
ZOOM ID: 973 342 295 83.   

കിറ്റെക്‌സ് മാനേജിങ്‌ ഡയറക്ടർ സാബു ജേക്കബ് പ്രത്യേക ക്ഷണിതാവായിരിക്കും.  

വിവിധ രാഷ്‌ടീയ ,സാമൂഹിക ,സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികൾക്ക് തങ്ങളുടെ അഭിപ്രായം  രേഖപ്പെടുത്താൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന്  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി റ്റി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ്ട്രഷറർ ബിജു  തോണിക്കടവിൽ ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാൻ സജി കരിമ്പന്നൂർ, എന്നിവർ ഒരു സംയുക്ത പ്രസ്ഥാവനയിലൂടെ അറിയിച്ചു. 

ഫോമൻ 2021-07-16 15:41:01
സാബു മുതലാളിയ്ക്ക് ഇപ്പോൾ കേരളത്തിൽ ബൂർഷ്വാ പരിവേഷമാണ്. അദ്ദേഹത്തിന്റെ പുതിയ സംഭരത്തിനെ അമേരിക്കയിലേക്ക് കൊണ്ട് വരണം എന്നാണ് എന്റെ അഭിപ്രായം. അതിന് ഫോമാ മുന്കയ്യെടുക്കണം. കാരണം കിറ്റെക്സിന്റെ 70% വസ്ത്രങ്ങൾ വാൾമാർട്ട് പോലെയുള്ള വൻകിട കോർപ്പറേഷനുകളാണ് വാങ്ങുന്നത്. അപ്പോൾ നമ്മൾ സാബു മുതലാളിയെ സഹായിക്കണം.
Another Foma lover 2021-07-16 18:51:11
Another waste of time. FOMAA should not get in to such issues. Rather FOMAA should stay away from such discussion. Let other political/business minded people do such discussion or debate. This is a violation of FOMAA's constitution.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക