Image

2020ല്‍ കോവിഡിനെ തുടര്‍ന്ന് പട്ടിണി വര്‍ധിച്ചുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്

Published on 16 July, 2021
2020ല്‍ കോവിഡിനെ തുടര്‍ന്ന് പട്ടിണി വര്‍ധിച്ചുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്



ജനീവ: പതിറ്റാണ്ടുകള്‍ക്കിടയില്‍ പട്ടിണി ഏറ്റവും വര്‍ധിച്ചവന്ന വര്‍ഷമാണ് 2020 എന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതു തന്നെയാണ് ഇതിനു കാരണമെന്നും വിലയിരുത്തല്‍.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 118 മില്യന്‍ അധികം ആളുകളാണ് 2020ല്‍ പട്ടിണി അനുഭവിച്ചത്. പതിനെട്ട് ശതമാനം വര്‍ധന. ലോക ജനസംഖ്യ 768 മില്യന്‍ എന്നു കണക്കാക്കുന്‌പോള്‍, അതിന്റെ പത്തു ശതമാനം വരും പട്ടിണിയിലായവര്‍. ജനസംഖ്യാ വളര്‍ച്ചയുടെ തോതിനെക്കാള്‍ കൂടുതലാണ് കഴിഞ്ഞ വര്‍ഷം പട്ടിണി വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഫ്രിക്കയിലാണ് പട്ടിണി ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്, 21 ശതമാനം. ലോകത്താകമാനം അഞ്ച് വയസില്‍ താഴെയുള്ള 149 മില്യന്‍ കുട്ടികളുടെ ശാരീരിക വളര്‍ച്ച മുരടിച്ചു. 45 മില്യനിലധികം കുട്ടികള്‍ക്ക് ആവശ്യത്തിന് ശരീരഭാരമില്ല.


വിലവര്‍ധന കാരണം മൂന്നു ബില്യന്‍ മുതിര്‍ന്നവരും കുട്ടികളും ആരോഗ്യകരമായ ഭക്ഷണമില്ലാതെയാണ് കഴിയുന്നതെന്നും ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണം കഴിക്കാന്‍ കഴിയാത്ത ആളുകളുടെ അനുപാതം ലോക ജനസംഖ്യയുടെ പത്ത് ശതമാനത്തില്‍ താഴെയായി. കൊറോണ പ്രതിസന്ധിയുടെ ഫലമായി 2030 ആകുന്‌പോഴേക്കും 30 ദശലക്ഷം ആളുകള്‍ പട്ടിണിയിലാകും. 2030 ഓടെ ലോകമെന്പാടുമുള്ള പട്ടിണിയെ അതിജീവിക്കുകയെന്ന ലക്ഷ്യം ആഗോള സമൂഹം നടത്തിവരികയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക