കിറ്റക്സിന്റെ പ്രശ്നം രാഷ്ട്രീയമാണ്? (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 17 July, 2021
കിറ്റക്സിന്റെ പ്രശ്നം രാഷ്ട്രീയമാണ്? (ശ്രീകുമാർ ഉണ്ണിത്താൻ)
വസ്ത്രനിർമാണ മേഖലയിൽ വിജയികളുടെ പട്ടികയിലാണ്  കിറ്റെക്സും അതിന്റെഎംഡിയായ  സാബു എം.ജേക്കബും എന്നും അറിയപ്പെട്ടിരുന്നത്  . പക്ഷേ  കേരള സർക്കാരുമായുള്ള ശീതസമരം മൂലം  ഇനി നിക്ഷേപം തെലങ്കാനയിലെന്നതീരുമാനത്തിലെത്തുമ്പോൾ അത്  നേട്ടമോ കോട്ടമോ? കിറ്റക്സിന് കേരളം വിടേണ്ടി വരുന്നത് അടിസ്ഥാനപരമായും ഒരു ബിസിനസ് പ്രശ്നമല്ല. മറിച്ചുകിറ്റക്സിന്റെ പ്രശ്നം രാഷ്ട്രീയമാണ്.

455 കോടി രൂപയുടെ പ്രതിവർഷ വരുമാനവും 60 കോടി രൂപയോളം ലാഭവുമുള്ള കിറ്റക്സിന്റെ എംഡിയായ  സാബു ജേക്കബിന്റെ രാഷ്ട്രീയ മോഹം  മൂലമാണ്അദ്ദേഹത്തിന് കേരളം വിടേണ്ടി വരുന്നത് എന്ന് ചിലർ.  മുഖ്യമന്ത്രി പിണറായിവിജയനുമായി വളരെ അടുത്ത  ബന്ധമുള്ള ആളാണ് സാബു ജേക്കബ് എന്നാണുകരുതുന്നത്.  എന്തെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തിർക്കാവുന്നതേയുള്ളു. പക്ഷേ കിറ്റെക്‌സ് പറയുന്നതു പോലെ ഒരുഒത്തുതീർപ്പിനു  സര്‍ക്കാര്‍ തയ്യാർ ആയില്ല.   എന്തായിരിക്കാം അതിന്റെ കാരണം?

നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണു കിറ്റെക്സ് കമ്പനിയിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തിയത്. ഈ പരിശോധനയുടെ പേരിലാണ് കിറ്റെക്സും സർക്കാരും തമ്മിൽ തർക്കം ഉടലെടുത്തതും തെലങ്കാനയിലെ നിക്ഷേപത്തിനു കമ്പനി തയാറായതും.

സാബുവിന്റെ അഭിപ്രായത്തിൽ  അദ്ദേഹം  രാഷ്ട്രീയമായ വേട്ടയാടലിന് വിധേയനായി.  അതിന്  കാരണം സാബുവിന്റെ രാഷ്ട്രീയ മോഹം തന്നെആയിരിക്കില്ലേ? ബിസിനസുകാർ ബിസിനസു ചെയ്യണം, അവർ രാഷ്ട്രീയത്തിലേക്കു എടുത്തു ചാടുബോൾ  ഇങ്ങനെയുള്ള അനുഭവങ്ങൾ പ്രതീക്ഷിക്കേണ്ടതായിരുന്നു.രാഷ്ട്രിയത്തിൽ തൊഴുത്തിൽ കുത്തും  പാരവെപ്പും  നിത്യമായി നമ്മൾ
കാണുന്നതാണ്. സാബുവിനെപോലെ ഒരു വ്യവസായി  ഒരിക്കലും  രാഷ്ട്രീയം പരീക്ഷിക്കരുതായിരുന്നു.

ബിസിനസുകാർ രാഷ്ട്രീയം പയറ്റുന്നത് ആദ്യമായിട്ടൊന്നുമല്ല. എല്ലാ ബിസിനസ്സ്കാരും  ഭരണം കൈയാളാൻ ആഗ്രഹിക്കും, കാരണം  ഭരണകൂടത്തിന്റെപിന്തുണയില്ലെങ്കിൽ ഒരുമാതിരി ബിസിനസുകാർക്കൊന്നും പിടിച്ചുനിൽക്കാനാവില്ല. അതുകൊണ്ടാണ് ബിസിനസ്‌കർ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കൈയയച്ച്  സംഭാവന നൽകുന്നത്‌ . അല്ലാതെ  പാർട്ടികളുടെ പ്രത്യയശാസ്ത്രത്തിലുള്ള   വിശ്വാസം കൊണ്ടല്ല.  ജനങ്ങളെ സ്വാധീനിക്കുന്നതിനും അധികാരം കയ്യാളുന്നതിനും ഈ  പാർട്ടികൾക്ക് കഴിയുന്നത് കൊണ്ടാണ് ഇവരെ സാമ്പത്തികമായി സഹായിക്കുന്നത് . വിജയിക്കാൻ പോകുന്ന പാർട്ടിക്ക് കൂടുതൽ സഹായം.  മറ്റുളവക്ക്  ശരാശരി...

ഇന്ത്യയിലെ വമ്പൻ മുതലാളിമാരായ  ജി.ഡി. ബിർളയും, ടാറ്റയും,അംബാനിയും അദാനിയുമൊക്കെ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്. മിക്ക പാർട്ടികളുടെയും സാമ്പത്തിക സ്രോതസ്  ഇങ്ങനെയുള്ള വമ്പൻ ബിസിനസ്‌കാർ ആണ് . അവരാണ്  മാർസിസ്റ്റു പാർട്ടിയെയും
കോൺഗ്രസിനെയും ബി.ജെ.പിയെയുമൊക്കെ സഹായിക്കുന്നത് . അതിന് പകരം സ്വന്തം നിലയ്ക്ക് ഒരു പാർട്ടി തുടങ്ങാൻ എന്തുകൊണ്ട് ഇവരാരും  തയ്യാറായില്ല എന്ന ചോദ്യം ചിന്തനീയമാണ്.

കിറ്റസ്  കമ്പനിയുടെ ട്വന്റി20 യിലേയ്ക്കുള്ള രാഷ്ട്രീയ  പ്രവേശനം ഉൾപ്പടെയുള്ള കാരണങ്ങളിൽ  ഷെയർ   വില ഇടിയുന്നത്  നാം കണ്ടിരുന്നു. കമ്പനികളുടെ രാഷ്ട്രീയ പ്രവർത്തനം നിക്ഷേപകർ ഇഷ്ടപ്പെടുന്നില്ല എന്നതാവാം ആ ഘട്ടത്തിൽ  ഓഹരികൾ കൂട്ടമായി വിറ്റഴിക്കാനിടയാക്കിയതെന്നായിരുന്നു
വിലയിരുത്തൽ. പക്ഷേ സാബു  അതൊന്നും കണക്കാക്കാതെ  രാഷ്ട്രീയ മോഹമുമായി മുന്നോട്ട്  പോയി.

ഇപ്പോൾ  കിറ്റക്സിന് വളരെ അധികം വാർത്ത പ്രാധാന്യം ലഭിക്കുകയും  സാബു ബിസിനെസ്സിൽ   കൂടുതൽ  ശ്രദ്ധ കേന്ദ്രികരിക്കുകയും  ചെയ്തപ്പോൾ  കിറ്റസ് ഷെയർ മുന്നോട്ട്  കുതിക്കുന്നു. കൂടുതൽ  മുതൽ മുടക്കുബോൾ  ഇൻവെസ്റ്റെർസ് കൂടുതൽ ഷെയറുകൾ വാങ്ങി കൂട്ടും. ഇത്‌  ഒരു  വ്യവസായ മുന്നേറ്റത്തിന് കാരണമാകാം . ഭാവിയിൽ  കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഏതൊരു നിർണായകമായ തീരുമാനവും ഓഹരിയുടെ വില വർധനയ്ക്കു വഴിയൊരുക്കും. പ്രത്യേകിച്ചു കർണാടക, തമിഴ് നാട് , യൂ . പി  തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യവസായം തുടങ്ങാൻ കമ്പനിക്കു ക്ഷണമുള്ളപ്പോൾ.

എല്ലാ സംസ്ഥാനങ്ങളിലും സാബു ജേക്കബിനെ ക്ഷണിക്കുന്നത് അതാത് സംസ്ഥാനങ്ങളിൽ  മുതൽ മുടക്കാൻ വേണ്ടിയാണ് . അതാത് സംസ്ഥാനങ്ങളിൽ ചെന്ന്  അവിടെയും രാഷ്ട്രീയ പാർട്ടി രൂപകരിയ്ക്കാൻ പോയാൽ ഇന്ന്  ഈ  കാണുന്ന സ്വീകരണം  അന്ന് ഉണ്ടായിരിക്കില്ല എന്ന് അദ്ദേഹം മനസിലാക്കിയിരുന്നങ്കിൽ  നന്നായി .
Josukuty 2021-07-17 19:28:02
ബിസിനസുകാർക്കു രാഷ്ടീയ പ്രവർത്തനം ഇല്ല എന്ന നിരീക്ഷണം ശെരിയല്ല. പി ചിദംബരം, രാജീവ് ചന്ദ്ര ശേഖർ, വിഡിയോ കോൺ ഉടമ ദൂത് ഒക്കെ രാഷ്ട്രീയം പയറ്റുന്ന ബിസിനസുകാരാണ്. പല MP മാരെയും sponsor ചെയ്തിരിക്കുന്നത് ബിസിനസുകാരാണ്. എല്ലാ രാഷ്‌ട്രീയക്കാരും കള്ളന്മാരും 20-20 മാത്രം സത്യസന്ദരും എന്ന അദ്ദേഹത്തിൻറെ പ്രചരണമാണ് വിനയായതു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക