സിബി മാത്യൂസിന്റെ ആത്മകഥയിലെ ഐ.എസ്.ആര്‍.ഒ ചാരക്കേസ്

Published on 17 July, 2021
സിബി മാത്യൂസിന്റെ ആത്മകഥയിലെ ഐ.എസ്.ആര്‍.ഒ ചാരക്കേസ്
1996 ഏപ്രില്‍ 30ന് സി.ബി.ഐ. ചാരക്കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മേയ്ക്ക് രണ്ടിന് സി.ജെ.എം. പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവ് നല്‍കുമെന്ന് പത്രവാര്‍ത്തയിലൂടെ അറിഞ്ഞു. ഞാനും ഇന്‍സ്‌പെക്‌സ് ടര്‍ വിജയനും ഇതറിഞ്ഞ് സി.ജെ.എം. കോടതിയിലെത്തി. ശാസ്തമംഗലം അജിത് എന്ന വക്കീലിനെയും ഞങ്ങള്‍ കൊണ്ടുപോയിരുന്നു. കേസിലെ വാദിയായ വിജയന്റ് നിയമാനുസൃതം ലഭിക്കേണ്ട നോട്ടീസ് ലഭി ച്ചിട്ടില്ലെന്നും അതിനാല്‍ സി.ബി.ഐ. റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും വക്കീല്‍ വാദിച്ചു. എന്നാല്‍ കേരള സര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് പബ്ലിക്‌സ് പ്രോസികൂട്ടര്‍ നോട്ടീസ് എടുത്തിട്ടുണ്ട്. വാദിയായ ഉദ്യോഗസ്ഥന് വേറെ നോട്ടീസ് നല്‍കേണ്ടതില്ല എന്ന് സി.ജെ.എം. പറഞ്ഞു.

ഏപ്രില്‍ 30നാണ് സി.ബി.ഐ. ക്ലോഷര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്. തൊട്ടടുത്ത ദിവസം മേയ്ക്ക് ഒന്ന് മേയ്ക്ക് ദിനമായതിനാല്‍ പൊതു അവധിയാണ്. പിറ്റേദിവസം മേയ്ക്ക് രണ്ടിന് രാവിലെ പതിനൊന്നുമ ണിയാവുമ്പോഴേക്കും 115 പേജുള്ള സി.ബി.ഐ.യുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് വായിച്ച് പഠിച്ച് ഉത്തരവു തയ്യാറാ ക്കി ടൈപ്പു ചെയ്ത് സി.ജെ.എം. കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി. ഇത്രയും വേഗത്തില്‍ 115 പേജു ള്ള ക്ലോഷര്‍ റിപ്പോര്‍ട്ട് വായിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ വിശകലനം നടത്തി ഉത്തരവ് എഴുതി ടൈപ്പ് ചെയ്ത് എത്തിക്കുവാന്‍ സി.ജെ.എം. കാണിച്ച വ്യഗ്രത എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മന സ്സിലായിരുന്നില്ല. പിന്നീട് വിജയന്‍ ഇക്കാര്യത്തില്‍ പറഞ്ഞു. അന്നത്തെ സി.ജെ.എം. പ്രതികളില്‍ ഒരാളായ ശശികുമാരന്റെ അടുത്ത ബന്ധുവാണെന്ന്

കോടതിമുറിയില്‍ വലിയ ആരവമായിരുന്നു. മറിയം റഷീദയുടെ വക്കീല്‍ പ്രസാദ് ഗാന്ധി തയ്യാറാക്കി ക്കൊണ്ടുവന്ന ഹര്‍ജി, കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെ ട്ടായിരുന്നു. അത് സി.ജെ.എം. വാങ്ങി കേരള സര്‍ക്കാരിനും ഡി.ജി.പിക്കും നോട്ടീസ്യയ്ക്കുവാനും ഉത്തര വായി. പ്രസാദ് ഗാന്ധി ഞങ്ങളെ നോക്കി ആര്‍ത്തു ചിരിച്ചു. സര്‍ക്കാര്‍ അഭിഭാഷകനായ കാര്‍ത്തികേയുപ്പണി ക്കര്‍ 'ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവത്തില്‍ ഇരുന്നു. ഞാനും വിജയനും എന്തു ചെയ്യണമെന്നറിയാ തെ നിന്നു. നിയമപരമായിട്ടില്ലാതെ ഒന്നും ചെയ്തിട്ടില്ല. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച താണോ ഞങ്ങളുടെ തെറ്റ? അതോ ഞങ്ങളുടെ ബന്ധുക്കളായി ജഡ്ജിമാരാരും ഇല്ലെന്നതോ?

ഞങ്ങള്‍ നിരാശയോടെ തിരുവനന്തപുരത്തേക്കു മടങ്ങി. ഞങ്ങള്‍ സി.ജെ.എമ്മിന്റെ നോട്ടീസിനെപ്പറ്റി വി ശദമായിത്തന്നെ അന്വേഷിച്ചു. ക്രിമിനല്‍ നടപടി നിയമം 250ാം വകുപ്പുപ്രകാരം ആ നോട്ടീസ് നിലനില്‍ക്കു കയില്ല എന്നു കണ്ടുപിടിച്ചു. തെളിവെടുപ്പും വിചാരണയും പൂര്‍ത്തിയായ കേസുകളിലാണ് അത്തരം നോട്ടീ സുകള്‍ അയയ്ക്കക്കേണ്ടത്. ഞങ്ങള്‍ വീണ്ടും എറണാകുളത്തുവന്ന് പ്രോസികൃഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റാമിനെ കണ്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അടുത്ത ദിവസം കേസ് വിളിച്ചപ്പോള്‍ മജിസ്‌ട്രേറ്റ് ഈ നഷ്ടപരിഹാരക്കേസ് തള്ളി.

പക്ഷേ, നിയമയുദ്ധം ഇവിടെ ആരംഭിക്കുകയായിരുന്നു. സി.ജെ.എം. കോടതിയുടെ വിധിക്കെതിരെ കേരള സര്‍ക്കാരാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്റണിക്ക് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്ത് പുനഃപരിശോധന നടത്തുവാന്‍ യാതൊരു താത്പര്യവുമില്ലായിരുന്നു. അതുകൊണ്ട്, മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ആരാലും ചോദ്യം ചെയ്യപ്പെട്ടില്ല. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ചാരക്കേസ് ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ തിരുവനന്തപുരത്തേക്കുള്ള രഹസ്യയാത്രയും കേസ് അന്വേഷണം തിരിച്ചുവിടുവാനുള്ള സി. ബി.ഐ. ഡയറക്ടര്‍ വിജയരാമറാവുവിന്റെ ശ്രമവും തെരഞ്ഞെടുപ്പുവേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തെരഞ്ഞെ ടുപ്പില്‍ ഇടതുപക്ഷ മുന്നണി വിജയിച്ചു. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി.

ചാരക്കേസ് വീണ്ടും അന്വേഷിക്കണമെന്നും സി.ബി.ഐ. റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും മന്ത്രിമാര്‍ കൂടി ച്ചേര്‍ന്ന് തീരുമാനത്തിലെത്തി. അഡ്വക്കേറ്റ് ജനറലായി ചാര്‍ജെടുത്ത് എം.കെ. ദാമോദരന്‍ എന്നെയും വിജ യനെയും എറണാകുളത്തേക്ക് വിളിപ്പിച്ചു.

"സി.ബി.ഐ.യ്ക്ക് അന്വേഷണം കൈമാറുവാന്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദ ചെയ്യുവാന്‍ തീരുമാനിച്ചു. നിങ്ങള്‍ മുഖ്യമന്ത്രിക്ക് ഒരു നിവേദനം നല്‍കണം. സി.ബി.ഐ. അന്വേഷണത്തി ലെ പിഴവുകള്‍ എടുത്തു പറയണം." എ.ജി. എം.കെ. ദാമോദരന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു.

നിയമപരമായി അതു നിലനില്‍ക്കുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു അക്കാര്യം അദ്ദേഹത്തോ ട് സൂചിപ്പിച്ചപ്പോള്‍, "നിയമത്തിന്റെ വഴിയില്‍ നമ്മള്‍ ചരിത്രം സൃഷ്ടിക്കും സിബി' എന്നായിരുന്നു ലാഘവ ത്തോടെ അദ്ദേഹം പറഞ്ഞത്.

തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന പ്രോസികൃഷന്‍ ഡയറക്ടര്‍ കല്ലട സുകുമാരന്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന അഭിപ്രായക്കാരനായിരുന്നു. പക്ഷേ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത് നടന്നു.

ഡി.ഐ.ജി. സെന്‍കുമാറിന്റെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം നടത്തുവാന്‍ ഉത്തരവായി. എന്നാല്‍ ഈ വിജ്ഞാപനം കേരള ഹൈക്കോടതിയില്‍ കുറ്റാരോപിതര്‍ ചോദ്യം ചെയ്തു.

1996 നവംബറില്‍ വിധി വന്നു. കേസ് വീണ്ടും അന്വേഷിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ട്.

സെന്‍കുമാറിന് തുടര്‍ന്ന് അന്വേഷിക്കാനുള്ള അനുവാദം സി.ജെ.എം. കോടതി നല്‍കി. അപ്പോഴേക്കും കുറ്റാരോപിതര്‍ ഈ തീരുമാനം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. സെന്‍കുമാര്‍ ഒരൊറ്റ സാക്ഷിയെ പ്പോലും ചോദ്യം ചെയ്യുവാനോ അന്വേഷണത്തിന്റെ ആദ്യചുവടെങ്കിലും വയ്ക്കുവാനോ തയ്യാറായില്ല. അ തുകൊണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതിയില്‍നിന്നും സ്‌റ്റേ ഉത്തരവ് വാങ്ങുവാന്‍ എളുപ്പത്തില്‍ സാധിച്ചു. അ തോടെ ചാരക്കേസിലെ രണ്ടാമത്തെ അന്വേഷണവും അവസാനിച്ചു. പിന്നീട് നടന്നതെല്ലാം നിയമയുദ്ധവും പത്രമാധ്യമങ്ങളിലൂടെയും ടി.വി. ചാനലുകളിലൂടെയുമുള്ള കുറ്റാരോപണങ്ങളും വിചാരണയും മാത്രമായിരുന്നു.

1998 ല്‍ സുപ്രീംകോടതിയില്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ അപ്പീലുകള്‍ വാദം തുടങ്ങാനിരിക്കെ പലതവണ ഞാന്‍ അഡ്വക്കേറ്റ ജനറലിനൊപ്പം ന്യൂഡല്‍ഹിയില്‍ പോയി. അവിടെ ചെന്നപ്പോഴാണ് കേരള സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നത് ശാന്തിഭൂഷണ്‍ എന്ന സീനിയര്‍ അഭിഭാഷകനാണെന്ന് അറിയുന്നത്. ശാന്തിഭൂഷണ്‍ 1977ലെ ജനതാപാര്‍ട്ടി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്നു. അക്കാലംതൊട്ടുതന്നെ ജഡ്ജിമാ രുടെ അഴിമതിയും വഴിവിട്ട ബന്ധങ്ങളും പരസ്യമാക്കുന്നയാളും അവര്‍ക്കെതിരെ പരാതി അയയ്ക്കുന്നയാളു മായിരുന്നു. ഇതൊക്കെ ജഡ്ജിമാര്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടാവണം. അതുകൊണ്ട് ജഡ്ജിമാര്‍ക്കൊക്കെ ശാ ന്തിഭൂഷണ്‍ അനഭിമതനാണ്. ശാന്തിഭൂഷണോടുള്ള വ്യക്തിവിദേഷം ഒരുപക്ഷേ ഈ കേസിനെ ബാധിച്ചേ ക്കാം എന്ന് ഞാന്‍ ഭയന്നിരുന്നു.

ഞാന്‍ എന്റെ ഭയം എം.കെ. ദാമോദരനോട് പറഞ്ഞില്ലെങ്കിലും അദ്ദേഹം അത് മനസ്സിലാക്കി എന്നോടു പറഞ്ഞു. "സി.ബി.ഐയ്ക്കക്കെതിരെ കേസു വാദിക്കുവാന്‍ പലരും തയ്യാറല്ല. അതുകൊണ്ടാണ് ഒടുവില്‍ ശാന്തി ഭൂഷണെ എന്‍ഗേജ് ചെയ്തത്. സാരമില്ല സിബി, നമുക്ക് പൊരുതിനോക്കാം. ഞാന്‍ രാജീവ് ധവാനേയും കെ.കെ. വേണുഗോപാലിനെയുമൊക്കെ കിട്ടുമോയെന്ന് ശ്രമിക്കാം."

അന്താരാഷ്ട്ര ബന്ധങ്ങളും സൈനിക സ്ഥാപനത്തിലെ രേഖകളും ഒക്കെ സംബന്ധിച്ചുള്ള ചാരക്കേസി ന്റെ അന്വേഷണം ഒരു കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതം എന്ന് 1994 നവംബര്‍ 30ന് ഞാന്‍ ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ എഴുതിയിരുന്നു. അതിനെത്തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ 246/1994 എന്ന നമ്പറിലുള്ള ചാരക്കേസ് സി.ബി.ഐയ്ക്ക് ശുപാര്‍ശ ചെയ്തത്. സി.ബി.ഐ. അന്വേഷണത്തില്‍ കേ സ് കളവും കൃതിമവുമാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ടു കൊടുത്തപ്പോള്‍ വീണ്ടും സംസ്ഥാന പൊലീസ് അന്വേഷണം നടത്തിക്കൊള്ളാം എന്ന് 1996 ജൂണില്‍ ഉത്തരവിട്ടതിന്റെ യുക്തിഭദ്രത സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക എന്നത് വലിയൊരു പ്രതിസന്ധിയായിരുന്നു. 1996ലെ കേരളസര്‍ക്കാരിന്റെ ഉത്തരവ് എ. ജി.യുടെ നിയമോപദേശപ്രകാരമായിരുന്നുവെങ്കിലും ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതി നെക്കുറിച്ച അദ്ദേഹം ആകുലപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങ് എ ന്നിവ കേരള പൊലീസിന്റെ അന്വേഷണത്തോടു സഹകരിക്കാം എന്നൊരു കത്ത് കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കുമെന്നും കേസ് നമ്മള്‍ ജയിക്കുമെന്നും എം.കെ. ദാമോദരന്‍ എ നോടു പറഞ്ഞു. ഇതിനായി ഒരുദിവസം എന്നെയും കൂട്ടി അദ്ദേഹം കേന്ദ്ര നിയമമന്ത്രിയായിരുന്ന തമ്പി ദുത്തെയെ കാണാന്‍ പോയി. ഞാന്‍ െ്രെപവറ്റ് സെക്രട്ടറിയുടെ മുറിയില്‍ കാത്തിരുന്നു. മന്ത്രിയുമായി സംസാ രിച്ച് തിരിച്ചെത്തിയ എം.കെ. ദാമോദരന്‍ നിരാശയോടെ പറഞ്ഞു. "നമ്മള്‍ വിചാരിച്ചതുപോലെ നടക്കില്ല."

അദ്ദേഹം ആലോചനയില്‍ മുഴുകി. കേരളാ ഹൗസിലെത്തിയപ്പോഴാണ് വിശദീകരിച്ച് പറഞ്ഞത്. തമ്പിദുത്തെ പറയുന്നത് നിങ്ങളുടെ പാര്‍ട്ടിക്കാരനായ ഇന്ദ്രജിത്ത് ഗുപ്തയായിരുന്നുവല്ലൊ ഇതുവരെ യും കേന്ദ്ര ആഭ്യന്തരമന്ത്രി. എന്നിട്ട് അദ്ദേഹം നിങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്ന കാര്യം ചെയ്തതുതന്നില്ല ല്ലോ എന്നാണ്. അതുകൊണ്ട് തമ്പിദുത്തെയ്ക്ക് ഇക്കാര്യത്തില്‍ ഉറപ്പുവരുത്തുവാന്‍ സാധിക്കില്ലെന്നും.

ഐ.കെ. ഗുജ്‌റാള്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സി.പി.ഐ.യുടെ ഇന്ദ്രജിത് ഗുപ്തതയായിരുന്നു ആഭ്യ ന്തരമന്ത്രി. അക്കാലത്ത് ഇന്ദ്രജിത് ഗുപ്തത നല്‍കാത്തത് തുടര്‍ന്നുവന്ന വാജ്‌പേയ്ക്ക് മന്ത്രിസഭയില്‍ നിയമമന്ത്രി യായ എ.ഐ.എ.ഡി.എം.കെ.ക്കാരനായ താന്‍ എങ്ങനെ നല്‍കും എന്നതായിരുന്നു തമ്പിദുത്തെയുടെ ചോദ്യം. "ഇന്ദ്രജിത് ഗുപ്തതയെ സാര്‍ നേരിട്ട് കണ്ടിരുന്നോ? ഞാന്‍ എം.കെ. ദാമോദരനോട് ചോദിച്ചു.

'ഉവ്വ്. കണ്ടിരുന്നു. എന്നാല്‍ സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയാക്കിയ ഒരു കേസില്‍ ഇനി കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് ഫയലില്‍ നോട്ടെഴുതിയത്.' ഇനി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് എനിക്ക് മനസ്സിലായി. കേസിന്റെ വാദം നടന്നു. എം.കെ. മുഖര്‍ജി, അബ്ദുള്‍ ക്വാദിരി എന്ന ജഡ്ജിമാരുടെ ബെഞ്ചിലാണ് വാ ദം കേട്ടത്. നമ്പിനാരായണനുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെ സി.ബി.ഐ. റിപ്പോര്‍ട്ടിനെ പിന്താങ്ങി ശക്തിയായി വാദിച്ചു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, കേസിന്റെ അന്വേഷണം പുനരാരംഭി ക്കുവാന്‍ നല്‍കിയ ഉത്തരവില്‍ "ഈ കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകള്‍ വിലയിരുത്തുമ്പോള്‍, അന്വേഷണം തുടര്‍ന്നു നടത്തുന്നപക്ഷം പ്രതികളെ ശിക്ഷിക്കുവാന്‍ പര്യാപ്തതമായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുവാന്‍ കഴിയും' എന്ന് വിലയിരുത്തിയിരുന്നു. ഇത് ഉദ്ധരിച്ചുകൊണ്ടായിരുന്നു സാല്‍വെ വാദിച്ചത്. "പ്രതികളെ ശിക്ഷിക്കണമെന്ന മുന്‍വിധിയോടെയാണ് ഇതെഴുതിയിരിക്കുന്നത്' എന്ന് അദ്ദേഹം വാദിച്ചു.

അന്വേഷണം നടത്തി സത്യം കണ്ടെത്തുന്നതിനല്ല, പ്രതികളെ ശിക്ഷിക്കണമെന്ന മുന്‍വിധിയോടെയാണ് ഇ ത് എഴുതിയിരിക്കുന്നതെന്നും ഇതാണ് അന്വേഷണത്തിന്റെ രീതിയെങ്കില്‍ ഒരിക്കലും പ്രതികള്‍ക്ക് നീതി ല ഭിക്കുകയില്ലെന്നും അദ്ദേഹം ഉറഞ്ഞുതുള്ളി. മറിയം റഷീദയേയും ഫൗസിയ ഹസനെയും പൊലീസ് പീഡിപ്പിച്ചു എന്നും മറ്റും ഫൗസിയ ഹസനുവേ ണ്ടി ഹാജരായ അഡ്വ. പ്രസാദ് ഗാന്ധി വാദിച്ചപ്പോള്‍ ജസ്റ്റിസ് മുഖര്‍ജി അദ്ദേഹത്തെ ശകാരിച്ചു. "കേരള ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ തയ്യാറാക്കിയ വീഡിയോ ദൃശ്യങ്ങളെ പ്ര തിപാദിച്ചുകൊണ്ട് ഡിവിഷന്‍ ബെഞ്ച് (ജസ്റ്റിസ് ശ്രീധരനും പടനായ്ക്കും) എഴുതിയതൊന്നും നിങ്ങള്‍ ക ണ്ടിട്ടില്ലേ? അങ്ങനെ ഒരു കോടതി രേഖപ്പെടുത്തിയ ഈ കേസില്‍ പ്രതികളെ പൊലീസ് പീഡിപ്പിച്ചുവെന്നും മറ്റും ഈ അത്യുന്നത് കോടതിയില്‍ വന്നു വാദം പറയുന്നതെന്തിനാണ്? എന്നു ചോദിച്ചു.

സി.ബി.ഐ.യ്ക്ക് ഒരിക്കല്‍ നല്‍കിയ അനുമതി പിന്നീട് പിന്‍വലിക്കാനാവില്ല എന്ന് സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അല്‍ത്താഫ് അഹമ്മദ് വാദിച്ചു. സി.ബി.ഐ. വാദം അപൂര്‍ണ്ണമായിരുന്നു എന്ന ശാന്തിഭൂഷണിന്റെ വാദം ദുര്‍ബലമായിരുന്നു. കോടതി അദ്ദേഹത്തെ നിരുത്സാഹ പ്പെടുത്തുകയും ചെയ്തതോടെ കേസിന്റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായെന്ന് എനിക്ക് തോന്നി.

ഞാന്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. എന്റെ ജോലിയില്‍ മുഴുകി.

1998 ഏപ്രില്‍ 29ന് ഉച്ചകഴിഞ്ഞ് ഏകദേശം നാലുമണി നേരത്ത് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിനു മുന്‍വശമുള്ള ജംഗ്ഷനില്‍ ഗതാഗതനിയന്ത്രണത്തിനായി കോണ്‍ക്രീറ്റ് കോണുകള്‍ സ്ഥാപിക്കുന്നതിന്റെ മേല്‍നോട്ടം വഹിച്ചുകൊണ്ട് റോഡില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഏതോ ഒരു പക്ഷിയുടെ കാ ഷ്ഠം മുകളില്‍നിന്ന് എന്റെ വലതുചെവിയെ ഉരസിക്കൊണ്ട് തോളില്‍ വന്നു വീണു. സ്വാഭാവികമായും, ഒന്ന് മുകളിലേക്ക് നോക്കി അവിടെ നിന്നും മാറിനിന്ന്, അത് കഴുകിക്കളയുക എന്നതുമാത്രമായിരിക്കും എനിക്ക് ചെയ്യാനുണ്ടായിരുന്നത്.

പക്ഷേ, അന്ന് എന്തുകൊണ്ടോ എന്റെ മനസ്സ് അനിഷ്ടകരമായത് എന്തോ സംഭവിക്കാന്‍ പോകുന്നുവെ ന്ന് മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നി. വരാന്‍ പോകുന്ന അപകടത്തിന്റെ സൂചനയായി കണക്കാക്കാ നാണ് എനിക്ക് അപ്പോള്‍ തോന്നിയത്.

ഞാന്‍ വീട്ടിലേക്ക് പോയി. അരമണിക്കുറിനുള്ളില്‍ മംഗളം പ്രതത്തിലെ ജയചന്ദ്രന്‍ എന്നെ വിളിച്ചു പറ ഞ്ഞു. "സര്‍, ഒരു ബാഡ് ന്യൂസുണ്ട്. ചാരക്കേസില്‍ സുപ്രീംകോടതി കടുത്ത വിമര്‍ശനവുമായി വിധി എഴുതി ക്കഴിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ നാളത്തെ പ്രതത്തില്‍ വായിക്കാം."

ജയചന്ദ്രന്‍ വളരെക്കാലമായി രമണ്‍ ശ്രീവാസ്തവയുടെ അടുത്ത സുഹൃത്തായി അറിയപ്പെട്ടിരുന്ന ആളായിരുന്നു.

പിറ്റേദിവസത്തെ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. 'ജനാധിപത്യ വ്യവസ്ഥയ്ക്കു ചേരാത്ത നടപടിയാണ് നായനാര്‍ സര്‍ക്കാരിന്റേത് എന്ന് സുപ്രീംകോടതി.'

സി.ബി.ഐയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചു. പത്രങ്ങളില്‍ സി.ബി.ഐയുടെ വാദമുഖ ങ്ങള്‍ നിരത്തി. സത്യം ജയിച്ചുവെന്ന് കെ. കരുണാകരന്‍. അങ്ങനെ ഒരുപാട് റിപ്പോര്‍ട്ടുകള്‍, പ്രതികരണങ്ങള്‍

യഥാര്‍ത്ഥത്തില്‍ മറിയം റഷീദയും ഫൗസിയയും ഇന്ത്യയില്‍ എന്തിനു വന്നു? അവരും ശാസ്ത്രജ്ഞന്മ ാരും ചാരവൃത്തി നടത്തിയതിനു തെളിവുണ്ടോ? കേരളാ പൊലീസിന്റെ കണ്ടെത്തലുകള്‍ എത്രത്തോളം സ ത്യമായിരുന്നു? ഐ.ബി.യുടെ വിലയിരുത്തലുകള്‍ എന്തായിരുന്നു? റോയുടെ ഇടപെടലുകള്‍ എത്രത്തോളമുണ്ട്? ഇതൊന്നും സുപ്രീംകോടതി ചര്‍ച്ച ചെയ്തില്ല.

ഒരിക്കല്‍ സി.ബി.ഐ. അന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്നീട് പിന്‍വലി ച്ചുകൊണ്ടുള്ള വിജ്ഞാപനം നിയമപരമായി നിലനില്‍ക്കുന്നതാണോ എന്ന നിയമപ്രശ്‌നം മാത്രമേ ചര്‍ച്ചാ വിഷയമാക്കിയിട്ടുള്ളൂ എന്നത് വിധിന്യായത്തിന്റെ ആരംഭത്തില്‍ത്തന്നെ പറയുന്നുണ്ട്. പക്ഷേ, ചാനലുകളും പത്രങ്ങളും അതൊന്നും കണ്ടതായി ഭാവിച്ചില്ല. പകരം, ചാരക്കേസ് വെറും കെട്ടുകഥയാണെന്ന മട്ടില്‍ പ്രച രണം നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും എന്നെ അധിക്ഷേപിച്ചും വി മര്‍ശിച്ചും നമ്പി നാരായണന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ച വാതോരാതെയും സംസാരിച്ചുകൊണ്ടിരുന്നു. പത്രപവര്‍ത്തകരായിരുന്ന കെ.എം. റോയ്ക്ക്, ബി.ആര്‍.പി. ഭാസ്കര്‍, എഴുത്തുകാരനായ സക്കറിയ, ഡോ. സെ ബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ നമ്പി നാരായണനെ അനുകൂലിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്തതു പോന്നു.

എന്തായിരുന്നു സംഭവിച്ചതെന്ന് വാദിക്കാന്‍ ആരുമുണ്ടായില്ല. റിട്ടയര്‍ ചെയ്തതു എന്നതുകൊണ്ടെങ്കിലും മധുസൂദനനും രാജഗോപാലന്‍ നായരും എന്തെങ്കിലും എതിര്‍വാദം ഉന്നയിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ, അവര്‍ മൗനംപാലിച്ചു.

കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ നൂറുശതമാനവും രമണ്‍ശ്രീവാസ്തവയെ ഞാന്‍ കള്ള ക്കേസില്‍ കുടുക്കിയെന്ന് വിശ്വസിക്കുകയും പരസ്യമായി പറയുകയും ചെയ്തു.

ഞാന്‍ പൊലീസ് വകുപ്പില്‍ തീര്‍ത്തും ഒറ്റപ്പെട്ടു ആ സമയങ്ങളില്‍, "അതേസമയം ഞാന്‍ കേസ് അന്വേഷിച്ചിട്ടില്ല. അതുകൊണ്ട് ഞാന്‍ തെറ്റുകാരനല്ല" എന്ന മട്ടില്‍ സെന്‍കുമാര്‍ എന്നില്‍നിന്നും അകല്‍ച്ച പാലിച്ചു.

സെന്‍കുമാറായിരുന്നു സുപ്രീംകോടതിയില്‍ കേരള സര്‍ക്കാരിനുവേണ്ടി അഫിഡവിറ്റ് തയ്യാറാക്കി ഫയല്‍ ചെയ്തത്. അതു തയ്യാറാക്കുന്ന വേളയില്‍ എന്നെ അറിയിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ പ്രധാനമായ പല വസ്തുതകളും അതില്‍ ചേര്‍ത്തിരുന്നുമില്ല. അവയില്‍ ചിലതൊ ക്കെ വാദ്രപതിവാദത്തിനിടയില്‍ എം.കെ. ദാമോദരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജസ്റ്റിസ് മുഖര്‍ജി അഡ്വക്കേറ്റ് ജ നറലിനെ ശാസിച്ചുകൊണ്ടു ചോദിച്ചു: "നിങ്ങള്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ അഫിഡവിറ്റില്‍ ഉ ണ്ടോ? ഇല്ല എന്നു മാത്രമേ എം.കെ. ദാമോദരന് പറയുവാന്‍ കഴിയുമായിരുന്നുള്ളൂ. സെന്‍കുമാര്‍ അത്തരം കാര്യങ്ങളൊന്നും അതില്‍ ചേര്‍ത്തിരുന്നില്ലല്ലോ. "എങ്കില്‍ പുതിയ കാര്യങ്ങളൊന്നും പറയേണ്ടതില്ല" എന്ന് ജഡ്ജി എം.കെ. ദാമോദരനെ ശാസിച്ചു.ഇതൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല.

രമണ്‍ ശ്രീവാസ്തവയുടെ അടുത്ത ബന്ധുവും കേരളാ പൊലീസിലെ ഐ.ജി.യുമായിരുന്ന അരവിന്ദ ര ഞ്ജന്‍ ഐ.പി.എസ്. ശ്രീവാസ്തവയ്ക്കുവേണ്ടി പ്രചാരവേല ഏറ്റെടുത്തു. എന്റെ സഹപാഠികളായിരുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ എനിക്കെതിരെ അപവാദപ്രചരണം നടത്തി. പലരും അതില്‍ വിശ്വസി ച്ചു. അവര്‍ക്കിടയിലൊക്കെ ഞാന്‍ ഒറ്റപ്പെട്ടു. വല്ലപ്പോഴും ഡല്‍ഹിയില്‍ വച്ചും മറ്റും കണ്ടുമുട്ടുമ്പോള്‍ അവരു ടെ പെരുമാറ്റത്തില്‍ നിന്നും എനിക്കത് മനസ്സിലായി.

സി.ബി.ഐ.യിലെ ഡി.ഐ.ജിയായിരുന്ന പി.എം. നായരും ഇത്തരം പ്രചാരവേലകള്‍ക്ക് നേതൃത്വം കൊ ടുത്തു. സി.ബി.ഐ. അന്വേഷണം ശരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആദ്യമേ പത്രങ്ങളിലും ചാനലുകളി ലും കയറിയിറങ്ങിയത് പി.എം. നായരായിരുന്നുവല്ലോ. അന്വേഷണത്തേക്കാള്‍ അദ്ദേഹം നടത്തിയത് പി. ആര്‍.ഒ. ജോലികളായിരുന്നു. സി.ബി.ഐ.യുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു എന്നത് പരമാവധി ചര്‍ച്ച ചെയ്യിക്ക ണമെങ്കില്‍ എന്നെപ്പോലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ കരിവാരി തേയ്ക്കുകയും വേണം. അങ്ങനെ എ ല്ലാവിധത്തിലും ഞാന്‍ ഒറ്റപ്പെട്ടു കഴിഞ്ഞു.

1998 ആഗസ്റ്റ് മാസത്തില്‍ എന്നെ െ്രെകംബ്രാഞ്ച് വിഭാഗം ഐ.ജി.യായി നിയമിച്ചു. െ്രെകംബ്രാഞ്ച് ഐ. ജി.യായി ജോലി ചെയ്തതുവരവെ ചാരക്കേസുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമുണ്ടായി. ഐ.എസ്.ആര്‍.ഒ. കേസിലെ കുറ്റാരോപിതരായിരുന്ന നമ്പി നാരായണന്‍, എസ്.കെ. ശര്‍മ്മ എന്നിവര്‍ എനിക്കും മറ്റു ചില ഉ ദ്യോഗസ്ഥര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് ശര്‍മ്മ ബാംഗ്ലൂരിലും നമ്പിനാരായണന്‍ തിരുവ നന്തപുരത്തും സിവില്‍ കേസും ഫയല്‍ ചെയ്തതു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാ ണ് നമ്പിനാരായണന്‍ കേസ് ഫയല്‍ ചെയ്തത്. അതേസമയം ഫീസ് കെട്ടിവയ്ക്കുവാന്‍ ആസ്തിയില്ലാത്ത 'പാപ്പര്‍ അഥവാ 'ഇന്‍ഡിജന്‍റ് ആണെന്ന രീതിയിലായിരുന്നു കേസ് ഫയല്‍ ചെയ്തത്. ശര്‍മ്മ 55 ലക്ഷം രൂ പയാണ് നഷ്ടപരിഹാരമാവശ്യപ്പെട്ടത്. ഇതിനെല്ലാം പുറമെ നമ്പി നാരായണന്‍ ദേശീയ മനുഷ്യാവകാശ ക മ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വെങ്കിടചെല്ലയ്യയെ നേരിട്ട് കണ്ട പരാതി നല്‍കുകയും ചെയ്തു.ഈ പരാതിയുടെ അടിസ്ഥാനത്തില്‍ 2001 മാര്‍ച്ചില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരള സര്‍ക്കാ രിനോട്, നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സിബി മാത്യുവിനും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അച്ചടക്കനടപടിയെടുക്കണമെന്നും ഉത്തരവു നല്‍കി. ഇതു സംബന്ധിച്ച് പത്രങ്ങ ളില്‍ വലിയ വാര്‍ത്തകള്‍ വന്നു. നമ്പി നാരായണന്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ 'ഇര'യാണെന്ന് ദൃശ്യ ശ്രവ്യമാധ്യമങ്ങളിലൂടെ പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാല്‍ മേല്പറഞ്ഞ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയയ്ക്കാതെയും അവര്‍ക്ക് ഈ വിഷയത്തെ സംബന്ധിച്ച് പറയാനുള്ളത് കേള്‍ക്കാതെയും തികച്ചും ഏകപക്ഷീയമായി പുറപ്പെടുവിച്ച ഉത്തരവായിരുന്നു എന്നത് വേണ്ടപോലെ വാര്‍ത്തകളില്‍ ഇടംപിടിച്ചില്ല. ബഹു സുപ്രീം കോടതിയുടെ തന്നെ അടിസ്ഥാന പ്രമാണമായ 'സ്വാഭാവികനീതി യുടെ വ്യക്തമായ നിഷേധമായിരുന്നു നടന്നത് എന്നുള്ളത് ശ്രദ്ധിക്കപ്പെടാതെ പോയി.

ഈ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിക്കൊണ്ട് റ്റേസ്റ്റ് ഓര്‍ഡര്‍ സമ്പാദിച്ചു. എന്നാല്‍ ഹൈക്കോട തിയില്‍നിന്ന് അവസാന തീരുമാനം ഉണ്ടായത് 2012ലാണ്. അന്ന് കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്ന യു. ഡി.എഫ്. സര്‍ക്കാര്‍ ഈ കേസില്‍ വേണ്ടത്ര താത്പര്യം എടുക്കാതിരുന്നതിനാല്‍ വിധി നമ്പി നാരായണന് അനുകൂലമായി. ഇതിന്റെ ഫലമായി സര്‍ക്കാര്‍ നമ്പി നാരായണന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കേണ്ടി വന്നു. എന്നാല്‍ സിബി മാത്യ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ അച്ചടക്കനട പടി സ്വീകരിക്കണമെന്നുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദ് ചെയ്തു.

ചന്ദ്രശേഖരനാകട്ടെ അഞ്ചുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട ബാംഗ്ലൂരില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തതു. കേസിലെ മൂന്നാംപ്രതിയും തിരുവനന്തപുരം സ്വദേശിയുമായ ശശികുമാരനാകട്ടെ വക്കീല്‍ നോട്ടീ സ് അയച്ചതുമില്ല, നഷ്ടപരിഹാരം ആവശ്യപ്പെട്ടതുമില്ല.

നമ്പി നാരായണന്‍ നഷ്ടപരിഹാരക്കേസ് കൊടുത്തത് എല്ലാ പ്രതങ്ങളിലും വാര്‍ത്തയായി വന്നു. ചാന ലുകളില്‍ പ്രത്യേക വാര്‍ത്തകളായി അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.

നീതിവിട്ട് ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആത്മാര്‍ത്ഥതയോടെ സര്‍ക്കാരിനോടും ജനങ്ങളോടുമുള്ള കര്‍ത്ത വ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമാണ് ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഞാനൊരു അഴിമതി നടത്തിയെന്നോ എ ന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി എപ്പോഴെങ്കിലും പ്രവര്‍ത്തിച്ചുവെന്നോ, സാമ്പത്തികലാഭത്തിനു വേണ്ടി ഏ തെങ്കിലും കേസ് വഴിമാറ്റിയെന്നോ ആര്‍ക്കെങ്കിലും ഏതെങ്കിലും കേസില്‍ എന്നെക്കുറിച്ച ആരോപിക്കാനാ വുമോ? എന്നിട്ടും എന്നെ അപമാനിക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്കെതിരെ കേസ് കൊടു ക്കണം, അവരെ കോടതി കയറ്റണം എന്ന് ഞാന്‍ ആഗ്രഹിച്ചു. ദുരഭിമാനവും വാശിയും അഹംഭാവവും അ പ്പോള്‍ വേണ്ടുവോളം എന്നിലുണ്ടായിരുന്നു.

നമ്പി നാരായണനെതിരെ സ്വകാര്യഅന്യായം ഫയല്‍ ചെയ്യുവാനായിരുന്നു എന്റെ തീരുമാനം.തിരുവനന്തപുരം ജില്ലാ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന രാജഗോപാലന്‍ നായര്‍ എന്നോട്, "കേരളസര്‍ ക്കാര്‍ വാദിയായിത്തന്നെ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും" എന്ന് പറഞ്ഞു. അങ്ങനെ സര്‍ ക്കാര്‍ വാദിയായി തിരുവനന്തപുരം ജില്ലാക്കോടതിയില്‍ സി.സി. 1/2000 നമ്പറായി കേസ് ഫയല്‍ ചെയ്തു. ഈ കേസിലെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കി 2002ല്‍ വിധി പറയുവാന്‍ ജഡ്ജിയായിരുന്ന മുരളീധരന്‍ തയ്യാറായിരുന്നു.കേസില്‍ കഴമ്പുണ്ടെന്നും നമ്പി നാരായണനെ ശിക്ഷിക്കുമെന്നും വക്കീലന്മാര്‍ അടക്കമുള്ള എല്ലാവരും കരുതി. എന്നാല്‍ എല്ലാവരെയും അമ്പരിച്ചുകൊണ്ടാണ് ജഡ്ജി കേസ് തള്ളിയത്.

ഈ കേസ് തള്ളുന്നതിന് ജഡ്ജി നിരത്തിയ കാരണങ്ങള്‍ വിചിത്രമായിരുന്നു. 'ഇപ്രകാരം ഒരു കേസ് ക്രി മിനല്‍ നടപടി നിയമം 199(2) വകുപ്പുപ്രകാരം കോടതി മുമ്പാകെ ഫയല്‍ ചെയ്യുന്നതിന് സര്‍ക്കാരിന്റെ രേഖാ മൂലമുള്ള അനുമതി വാങ്ങേണ്ടതാണ്. പബ്ലിക്‌സ് പ്രോസികയ്ക്കൂട്ടര്‍ അപ്രകാരം വാങ്ങിയ അനുമതിയുടെ കാലാവ ധി 26.41999ന് അവസാനിച്ചു. പിന്നീട് അനുമതി ഉത്തരവു വാങ്ങിയത് അതേ മാസം 29ന് ആയിരുന്നു. പ ക്ഷേ, കേസ് ഫയല്‍ ചെയ്തത് 27നാണ്. കേസ് ഫയല്‍ ചെയ്യുന്ന ദിവസം അനുമതി പ്രാബല്യത്തില്‍ ഇല്ല.'

അടുത്ത കാരണം: 'ഏഷ്യാനെറ്റ്, സൂര്യ എന്നീ ടെലിവിഷനുകളില്‍ വന്ന നമ്പി നാരായണന്റെ അഭിമുഖ ത്തിന്റെ സി.ഡി. കോടതി മുമ്പാകെ ഹാജരാക്കിയില്ല.'

മറ്റൊരു കാരണം: "സര്‍ക്കാരിന്റെ അനുമതിപത്രം നിലവിലുണ്ടായിരുന്നാലും മേല്‍പ്പറഞ്ഞ ടെലിവിഷന്‍ ഇന്റര്‍വ്യൂവിന്റെ സി.ഡി. ഹാജരാക്കിയാലും ഈ കേസ് നിലനില്‍ക്കുകയില്ല. കാരണം നമ്പി നാരായണന്‍ സിവില്‍ കോടതി മുമ്പാകെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെയും ഫയല്‍ ചെയ്തിട്ടുള്ള കേ സുകളുടെ ചുരുക്കമാണ് ടെലിവിഷനിലും പത്രവാര്‍ത്തകളിലും ഉള്ളത്. അതുകൊണ്ട് അവയൊന്നുംതന്നെ മാനനഷ്ടമായി കണക്കാക്കാന്‍ പറ്റില്ല.'

ഇതാണ് നീതി നടപ്പാക്കേണ്ട ന്യായാധിപന്റെ നിലപാടെങ്കില്‍ ഭാവിയില്‍, വിരോധമുള്ള ആര്‍ക്കെങ്കിലു മെതിരെ ഒരു കേസ് ഫയല്‍ ചെയ്തിട്ട്, പിന്നീട് വിരോധമുള്ള ആള്‍ക്കെതിരെ ചാനലുകളിലൂടെ ആരോപണ ങ്ങള്‍ പറയാമല്ലോ! ഒരു തെറ്റും അതിലില്ല

ഞാന്‍ ഫ്രണ്ട്‌ലൈന്‍ എന്ന ഇംഗ്ലീഷ് മാസികയ്ക്കക്കെതിരെ കൊടുത്തിരുന്ന മാനനഷ്ടക്കേസില്‍ ഹൈ ക്കോടതി ജഡ്ജി മാരിമുത്തു എഫ്.ഐ.ആര്‍. തന്നെ റദ്ദാക്കാന്‍ ഉത്തരവിട്ടിരുന്നു. ഹിന്ദു പ്രതം വകയാണ് ഫ്രണ്ട്‌ലൈന്‍ മാസിക. അവരൊക്കെ വലിയ സമ്പന്നരും സ്വാധീനമുള്ളവരുമാണ്. കേസ് പിന്‍വലിക്കണമെ ന്ന ചില ഇടതുപക്ഷസഹയാത്രികര്‍ എന്നോട് ഒന്നിലേറെ തവണ പറഞ്ഞിരുന്നു. ചെറുപ്പത്തിന്റെ ചങ്കുറ്റ ത്തില്‍ ഏറ്റുമുട്ടാമെന്നുതന്നെ വിചാരിച്ച് അത് ഞാന്‍ നിരസിച്ചു. അതിനുള്ള മറുപടിയായിരുന്നു എഫ്.ഐ. ആര്‍. റദ്ദ് ചെയ്തതുകൊണ്ടുള്ള ഉത്തരവ്. ഇതില്‍നിന്നെല്ലാം ഇനിമേല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യില്ല എ ന്ന തീരുമാനത്തിലേക്ക് ഞാനെത്തി.

തിരുവനന്തപുരം ജില്ലാക്കോടതിയിലെ മേല്‍പ്പറഞ്ഞ കേസുകൊണ്ട് മറ്റൊരു അപകടം കൂടിയുണ്ടായി. ഐ.എസ്.ആര്‍.ഒ. ചാരക്കേസിലെ ആദ്യാവസാനമുള്ള എല്ലാ കത്തിടപാടുകളും രേഖകളും റിപ്പോര്‍ട്ടുകളുമ ടങ്ങുന്ന പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സസിലെ രഹസ്യ ഫയല്‍ കോടതിയില്‍ ഹാജരാക്കുവാന്‍ നമ്പി നാരായണ ന്റെ വക്കീല്‍ ആവശ്യപ്പെട്ടിരുന്നു. ഫയലില്‍ ആയിരത്തിലധികം പേജുകളുണ്ടെന്നും പ്രസക്തമായ പേജുക ളുടെ പകര്‍പ്പെടുത്തശേഷം ഫയല്‍ തിരികെ പൊലീസ് ആസ്ഥാനത്തേക്ക് മടക്കി അയയ്ക്കണമെന്നും സര്‍ ക്കാര്‍ അഭിഭാഷകനോ പൊലീസ് ആസ്ഥാനത്തുനിന്നോ ആവശ്യപ്പെട്ടില്ല.ആ ഫയല്‍ കോടതിയില്‍ അനേകമാസങ്ങള്‍ കിടന്നു. നമ്പി നാരായണന്റെ വക്കീലായിരുന്ന വി.ജി. ഗോവിന്ദന്‍ നായര്‍ അഹംഭാവത്തോടെ പിന്നീടൊരിക്കല്‍ ഒരു സ്വകാര്യ ചടങ്ങിനിടെ പറഞ്ഞു: "ആ ഫയല്‍ ഞാനും ജൂനിയര്‍മാരും ശരിക്കു വായിച്ചു പഠിച്ചു. ഞങ്ങള്‍ക്കാവശ്യമുള്ളതൊക്കെ ഞങ്ങള്‍ പകര്‍പ്പെടുത്തിട്ടു ണ്ട്. ഫയല്‍ തിരികെ വേണമെന്ന് ആവശ്യപ്പെടാതിരുന്ന ഡി.ജി.പി. ഓഫീസിന് ഒരായിരം നന്ദി."

വാദിയുടെ കൈയില്‍ എന്തൊക്കെ തെളിവുകളാണ് ഉള്ളത് എന്നറിഞ്ഞാല്‍ ഏതു വക്കീലിനാണ് പ്രതി യെ കുറ്റവിമുക്തനാക്കാന്‍ കഴിയാത്തത്. അതും പൊലീസ് രേഖകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ മറ്റൊരു രേഖയുണ്ടാക്കിയെടുക്കാന്‍ പോലും ബുദ്ധിമുട്ടില്ലാത്ത ഈ രാജ്യത്ത്

പിന്നീട് ഇതേ കേസില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്ത സര്‍ക്കാര്‍, ഈ വിഷയം സംബന്ധിച്ചുള്ള ആ ഭ്യന്തരവകുപ്പിന്റെ ഫയലുകള്‍ ഹൈക്കോടതിയിലേക്കു വരുത്തി. പത്തുപ്രന്തണ്ടുവര്‍ഷം ആ ഫയലുകള്‍ ഡയറക്ടര്‍ ഓഫ് പ്രോസികൃഷന്റെ ഓഫീസ് അലമാരയില്‍ കെട്ടിവച്ചിരുന്നു. റിവിഷന്‍ ഹര്‍ജി ഫയല്‍ ചെ യ്തതുമില്ല. അത്രയും വര്‍ഷങ്ങള്‍തന്നെ എനിക്കും മറ്റുള്ളവര്‍ക്കുമെതിരെ അച്ചടക്കനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.ബി.ഐ. ആസ്ഥാനത്തുനിന്നും 1996 ല്‍ അയച്ചിരുന്ന കത്തും റിപ്പോര്‍ട്ടും സംബ ന്ധിച്ച യാതൊരു നടപടിയും ഉണ്ടായതുമില്ല. പിന്നീട് നമ്പി നാരായണന്റെ സുഹൃത്തായ രാജശേഖരന്‍ ഹൈ ക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തപ്പോഴാണ് "അച്ചടക്കനടപടി' സംബന്ധിച്ച ഒരു തീരുമാനവും ഉണ്ടായിട്ടില്ല എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതത്രെ!

2011 ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 'അച്ചടക്കനടപടി ആവശ്യമില്ല' എന്ന് തീരു മാനമെടുത്തു. ഉടനെ അടുത്ത റിട്ട് ഹര്‍ജി നമ്പി നാരായണന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. സര്‍ക്കാര്‍ തീരുമാ നം അനീതിയാണെന്നും അതു റദ്ദചെയ്യണമെന്നും അദ്ദേഹം വാശി പിടിച്ചു. പോരാതെ, ബന്ധപ്പെട്ട സര്‍ ക്കാര്‍ ഫയല്‍ പൂഴ്‌സത്തിവയ്ക്കുകയോ ഒളിപ്പിക്കുകയോ ചെയ്തത് എന്റെ സ്വാധീനത്തിലാണെന്നും നമ്പി നാ രായണന്‍ പറഞ്ഞു.

2012ല്‍ നമ്പി നാരായണന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് ഹൈക്കോടതി വിധി ച്ചു. അന്നത്തെ മുഖ്യമന്ത്രി ഒരു അപ്പീല്‍ കൊടുക്കുകപോലും ചെയ്യാതെ പത്തുലക്ഷം രൂപ വേഗത്തില്‍ നമ്പി നാരായണനെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചത് എന്തിനായിരുന്നു എന്നെനിക്കറിയില്ല. നമ്പി നാരായണന്‍ ഹീറോ ആ യി ഫല്ലെക്‌സ് ബോര്‍ഡുകളിലും പോസ്റ്ററുകളിലും പ്രതിസമ്മേളനങ്ങളിലും ടെലിവിഷനുകളിലും പ്രതങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതു കണ്ടുകൊണ്ടായിരിക്കാം! നമ്പി നാരായണനോട് പൊതുസമ്മേളനത്തില്‍ ഒരു പത്രപവര്‍ത്തകന്‍ പരസ്യമായി മാപ്പു പറയുന്നു. മു രളീധരന്‍ എം.എല്‍.എയുടെ വക ഹാരാര്‍പ്പണം, ആനന്ദ മഹാദേവന്‍ നമ്പി നാരായണന്റെ കദനകഥ സിനിമ യാക്കുമെന്ന് പ്രഖ്യാപിക്കുന്നു. അങ്ങനെയങ്ങനെ വാര്‍ത്തകള്‍. സത്യാവസ്ഥ ആരോടു പറയും? ആരെ, എങ്ങനെ ബോധ്യപ്പെടുത്തും? എല്ലാവരും നമ്പി നാരായണന്റെ കദനകഥയില്‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 1996ലെ സി.ബി.ഐ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിമാത്യുവിനേയും ഇന്‍സ്‌പെക്ടര്‍ വിജയനേ യും ശിക്ഷിക്കണം എന്നാവശ്യപ്പെട്ട നമ്പി നാരായണന്‍ ഹൈക്കോടതിയില്‍ വീണ്ടും കേസ് കൊടുത്തു.

കേസ് പലതവണ ഒരു ബെഞ്ചില്‍നിന്നും മറ്റൊന്നിലേക്ക് മാറ്റിക്കൊണ്ടിരുന്നു. ഒടുവില്‍ 2014 ഒക്ടോബര്‍ 20ന് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള വിധി പ്രസ്താവിച്ചു. വാദം കേട്ട ആറുമാസങ്ങള്‍ക്കുശേഷം വന്ന ആ വിധി ഒരു ഇടിമിന്നല്‍പോലെ എന്റെ മേല്‍ പതിച്ചു. എനിക്കെതിരെ അച്ചടക്കനടപടി ആവശ്യമില്ലെന്ന് 2011 ജൂണിലെ സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വാദം കേള്‍ക്കുമ്പോള്‍ ഒന്നിലധികം ത വണ ആ ജഡ്ജി 'കമന്റ്' പറഞ്ഞിരുന്നു. എന്നാല്‍ വിധിന്യായത്തില്‍ വളരെ കടുത്ത വാക്കുകളില്‍ എ ന്നെ വിമര്‍ശിച്ചു. "ഒരു മുഖ്യമന്ത്രിക്ക് രാജിവയ്ക്കക്കേണ്ടിവന്ന കേസാണിത്'എന്നും സര്‍ക്കാര്‍ സി.ബി.ഐയു ടെ റിപ്പോര്‍ട്ട് ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്തതുവെന്നും നമ്പി നാരായണന് നീതി നിഷേധിക്കപ്പെ പ്പട്ടുവെന്നും അച്ചടക്കനടപടി സംബന്ധിച്ച ഫയലില്‍ എന്റെ ഇടപെടല്‍ മൂലമാണ് പതിനഞ്ചുവര്‍ഷം നീ ണ്ടുപോയതെന്നുള്ള നമ്പി നാരായണന്റെ വാദം തള്ളിക്കളയാനാവില്ലെന്നും ജഡ്ജി എഴുതിവച്ചു.

മൂന്നുമാസത്തിനുള്ളില്‍ അന്വേഷിച്ച് നീതിയുക്തമായ തീരുമാനമെടുക്കണം എന്നതായിരുന്നു ഒടുക്കം ജഡ്ജിയുടെ ഉത്തരവ്. ഈ വിധിയുടെ വിവരങ്ങള്‍ കിട്ടിയപ്പോള്‍ ഞാന്‍ ഒരു സുഹൃത്തിന്റെ മകന്റെ വിവാഹ ത്തില്‍ പങ്കെടുക്കുകയായിരുന്നു. വിധി കേട്ടതും ഞാനാകെ തകര്‍ന്നുപോയി. ഞാന്‍ എത്രയും വേഗം ശ്രീമൂ ലം ക്ലബ്ബില്‍നിന്നും എന്റെ വീട്ടിലേക്കെത്തി മുറിയില്‍ കയറിക്കിടന്നു. എന്തിനാണിങ്ങനെ ദൈവം എന്നെ വീണ്ടും പരീക്ഷിക്കുന്നത്? നിയമത്തിന്റെ വഴിവിട്ട് ഞാനെന്താണ് ചെയ്തിട്ടുള്ളത്? മറിയം റഷീദയെ അറസ്റ്റുചെയ്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ഒക്ടോബര്‍ 20നുത ന്നെ ഈ രീതിയില്‍ വിധിന്യായം വന്നതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ വേദനിച്ചു. ഈ ദിവസംതന്നെ തെരഞ്ഞെ ടുക്കണമെന്നത് ആരുടെ തീരുമാനമായിരുന്നു എന്ന് അറിയില്ല. എല്ലാം യാദൃച്ഛികമായിരുന്നോ?

പ്രതീക്ഷിച്ചതുപോലെതന്നെ ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ചയും വിചാരണയും കുറ്റാരോപണശരവര്‍ ഷവും തുടങ്ങി. "എന്റെ പിതാവിന്റെ ആത്മാവിനു ശാന്തി ലഭിക്കണമെങ്കില്‍ സിബി മാത്യുവിനെ ശിക്ഷിക്ക ണം' എന്നും മറ്റും ഒരു വനിതാനേതാവ് ഗദഗദകണ്ഠയായി പറയുന്നു. വേറൊരു മാധ്യമവക്താവ് പറഞ്ഞ ത്. "നീതി നടപ്പാകണമെങ്കില്‍ സിബിമാത്യുവിന്റെ പെന്‍ഷനില്‍നിന്നും അഞ്ചുരൂപയെങ്കിലും കുറയ്ക്കണം" എന്നായിരുന്നു. ആഭ്യന്തരമന്ത്രി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. "ഈ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുവാന്‍ ഉദ്ദേ ശിക്കുന്നില്ല."

മുഖ്യമന്ത്രിയും നിയമമന്ത്രിയും തന്ത്രപൂര്‍വം കൈകഴുകി മാറി നിന്നു. ഒടുവില്‍ ഞാന്‍ സ്വന്തം നിലയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അഡ്വ. എം.കെ. ദാമോദരന്‍ എനിക്കുവേണ്ടി ഹാജരായി. അഡ്വ. ഗോപാലകൃ ഷ്ണകുറുപ്പും എനിക്കുവേണ്ടി വാദം നടത്തി. 2015 മാര്‍ച്ച് നാലിന് ചീഫ് ജസ്റ്റിസ് അശോക്‌സ് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവര്‍ എന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടു വിധി പ്രസ്താവിച്ചു.

"സി.ബി.ഐ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുമ്പ് കേസന്വേഷിച്ച കേരളാ പൊലീസിലെ ഉദ്യോഗ സ്ഥര്‍ക്കെതിരെ അച്ചടക്കനടപടി ആവശ്യമാണോ അല്ലയോ എന്നുള്ളതില്‍ കേരളാ സര്‍ക്കാരിനു യുക്തമായ തീരുമാനമെടുക്കാം. മേല്‍നടപടി ആവശ്യമില്ല എന്ന 2011 ജൂണിലെ തീരുമാനത്തില്‍ അപാകതയില്ല."

2014 ല്‍ ജസ്റ്റിസ് രാമകൃഷ്ണപിള്ള നടത്തിയ നിഗമനങ്ങള്‍ അടിസ്ഥാനരഹിതമാണ്. അക്കാര്യത്തില്‍ വീ ണ്ടും അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് തീരുമാനം അസ്ഥിരപ്പെടുത്തിയാണ് ഡിവിഷന്‍ ബെഞ്ച് വിധി അവസാനിപ്പിച്ചത്. ഈ വിധിന്യായം ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല. മാധ്യമങ്ങള്‍ നമ്പി നാരായ ണന്റെ കഥകള്‍ക്കു മാത്രമാണ് 'റേറ്റിംഗ് കണ്ടിരുന്നത്. 22 വര്‍ഷം നീണ്ട നിയമയുദ്ധങ്ങള്‍ക്കിടയില്‍ ഒരി ക്കല്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എനിക്കെ ന്താണ് പറയാനുള്ളതെന്ന് ഇതുവരെയും അറിയാന്‍ ശ്രമിച്ചിട്ടില്ല.

ഈ വിധിയോടെ നമ്പി നാരായണന്‍ അനാവശ്യമായ കോടതിവ്യവഹാരം അവസാനിപ്പിക്കുമെന്നു ഞാന്‍ കരുതി. എന്നാല്‍ കൂടുതല്‍ വാശിയോടെ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. പതിനാറു വര്‍ഷമായി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയിലിരുന്ന നമ്പി നാരായണന്റെ പരാതി സംബന്ധിച്ച് 2015 മാര്‍ച്ച് 30ന് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അധ്യക്ഷനായുള്ള നാലംഗസമിതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു. എനിക്കും മറ്റു രണ്ടു പൊലീസുദ്യോഗസ്ഥര്‍ക്കുമെതിരെ അച്ചടക്കനടപടി യോ മറ്റു നിയമനടപടികളോ ആവശ്യമില്ല.

അതോടെ അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍ നമ്പി നാരായണന് തൃപ്തിയായില്ല. ആ ഉത്തരവും പു നഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതു.പണമുള്ളവര്‍ക്ക് എത്രകാലം വേണമെങ്കിലും വ്യവഹാരം നടത്താമല്ലോ! നീതി തേടിയോ അതോ വൈ രാഗ്യവും പകയും മൂലമോ എന്നത് വേറെ കാര്യം!

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നമ്പി നാരായണന്‍ തിരുവനന്തപുരം സബ്‌കോ ടതിയില്‍ 1999 ജനുവരി ഒന്നിന് അന്യായം ഫയല്‍ ചെയ്തിരുന്നു. പാപ്പര്‍ ഹര്‍ജിയായാണ് നല്‍കിയത്. മാസം നാല്‍പതിനായിരം രൂപയിലധികം പെന്‍ഷന്‍ വാങ്ങുന്നയാള്‍ക്ക് കോടതി ഫീസ് കെട്ടിവയ്ക്കുവാന്‍ ശേഷി യില്ലതെ! ആദ്യത്തെ ജഡ്ജി മേല്‍പ്പറഞ്ഞ വാദം നിരസിച്ചപ്പോള്‍ നമ്പി നാരായണന്‍ ഹൈക്കോടതിയില്‍നി ന്ന് അനുകൂല ഉത്തരവു വാങ്ങി. ഹൈക്കോടതിയില്‍ എത്തുമ്പോഴേക്കും നാല്‍പതിനായിരം രൂപ മാസം പെന്‍ഷന്‍ വാങ്ങുന്നയാള്‍ പാപ്പരായിത്തീരുമോ? എല്ലാവരും തുല്യരാണെന്ന് ഭരണഘടനയുടെ പതിനാ ലാം ഖണ്ഡികയില്‍ പറയുന്നുണ്ടെങ്കിലും ചിലര്‍ക്ക് 'തുല്യത കൂടുതലുണ്ടാവുമായിരിക്കും?

പതിനേഴു വര്‍ഷം കഴിഞ്ഞെങ്കിലും ഈ കേസില്‍ ഇതുവരെയും തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.

കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന എല്‍. എന്‍. മിശ്ര ബീഹാറിലെ സമസ്തിപ്പൂരില്‍ ബോംബ് സ്‌ഫോട നത്തില്‍ കൊല്ലപ്പെട്ടത് 1975 ജനുവരി രണ്ടിനായിരുന്നു. നാല്‍പതുവര്‍ഷങ്ങള്‍ക്കുശേഷം 2014 ഡിസംബറിലാ ണ് 'ആനന്ദമാര്‍ഗ് എന്ന നിരോധിത സംഘടനയിലെ പ്രതികളായ നാലു പേരെ കോടതി ശിക്ഷിച്ചത്. ഇ ന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ സ്ഥിതി ഇങ്ങനെയൊക്കെയാണ്.

(അവസാനിച്ചു)

first published in 2017
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക