Image

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

ദീപ ബിബീഷ് നായര്‍(അമ്മു) Published on 19 July, 2021
പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))
ഇവിടെയെല്ലാം  പൊയ്മുഖങ്ങള്‍
കെട്ടിയാടുന്നു പലരൂപങ്ങളില്‍
കാപട്യമകക്കാമ്പിലൊളിപ്പിച്ചവര്‍
കവചമണിയുന്നു പതിവുപോലെ

അറിയുവാനാകില്ലാ മുഖപത്മത്തില്‍
വിരിയും ഭാവത്തിന്നന്തസ്സാരം
ചിരിക്കും ചുണ്ടുകള്‍ക്കുള്ളില്‍ നിറയുന്നു വെറുപ്പിന്‍ഗരളമായഹിയെന്ന പോല്‍

നേടുവാനീ ലോകത്തിലേറെയല്ലോ
സ്‌തേയമെന്തിനായ് സത്യം ജയിക്കുമല്ലോ
കാലമെല്ലാം തെളിയിക്കുമീയൂഴിയില്‍
കോലമെല്ലാമഴിയ്ക്കണമൊരുദിനം

പുറം കണ്ണിലണിഞ്ഞ മുഖപടങ്ങള്‍
അടരുമെന്നറിയാതെ വീണ്ടും നീ
കെട്ടുന്നു ചീട്ടുകൊട്ടാരങ്ങള്‍
അന്ധനാകുന്നു വീണ്ടുമഹന്തയില്‍

അറിയുന്നു നീയെന്ന തീക്കനലിനെ ഞാനിന്നുരുകുന്നു നിന്നരികിലായ്
മനസ്സാം മരതകച്ചെപ്പിലൊളിപ്പിച്ച നിന്‍ ചിത്രവും ചിറികോട്ടിച്ചിരിക്കുന്നവജ്ഞയോടെ

ഞാനറിയാതെ നെയ്തമോഹവലകള്‍
ചുട്ടുപൊള്ളിക്കുന്നെന്തരാത്മാവിലും
മറവിന്നിരുട്ടില്‍ മറക്കാന്‍ ശ്രമിക്കുന്നു
മായക്കാഴ്ച്ചകളേകിയ നൊമ്പരങ്ങള്‍...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക