Image

രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വിവരങ്ങളും പെഗാസസ് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

Published on 19 July, 2021
രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വിവരങ്ങളും പെഗാസസ് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. രണ്ട് പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ അതാരാണെന്ന് വ്യക്തമായിരുന്നില്ല.

2019 തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ ഗാന്ധിയുടെ മൊബൈല്‍ നമ്ബറുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. 

പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജി എന്നിവരും ഫോണ്‍ ചോര്‍ത്തലിന് വിധേയമായതായി കണ്ടെത്തി. പ്രശാന്ത് കിഷോറിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അദ്ദേഹത്തിന്റെ ഫോണില്‍ പെഗാസസ് ഉപയോഗിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

ചാരസോഫ്​റ്റ്​വെയറായ പെഗാസസ്​ ഉപയോഗിച്ച്‌​ ഇ​ന്ത്യ​യി​ലെ മ​ന്ത്രി​മാ​ര്‍, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, ശാ​സ്​​ത്ര​ജ്ഞ​ര്‍, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി 300ഓ​ളം പേ​രു​ടെ ഫോ​ണ്‍ ഇ​സ്രാ​യേ​ല്‍ ക​മ്ബ​നി​ ചോ​ര്‍​ത്തി​യെന്നാണ്​ വെ​ളി​പ്പെ​ടു​ത്ത​ല്‍.

 40 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, മൂ​ന്ന​ു​ പ്ര​മു​ഖ പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ള്‍, ജു​ഡീ​ഷ്യ​റി​യി​ലെ ഒ​രു പ്ര​മു​ഖ​ന്‍, മോ​ദി സ​ര്‍​ക്കാ​റി​ലെ ര​ണ്ടു​ മ​ന്ത്രി​മാ​ര്‍, ഇ​ന്ത്യ​ന്‍ സു​ര​ക്ഷ ഏ​ജ​ന്‍​സി​ക​ളു​ടെ നി​ല​വി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ മേ​ധാ​വി​ക​ള്‍, ഉ​ദ്യോ​ഗ​സ്​​ഥ​ര്‍, വ്യ​വ​സാ​യ​പ്ര​മു​ഖ​ര്‍ എ​ന്നി​വ​ര്‍ ചാ​ര​വൃ​ത്തി​ക്ക്​ ഇ​ര​യായതായാണ്​ 'ദ ​വ​യ​ര്‍' വാ​ര്‍​ത്ത​ പോ​ര്‍​ട്ട​ല്‍ വ്യ​ക്ത​മാ​ക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക