Image

ടിപിയുടെ മകന് വധഭീഷണി; നൂറ് വെട്ടിന് തീര്‍ക്കും

ജോബിന്‍സ് തോമസ് Published on 20 July, 2021
ടിപിയുടെ മകന് വധഭീഷണി; നൂറ് വെട്ടിന് തീര്‍ക്കും
ടിപി ചന്ദ്രശേഖരന്റെ മകന് വധഭീഷണി. ടിപിയുടെ മകനേയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനേയും വധിക്കുമെന്നാണ് ഭീഷണി. കെ.കെ.രമ എംഎല്‍എയുടെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടിപിയുടെ വധത്തിന് കാരണമെന്നും സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച നടത്തിയ ടിപിയെ 51  വെട്ടിനാണ് തീര്‍ത്തതെന്നും അതു പോലെ 100 വെട്ടിന് തീര്‍ക്കും കെകെ രമയുടെ മകനെയെന്നും ഭീഷണിക്കത്തില്‍ പറയുന്നു. 

അവന്റെ മുഖം പൂക്കുല പോലെ റോഡില്‍ ചിന്നിച്ചിതറുമെന്നും കത്തില്‍ പറയുന്നു. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങള്‍ ആ ക്വട്ടേഷന്‍ ഏറ്റെടുത്തത്. മുന്‍ ഒഞ്ചിയം പഞ്ചായത്തിലെ പ്രസിഡന്റിനെ വെട്ടിയത് ചെമ്മരുതിയിലെ ശ്രീജേഷും സംഘവുമാണ്. അത് ചെയ്തതുപോലെയായിരിക്കില്ല ഞങ്ങള്‍ ചെയ്യുക. ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ആര്‍എംപിക്കാരെ കാണരുതെന്നും കത്തില്‍ പറയുന്നു. 

റെഡ് ആര്‍മി കണ്ണൂര്‍, പിജെ വോയ്‌സ് എന്ന് പേരിലാണ് കത്തെഴുതിയിരിക്കുന്നത്. കത്ത് ആര്‍എംപി നേതാവ് എന്‍ വേണു വടകര എസ്പിക്ക് കൈമാറി പരാതിയും നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ വടകര കേന്ദ്രീകരിച്ച് സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയും കെകെ രമയടക്കമുള്ളവര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക