Image

ഇന്ത്യയിലേയ്ക്കുള്ള യാത്ര ; ഇളവനുവദിച്ച് യുഎസ്

ജോബിന്‍സ് തോമസ് Published on 20 July, 2021
ഇന്ത്യയിലേയ്ക്കുള്ള യാത്ര ; ഇളവനുവദിച്ച് യുഎസ്
ഇന്ത്യയിലേയ്ക്കുള്ള യാത്രയില്‍ പൗരന്‍മാര്‍ക്കേര്‍പ്പെടുത്തിയിരുന്ന കര്‍ശന വിലക്കില്‍ ഇളവനുവദിച്ച് അമേരിക്ക. നേരത്തെ ലെവല്‍ 4 വിഭാഗത്തിലായിരുന്നു ഇന്ത്യയിലേയ്ക്കുള്ള യാത്രകളെ ഉള്‍പ്പെടുത്തിയിരുന്നത്. ലെവല്‍ 4 എന്നാല്‍ യാത്ര അരുത് എന്നതാണ് നിര്‍ദ്ദേശം. 

എന്നാല്‍ ഇപ്പോല്‍ യാത്ര അരുത് എന്ന മാനദണ്ഡത്തില്‍ നിന്നും ലെവല്‍ 3 യിലേയ്ക്കാണ് മാറ്റം വരുത്തിയിരിക്കുന്നത്. യാത്ര വേണോ എന്ന് പുനരാലോചിക്കണം എന്നതാണ് ലെവല്‍ 3 യിലെ നിബന്ധന. യാത്രയില്‍ ഇളവുകള്‍ അനുവദിച്ചതോടെ ഇനി അത്യാവശ്യയാത്രകള്‍ യുഎസ് പൗരന്‍മാര്‍ക്ക് ഇന്ത്യയിലേയ്ക്ക് സാധ്യമാകും.

എഫ്ഡിഎ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് രോഗം വരാനുള്ള സാധ്യത കുറവാണെന്നും വന്നാല്‍ തന്നെ ഗുരുതര സാഹചര്യത്തിലേയ്ക്ക് പോകാനുള്ള സാധ്യതയില്ലെന്നുമാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിലയിരുത്തല്‍. രാജ്യാന്തര യാത്രകള്‍ നടത്തുന്നതിന് മുമ്പ് ദി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഗവണ്‍മെന്റ് നിര്‍ദ്ദേശമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക