Image

ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കരുത് ; ഭീഷണിക്കത്തിന് രമയുടെ മറുപടി

ജോബിന്‍സ് തോമസ് Published on 20 July, 2021
ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കരുത് ; ഭീഷണിക്കത്തിന് രമയുടെ മറുപടി
ടിപി ചന്ദ്രശേഖരന്റെ മകനെ നൂറ് വെട്ടിന് കൊല്ലുമെന്ന ഭീഷണി കത്തിന് മറുപടിയുമായി ടിപിയുടെ ഭാര്യ കെ.കെ.രമ എംഎല്‍എ. ഒലപ്പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്തരുതെന്ന് മാത്രമാണ് തനിക്ക് സിപിഎമ്മിനോട് പറയാനുള്ളതെന്നായിരുന്നു രമയുടെ ആദ്യപ്രതികരണം. 

വധഭീഷണിയില്‍ പതറില്ലെന്നും ഇതുകൊണ്ടൊന്നും പേടിക്കുകയോ തളരുകയോ ചെയ്യുന്ന ആളുകളല്ല തങ്ങളെന്നും രമ പറഞ്ഞു. സഖാവ് ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സിപിഎം പാര്‍ട്ടിക്കെതിരെയാണ് തങ്ങളെന്നും അവരുടെ തെറ്റായ നയങ്ങളെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും സ്വര്‍ണ്ണക്കടത്ത് പോലുള്ളവയിലെ പങ്കാളിത്തത്തെയും ഇനിയും എതിര്‍ക്കുകയും പൊതു സമൂഹത്തില്‍ തുറന്നു കാട്ടുകയും ചെയ്യുമെന്ന് രമ പറഞ്ഞു. 

ഈ കത്തുകൊണ്ട് തങ്ങളെ ഭീഷണിപ്പെടുത്തിയിരുത്താമെന്നുള്ള വ്യാമോഹം ആര്‍ക്കും വേണ്ടെന്നും രമ പറഞ്ഞു. റെഡ് ആര്‍മി കണ്ണൂര്‍ എന്ന പേരില്‍ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ അഭിസംബോധന ചെയ്ത് കെ.കെ. രമ എംഎല്‍എയുടെ ഓഫീസിലേയ്ക്കായിരുന്നു കത്ത് വന്നത്. എ.എന്‍.ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ആര്‍എംപി പ്രതിനിധികള്‍ പങ്കെടുക്കരുതെന്നും കത്തില്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക