Image

പെഗാസസ് ; പാര്‍ലമെന്റ് സ്തംഭിച്ചു

ജോബിന്‍സ് തോമസ് Published on 20 July, 2021
പെഗാസസ് ; പാര്‍ലമെന്റ് സ്തംഭിച്ചു
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ഇന്നും പാര്‍ലമെന്റ് സ്തംഭിച്ചു. രാവിലെ അഞ്ച് മിനിറ്റ് മാത്രമാണ് സഭ ചേരാനായത്. പെഗാസസ് ചോര്‍ച്ചയടക്കമുടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇരുസഭകളിലും ബഹളം വെയ്ക്കുകയായിരുന്നു. എന്നാല്‍ ജനാധിപത്യ സംവിധാനത്തെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് ഇതെന്ന് ആരോപണങ്ങളെ പ്രതിരോധിച്ച ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്. 

എന്നാല്‍ അശ്വനി വൈഷ്ണവിന്റെയും ഫോണ്‍ ചോര്‍ത്തപ്പെട്ടതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ പണം നല്‍കി വാങ്ങിയെന്നും ഇതുപയോഗിച്ച് നിരവധിയാളുകളുടെ പോണ്‍ 2019 മുതല്‍ ചോര്‍ത്തുകയാണെന്നുമാണ് മാധ്യമങ്ങള്‍ പുറത്തു വിട്ട വിവരം എന്നാല്‍ സോഫ്റ്റ് വെയര്‍ ഇന്ത്യ വാങ്ങിയിട്ടില്ലെന്നാണ് അന്നത്തെ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നത്. 

കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍, മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി, പ്രശാന്ത് കിഷോര്‍. മുന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ, രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കള്‍ , രാഹുല്‍ ഗാന്ധി, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങനെ നിരവധിയാളുകളുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക