America

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

Published

on

മുല്ലപ്പൂക്കളാൽ അലങ്കരിച്ച ആ മണിയറയിൽ ഗീതുവിനെയും കാത്ത് വിഷ്ണു നിന്നു. ജനലരികിൽ നിന്ന് അവൻ കട്ടിലിലേക്ക് വന്നിരുന്നു. കൂട്ടുകാർ ഒരുക്കിയ മണിയറ അവൻ ചുറ്റും കണ്ണോടിച്ചു . ഈ മുറിയിൽ എന്റെ ജീവിതം തുടങ്ങുകയാണ്. ഗീതുവിനോട് എല്ലാം തുറന്നു പറയണം പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ മനസ്സ് ഫ്രീയായിരിക്കണം. വിഷ്ണു മനസ്സിൽ ഓർത്തു . അൽപനേരം കഴിഞ്ഞപ്പോൾ ഗീതു വാതിൽ തുറന്നു വന്നു. കയ്യിൽ പാൽ ഗ്ളാസ് ഉണ്ട്. 

ഗീതുവിന്റെ മുഖത്തേക്ക് വിഷ്ണു നോക്കി. പക്ഷെ ആ മുഖത്ത് നാണത്തിന് പകരം പേടിയും വിഷാദവും ആണ് കണ്ടത് . ചിലപ്പോൾ ആദ്യരാത്രിയെക്കുറിച്ചുള്ള ഭയം ആയിരിക്കും ഗീതുവിന്, ഒരു നാട്ടുംപുറത്ത്കാരിയല്ലേ പാവം . വിഷ്ണു അവളുടെ അടുത്തേക്ക് ചെന്നു , എന്തിനാ പേടിക്കുന്നത് വായോ നമുക്ക്  അവിടെ ഇരിക്കാം വിഷ്ണു ഗീതുവിനെയും കൂട്ടി കട്ടിലിൽ ഇരുന്നു . എന്ത് പറയണം  എന്നറിയാതെ രണ്ടു പേരും മുഖത്തേക്ക് നോക്കി വിഷ്ണു തന്നെ ആദ്യം പറഞ്ഞു , ഗീതു എനിക്കൊരു കാര്യം പറയാനുണ്ട് , നമ്മുടെ ജീവിതം ഇവിടെ തുടങ്ങുകയാണ് ഒളിയും മറയുമില്ലാതെ നമ്മുടെ ജീവിതം ആരംഭിക്കാം. 

ഗീതു വിഷ്ണുവിനെ നോക്കിയിരുന്നു വിഷ്ണു തന്റെ കൈ കൊണ്ട് ഗീതുവിന്റെ വിരലിൽ തൊട്ടു . വിഷ്ണു പറഞ്ഞു. ഗീതു ഞാൻ ഒരു തെറ്റു ചെയ്തിട്ടുണ്ട് . ജനിച്ച നാൾ മുതൽ എന്റെ അമ്മയും അച്ഛനും ഞാൻ ഏറ്റവും നല്ലവനായി വളരണം എന്നവർ ആഗ്രഹിച്ചു അങ്ങനെ തന്നെയാണ് എന്നെ വളർത്തിയതും. എന്നാൽ ഞാനൊരു വലിയ തെറ്റു ചെയ്തു. തിരുത്താൻ കഴിയാത്ത ഒരു തെറ്റ് . ഗീതു വിഷ്ണുവിനെ നോക്കി അവൻ വിയർക്കുകയാണ് . എന്തോ വലിയ ഭാരം നെഞ്ചിൽ തുളഞ്ഞു കയറുന്ന വേദനയും അവന്റെ മുഖത്ത് കാണാം. ഗീതു വിഷ്ണുവിനോട് പറഞ്ഞു , വിഷ്ണുവേട്ടൻ പറഞ്ഞോളൂ , എന്തായാലും ഞാൻ കേട്ടോളാം .. ടെൻഷൻ ആകുന്നത് എന്തിനാണ് , പറയൂ 

വിഷ്ണു പറഞ്ഞു , ഗീതു രണ്ടു വർഷം മുൻപ് ഒരു ന്യുയർ തലേന്ന് ഞാനൊരു തെറ്റു ചെയ്തു. തിരുത്താൻ കഴിയാത്ത ഒരു വലിയ തെറ്റ് . വിഷ്ണുവിന്റെ ഓർമ്മകൾ രണ്ട് വര്ഷം പിന്നിലേക്ക് പോകുന്നു .  ന്യൂ ഇയർ ആഘോഷിക്കാൻ വിഷ്ണുവും  മൂന്നു  കൂട്ടുകാരും കൂടിയിരിക്കുകയാണ് . ഫ്രെണ്ട്സിന്റെ ഒപ്പമുള്ള കൂടൽ വളരെ കുറവാണ്. വിഷ്ണുവിന്റെ അച്ഛൻ ഒന്നിനും സമ്മതിക്കാറില്ല. പഠിച്ചു വല്ല്യ ഒരു എഞ്ചിനീയർ ആകണം എന്നായിരുന്നു വിഷ്ണുവിന്റെ അച്ഛന്റെ ആഗ്രഹം. അത് പ്രകാരം അവൻ പഠിച്ചു എഞ്ചിനീയർ ആകുകയും ചെയ്തു. ദുബായിലാണ് ജോലി നാട്ടിൽ വന്നപ്പോൾ ഫ്രെണ്ട്സുമായി ന്യുയർ ആഘോഷിക്കാൻ കൂടിയതാണ് . ഒരുപാട് ഡ്രിങ്ക്സ് കുടിക്കുന്ന കൂട്ടത്തിലല്ല വിഷ്ണു എന്നാൽ അന്നത്തെ ദിവസം അവർ അവനെ ഒരുപാട് കുടിപ്പിച്ചു . ജിത്തു , ദിലീഷ് , മനു ഇവരാണ് വിഷ്ണുവിന്റെ കൂട്ടുകാർ . അബോധാവസ്ഥയിലാണ് നാലു പേരും, എന്തൊക്കയോ പറഞ്ഞു കൊണ്ട് തിന്നുകയും കുടിക്കുകയും ഛർദ്ദിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് പെട്ടെന്ന് ജിത്തു പറഞ്ഞു , ദാ  നോക്ക്  ഒരു പെണ്ണ് നടന്നു വരുന്നുണ്ട്. ആരാടാ അത് . ദിലീഷ് റോഡിലേക്ക് ഇറങ്ങി നിന്ന് ബാഗും കൈയിൽ പിടിച്ച ചുരിദാർ ഇട്ട ഒരു പെൺകുട്ടി നടന്നു വരുന്നു . വിഷ്ണു വന്നു  നോക്ക് ആരാടാ ഇത്. ഈ സമയം ഇവൾ എവിടെ പോകുന്നു , വിഷ്ണുവും ജിത്തുവും മനുവും ദിലീഷിന്റെ അരികിലേക്ക് പോകുന്നു. വിഷ്ണു സൂക്ഷിച്ച്  ആ പെൺകുട്ടിയെ നോക്കുന്നു. അവൻ അവളുടെ അടുത്തേക്ക് ചെല്ലുന്നു നീ ഇതാ ? , എന്താ ഇവിടെ ?  ആരെ കാണാൻ പോകുന്നു ?
ആ പെൺകുട്ടിയുടെ കൈയിലിരിക്കുന്ന ബാഗിൽ നോക്കി വിഷ്ണു ചോദിച്ചു . കണ്ടാലേ അറിയാം കുറച്ച് ദൂരെ നിന്നും വരികയാണ് നല്ല പേടിയുണ്ട് അവളുടെ മുഖത്ത് 

വിഷ്ണു ഗീതുവിനെ നോക്കി അവന്റെ കണ്ണുകൾ നിറയുന്നുണ്ട് . ഗീതു ഞാൻ കാരണം ഒരു പെൺകുട്ടി നശിച്ചു പോയിട്ടുണ്ട്. അവളിപ്പോൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ  എന്നൊന്നും എനിക്ക് അറിയില്ല . രണ്ടു വര്ഷം മുന്നേ ഒരു ന്യു ഇയർ തലേന്ന്  രാത്രി ഒരു പെൺകുട്ടി എന്റെ മുന്നിൽ  വന്നു പെട്ടു . മദ്യ ലഹരിയിൽ ഞാനും എന്റെ കൂട്ടുകാരും ചേർന്ന് അവളെ മൃഗീയമായി ഉപദ്രവിച്ചു. ഇത് പറഞ്ഞ ജനൽ കമ്പികളിൽ പിടിച്ച വിഷ്ണു നിന്നു.

ഗീതുവിനെ നോക്കാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല. എന്നാൽ മിന്നൽ പിണർ ഏറ്റപോലെ ഗീതു നിൽക്കുകയാണ്. അവൾ കണ്ണുകൾ അടച്ചു കൈകൾ കൊണ്ട് നെഞ്ചിൽ അമർത്തി തടവി. ശ്വാസം മുട്ടുന്നത് പോലെ തോന്നി . ഗീതു അവന്റെ അടുത്തേക്ക് നടന്നു ,എവിടെ വച്ചാണ് ഇത് നടന്നത് ? 
വിഷ്ണു ഞെട്ടിത്തിരിഞ്ഞു ഗീതുവിനെ നോക്കി എന്നിട്ട് പറഞ്ഞു എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് . ഗീതു ഞെട്ടി അവളുടെ ഓർമ്മകൾ കുറച്ചുകാലം പിറകിലോട്ട് പോയി .

അമ്മേ , ഗീതു വിളിച്ചു  അടുക്കളയിൽ ദോശയുണ്ടാക്കുകയാണ് ഗീതുവിന്റെ അമ്മ . മെലിഞ്ഞ വെളുത്ത ഒരു സ്ത്രീ , മുഖം കണ്ടാലറിയാം പാവമാണ് .  
എന്താ മോളെ , എന്തിനാ നീ വിളിച്ചത് ദോശ മറിച്ചിട്ട് കൊണ്ടവർ ചോദിച്ചു . നാളെ എനിക്ക് എറണാകുളം വരെ പോകണം അമ്മേ , ഇന്റർവ്യൂ ഉണ്ട് . 
നീ എന്തായീ പറയുന്നേ അവിടെ വരെ എങ്ങനെ പോകും  നീ ഒറ്റക്ക്. അച്ഛൻ വരാൻ രാത്രിയാകും , അച്ഛനുമായി വെളുപ്പിന് ഇവിടുന്ന് ഇറങ്ങിയാൽ മതി 

പറ്റില്ലമ്മേ , ഈ കാർഡ് എനിക്ക് കിട്ടിയത്  ഇപ്പോഴാണ് . ഞാൻ ഇവിടെ നിന്നും ഇപ്പോൾ പുറപ്പെട്ടാൽ 7 മണിയോടെ   എറണാകുളം എത്തും . അച്ഛനെ ഞാൻ വിളിച്ച്  പറഞ്ഞു  കൊള്ളാം. അമ്മയെ കെട്ടിപിടിച്ച് ഗീതു പറഞ്ഞു . അച്ഛന്റെ കഷ്‌ടപ്പാട് മാറണമെങ്കിൽ എനിക്കൊരു ജോലി വേണ്ടേ അമ്മേ , എന്റെ കൂട്ടുകാരൊക്കെ അവിടെ ഉണ്ടല്ലോ ഞാനവരെ വിളിച്ചു പറഞ്ഞു ഞാൻ എത്തുമെന്ന് .

ഗീതു മോളെ 'അമ്മ പറയുന്നത് കേൾക്ക് , കാലം അത്രക്ക് നല്ലതൊന്നുമല്ല , നിന്നെ തനിച്ച്  വിടാൻ അമ്മക്ക് പേടിയാണ് . ഗീതു അമ്മയെ നോക്കി ചിരിച്ചു 
എന്താമ്മേ ഞാൻ ചെറിയ കുട്ടിയാണോ , അമ്മ ഇങ്ങനെ ടെൻഷൻ ആയാൽ അച്ഛന്റെ കാര്യം അറിയാലോ 
ഞാൻ പോകാൻ സമ്മതിക്കില്ല .യൂണിയൻ പണിക്കാരനായ അച്ഛനെ അവൾ ഓർത്തു 

അമ്മയെക്കാളും പാവമാണ് അച്ഛൻ ,എന്നെ താലോലിച്ച് വളർത്തി എന്റെ എല്ലാ സന്തോഷത്തിനും കാരണക്കാർ  ഇവരാണ് ഗീതു അമ്മയെ കെട്ടിപിടിച്ചു 
അമ്മയുടെ ചെവിയിലായി പറഞ്ഞു , അച്ഛന് വയ്യാതിരിക്കുകയല്ലേ അമ്മെ , ഞാൻ ജോലിക്ക് പോയാൽ അച്ഛന് അതൊരാശ്വാസം ആകും .
നീ ഒന്ന് മാറിക്കേ , ജോലിക്ക് പോയി നീ ഞങ്ങളെ നോക്കണ്ട , അന്യവീട്ടിലേക്ക് പറഞ്ഞു വിടാനുള്ള പെണ്ണാണ് നീ അവിടെയുള്ളവയുടെ കാര്യം നീ നോക്കിയാൽ മതി. അടുത്ത കൊല്ലം കെട്ടിച്ച് വിടും ഞങ്ങൾ. 
ഒന്ന് പോ അമ്മേ , ചിരിച്ചു കൊണ്ട് അവൾ അമ്മയെ തള്ളിമാറ്റി , ഫോണ് എടുത്ത് അച്ഛനെ വിളിക്കാനൊരുങ്ങി .

നീ അച്ഛനോട് എന്താണ് പറയാൻ പോകുന്നത് ?
അതൊക്കെ ഞാൻ പറഞ്ഞു കൊള്ളാം , എന്റെ അച്ഛനല്ലേ ഞാൻ പറഞ്ഞാൽ അച്ഛൻ കേൾക്കും 'അമ്മ തടസം ഒന്നും പറയാതിരുന്നാൽ മതി . 
ഇല്ല ഞാനൊന്നും പറയുന്നില്ല അച്ഛന്റെയും മോളുടെയും ഇഷ്ടം നടക്കട്ടെ . തെല്ലു ദേഷ്യത്തോടെ ഗീതുവിന്റെ 'അമ്മ തിരിഞ്ഞു നിന്നു 

ഗീതു ഫോണെടുത്ത് അച്ഛന് ഡയൽ ചെയ്തു , അച്ഛൻ ഫോണെടുക്കുന്നില്ല അമ്മേ . അച്ഛൻ പണിയിലായിരിക്കും. ചരക്ക് വല്ലതും വന്നു കാണും , പറഞ്ഞു തീരുന്നതിന് മുന്നേ അച്ഛൻ ഗീതുവിനെ തിരിച്ചു വിളിച്ചു . 
അമ്മേ അച്ഛനാണ് ,ഗീതു ഫോണ് അറ്റന്റ് ചെയ്തു , ഹലോ അച്ഛാ...
എന്താ എന്താ മോളെ വിളിച്ചത് , സ്നേഹം തുളുമ്പുന്ന ആ വിളിയിലുണ്ട് മക്കളോടുള്ള ആ  അച്ഛന്റെ വാത്സല്യം . 

അച്ഛാ എനിക്കൊരു ഇന്റർവ്യൂ ഉണ്ട് ഇപ്പോൾ തന്നെ പുറപ്പെടണം. 
അയ്യോ എവിടെയാണ് മോളെ 
എറണാകുളം , 
ഇപ്പോൾ പോയാൽ ഏതു സമയത്ത് അവിടെ എത്തും 
അച്ഛാ , 7 മണിയാകും. ന്യുയർ അല്ലെ ഒന്നാം തിയ്യതി തന്നെ എനിക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം. 
എന്നാൽ അച്ഛൻ കൂടി  വരാം മോളെ 
വേണ്ട അച്ഛാ , എന്റെ കൂട്ടുകാർ അവിടെയുണ്ട് , ഞാൻ അവരോട് വരുന്ന കാര്യങ്ങൾ ഒക്കെ വിളിച്ച് പറഞ്ഞു 
പേടിക്കണ്ട അച്ഛാ ഞാൻ പോയിട്ട് വരാം
 
മോളെ ഇത്ര ദൂരം പോകണോ ഇന്റർവ്യൂന് 
വേണം അച്ഛാ അവിടെ ജോലി ശരിയായാൽ നല്ല സാലറി ഉണ്ടാകും. ഞാൻ പോയിട്ട് വരാം അച്ഛാ 
അവളുടെ കെഞ്ചിയുള്ള ആ പറച്ചിലിൽ അച്ഛൻ സമ്മതം കൊടുത്ത്  ഗീതു സന്തോഷത്തോടെ ഓടി അമ്മയുടെ അടുത്തെത്തി , അമ്മെ ഞാൻ പോകാൻ ഒരുങ്ങട്ടെ 
അച്ഛൻ എന്ത് പറഞ്ഞു  മോളെ ?
ഈ അമ്മയുടെ ഒരു കാര്യം അച്ഛന് ഒരു പേടിയും ഇല്ല . അമ്മ വെറുതെ പേടിക്കണ്ട എന്റെ ഡ്രസ്സൊക്കെ എടുത്ത് വെക്കട്ടെ .

ഗീതു പുറപ്പെട്ടു , ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് അവൾ ആ വീടിന്റെ പടി ഇറങ്ങിയത് . അമ്മയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് 
മോളെ സൂക്ഷിച്ച് പോകണേ , ഇടക്കിടക്ക് അച്ഛനെ വിളിക്കണേ 
ശരിയമ്മേ .

എറണാകുളത്തിനുള്ള ബസ്സിൽ ഗീതു കയറി , കണ്ടക്ടറോട് എത്ര മണിക്ക് എറണാകുളം എത്തുമെന്ന് അന്വേഷിച്ചു, 8.30 ആകുമെന്ന് പറഞ്ഞു അയാൾ .
അയ്യോ ഇത്ര സമയം ആകുമൊ , ഞാൻ അവിടെ എത്തുവാൻ വൈകുമല്ലോ .
ഗീതു ഒരു ഫ്രണ്ടിനെ വിളിച്ച്  ബസ്സ് എത്തുന്ന സമയം പറഞ്ഞു . ബസ്റ്റോപ്പിൽ കാത്ത് നിൽക്കണം എന്നും പറഞ്ഞു . എന്നാൽ പറഞ്ഞ സമയത്ത് ബസ്സ് അവിടെ എത്തിയില്ല. ന്യുയർ തിരക്ക് കാരണം  ട്രാഫിക്ക് കൂടിയിരുന്നു . ഗീതു ബസ്സിലിരുന്ന് നന്നായി ഉറങ്ങിപ്പോയി ഹെഡ്‌സെറ്റ്  വച്ച്  പാട്ട് കേട്ട് ഉറങ്ങിയതാണ് .ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഗീതു ഉണർന്നത് . ബസ്സിൽ സീറ്റ് ഒഴിഞ്ഞു  കൊടുക്കാൻ ആവശ്യപ്പെട്ട് ഒരു സ്ത്രീ ഉച്ചത്തിൽ സംസാരിക്കുകയാണ് .ഗീതു ഫോൺ എടുത്ത് നോക്കി അയ്യോ ബാറ്ററി ലോ എന്നാണ് കാണിക്കുന്നത് അവൾ വേഗം അച്ഛനെ വിളിച്ചു 

അച്ഛാ വീട്ടിൽ എത്തിയോ ?
എത്തി മോളെ , എന്റെ മോള് എവിടെ എത്തി ?
ഞാൻ മുക്കാൽ മണിക്കൂറിൽ എറണാകുളം എത്തും അച്ഛാ , അമ്മയെവിടെ 
ഞാൻ കൊടുക്കാം മോളെ 
ഗീതു മോളെ നീ എപ്പോ എത്തും ?
അവിടെ ഞാൻ വേഗം എത്തും അമ്മെ ,  
മോൾക്ക് വിശക്കുന്നുണ്ടോ ?

ഇല്ല അമ്മയും അച്ഛനും കഴിച്ചോ , ഞാൻ അവിടെ ചെന്നിട് കുളിച്ച് ഫ്രഷായിട്ട് കഴിച്ചോളാം . ആ അമ്മേ പിന്നൊരു കാര്യം എന്നെ ചിലപ്പോൾ വിളിച്ചാൽ  കിട്ടില്ല. എന്റെ ഫോൺ ഓഫായിരിക്കും ചാർജ് ഇല്ലമ്മേ 
എന്താ  മോളെ ഇത് , ഞങ്ങൾ എങ്ങനെ സമാധാനമായിട്ട് ഇരിക്കും ഇവിടെ 
അയ്യോ സാരമില്ല അമ്മെ പേടിക്കണ്ട , ഞാൻ അവിടെ എത്തിയാൽ ഉടൻ വിളിക്കും 

ഗീതു പുറത്തേക്ക് നോക്കി എല്ലായിടത്തും ഒരുപാട് ജനങ്ങളും വെട്ടവും വർണ്ണ പകിട്ടാർന്ന സ്റ്റാറുകളും. എല്ലാ ഷോപ്പുകളൂം കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. പുറത്തേക്ക് നോക്കിയിരുന്നു അവൾ . ഇനി എന്താ കൂട്ടുകാരിയെ വിളിക്കാൻ ചെയ്യുക. ഗീതുവിന്റെ ഫോൺ ഓഫ് ആയി . ഗീതു ബസ്സിറങ്ങിയപ്പോൾ സമയം 10 മണിയായി .അടുത്തെവിടെയോ ട്രയിൻ പോകുന്ന ശബ്ദം ഗീതു ചുറ്റും നോക്കി. ചില ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ധൃതിയിൽ പോകുന്നു എല്ലാവര്ക്കും തിരക്ക്. നമ്മുടെ നാട്ടിൻപുറം പോലെയല്ല നമ്മുടെ നാട്ടിലൊക്കെ പരിചയമില്ലാത്ത ഒരു പെൺകുട്ടിയെ അസമയത്ത് കണ്ടാൽ എല്ലാവരും തിരക്കും . ഇവിടെ അങ്ങനെ അല്ല. ആരും നോക്കുന്നത്  പോലുമില്ല . ഗീതു തന്റെ കൂട്ടുകാരിയെ തിരഞ്ഞു പക്ഷെ ആരെയും അവിടെ കാണുന്നില്ല

 അവൾ എന്നെ കാത്ത് നിന്ന് മടുത്തിട്ടാകും പോയത് 8.30 ന് എത്തുമെന്ന് പറഞ്ഞതല്ലേ .കയ്യിൽ ബാഗുമെടുത്ത് ഗീതു മെല്ലെ നടന്നു. കൂട്ടുകാരി പറഞ്ഞത് അവൾക്ക് ഓർമയുണ്ട്. റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ പോകുന്ന വഴിക്കാണ് ലേഡീസ് ഹോസ്റ്റൽ എന്നത് ഓട്ടോറിക്ഷയിൽ കയറി അവിടെ ഇറങ്ങാം എന്നവൾ കണക്കുകൂട്ടി നടന്നു . കുറച്ചു ദൂരം നടന്നപ്പോൾ ഒരു ചെറുപ്പക്കാരൻ അവളുടെ അടുത്തേക്ക് വന്നു നീ എന്താ ഈ സമയം ഇവിടെ ? എവിടെ നിന്നാണ് വരുന്നത് ? ആ ചെറുപ്പക്കാരന്റെ മുഖം ഗീതുവിന്റെ മനസ്സിലായില്ല , നന്നായി കുടിച്ചിട്ടുണ്ട് 

ഗീതു പേടിച്ച പിന്നോട്ട് തിരിഞ്ഞു  . എന്നാൽ നീ പറഞ്ഞിട്ടും പോയാൽ മതിയെന്നും പറഞ്ഞു ആ ചെറുപ്പക്കാരൻ ഗീതുവിനെ കയറിപ്പിടിച്ചു ബഹളം വെക്കാനൊരുങ്ങിയ അവളെ മറ്റു മൂന്നുപേർ ഓടി വന്ന പിടിച്ചു അവർ അവളെ വലിച്ചിഴച്ചു ഇരുട്ടിന്റെ മറവിലേക്ക് പോയി .

ഗീതു അലറി വിളിച്ചു എന്നാൽ ശബ്ദം പുറത്തേക്ക് വരുന്നില്ല വായ പൊത്തി പിടിച്ചിരിക്കുകയാണ് അവർ. നാലുപേരും ഗീതുവിനെ മൃഗീയമായി ഉപദ്രവിക്കുന്നു . പിച്ചിച്ചീന്തപ്പെട്ട അവളെ റോഡ്‌സൈഡിൽ ഉപേക്ഷിച്ച് അവർ പോകുന്നു . ഗീതുവിന് ചെറുതായി ബോധമുണ്ട് പക്ഷെ എഴുനേൽക്കാൻ കഴിയുന്നില്ല 
ചെറുതായി ഞെരങ്ങുകയും മൂളുകയും ചെയ്യുന്നു . ഇടക്ക് വച്ച് തീർത്തും ബോധരഹിതയായി ഗീതു .
നേരം വെളുത്തു വരുന്നു , പത്രമിടാൻ വരുന്ന പയ്യൻ ഉറക്കെ വിളിച്ചു പറയുന്നു പാൽക്കാരനോട് 
ഇവിടെ ഒരു പെണ്ണ് കിടക്കുന്നു , ആരാ ? പാൽക്കാരൻ ഓടി വരുന്നു 

ആകെ ചോരയിൽ കുളിച്ച ഗീതുവിനെ കണ്ടപ്പോൾ പാൽക്കാരനു  മനസ്സിലായി ഗീതുവിനെ ആരോ ഉപദ്രവിച്ചു എന്ന് . അയാൾ വേഗം അടുത്ത് കണ്ട വീട്ടിൽ കയറി കോളിങ് ബെൽ അടിച്ചു ആ വീട്ടിലെ ഒരു സ്ത്രീ ഇറങ്ങി വരുന്നു കണ്ടാൽ 45 വയസ്സോളം പ്രായമുള്ള ഒരു സ്ത്രീ അവരോട് പാൽക്കാരൻ കാര്യം പറയുന്നു 

വേഗം തന്നെ  അവർ ഗീതുവിന്റെ അടുത്തെത്തി ഗീതുവിനെ വിളിക്കുന്നു . പത്രക്കാരൻ ചെക്കന് കാര്യമൊന്നും മനസിലായില്ല ഏതോ വണ്ടി ഇടിച്ചതാകും ഈ ചേച്ചിയെ നമുക്ക് പോയി പോലീസിൽ അറിയിക്കാം അവൻ ഫോണ് കയ്യിലെടുക്കുന്നു അപ്പോൾ ആ സ്ത്രീ തടയുന്നു 
വേണ്ട , ഞാനൊരു നഴ്‌സാണ് ഞാൻ ഈ പെൺകുട്ടിക്ക് വേണ്ട  ട്രീറ്റ്മെന്റ് ചെയ്തോളാം .
പാൽക്കാരൻ അവരെ നോക്കുന്നു , എന്തായി പറയുന്നേ ഇതിനെ ഹോസ്പിറ്റലിൽ എത്തിക്കണം വിവരം പോലീസിൽ അറിയിക്കണം എങ്കിലേ അതിന്റെ വീട്ടിൽ അറിയിക്കാൻ കഴിയൂ 

അപ്പോൾ ആ സ്ത്രീ പറഞ്ഞു  വേണ്ടാ , എന്തിനാണ് മാധ്യമങ്ങൾക്ക് ഒരു വാർത്ത കിട്ടാനോ. ഈ  പെൺകുട്ടിയുടെ ജീവിതം നശിക്കുന്നത് നമ്മളും കാണണ്ടേ നീതി കിട്ടാതെ എത്രയോ പെൺകുട്ടികൾ ജനങ്ങളുടെ ഇടയിൽ പരിഹാസകഥാപാത്രമായി ജീവിക്കുന്നു ഇവളെയും അറിഞ്ഞു കൊണ്ട് എന്തിനാ മാധ്യമ വാർത്തയാക്കുന്നത്. എല്ലാവരും അറിയും മുൻപേ എന്റെ വീട്ടിലേക്ക് ഈ കുട്ടിയെ ഒന്ന് ആക്കി തരൂ .

പാൽക്കാരനും പത്രക്കാരൻ ചെക്കനും ഗീതുവിനെ എടുത്തു . തണുത്തുറഞ്ഞ ഗീതുവിന്റെ ശരീരം നോക്കി ആ സ്ത്രീയുടെ മനസ്സ് വേദനിച്ചു അവർ അവളെ ആ വീട്ടിലെ കട്ടിലിൽ കിടത്തി . പാൽക്കാരൻ പറഞ്ഞു പാവം കുട്ടി അതിന്റെ വീട്ടിൽ അറിയിക്കേണ്ട ? 
ഞാൻ അറിയിച്ചു കൊള്ളാം നിങ്ങൾ ഈ കാര്യം പുറത്ത് പറയണ്ട .
ഇല്ലാ , ഞങ്ങൾ പോകട്ടെ 
ശരി  പൊയ്ക്കോളൂ , ഞാനീ കുട്ടിക്ക് വേണ്ട ട്രീറ്റ്മെന്റ് ചെയ്യട്ടെ . ആ സ്ത്രീ അവളുടെ മുഖം തുണി കൊണ്ട് തുടച്ചു . ശരീരത്തിലെ മുറിവുകൾ എല്ലാം തുടച്ച്‌  വൃത്തിയാക്കി . നഴ്സായത് കാരണം വേണ്ട ട്രീറ്റമെന്റ് എല്ലാം അവർ ചെയ്തു . ബോധം വീഴുന്നുണ്ട് ഗീതുവിന് , പതിയെ കണ്ണുകൾ  തുറന്ന് പേടിച്ച് കരയാൻ ഒരുങ്ങി 
പേടിക്കണ്ട മോളെ ഞാൻ അടുത്തുണ്ട് 
അവൾ ആ സ്ത്രീയെ ഭയത്തോടെ നോക്കി 

എന്നാൽ അവരുടെ മുഖത്ത് അവളുടെ അമ്മയെ പോലുള്ള വാത്സല്യം ആണ് കണ്ടത് . അവർ ഗീതുവിന്റെ കയ്യിൽ പിടിച്ച്  ചോദിച്ചു , മോളുടെ വീടെവിടെയാണ് ? 
എന്റെ നാട് ചെങ്ങന്നൂർ , നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഗീതുപറഞ്ഞു 
ഫോൺ നമ്പർ തന്നാൽ ആന്റി വിളിച്ച്  പറയാം 
വേണ്ട എന്റെ അമ്മയ്ക്കും അച്ഛനും എന്നെ കണ്ടാൽ സഹിക്കില്ല , ഞാൻ മരിച്ചു കൊള്ളാം.  ഗീതു മുഖം  പൊത്തി കരഞ്ഞു . ആ സങ്കടം കണ്ടു നിൽക്കാൻ അവർക്ക് കഴിഞ്ഞില്ല 

മതി മോളെ കരഞ്ഞത് നിനക്ക് തീരെ വയ്യ. പിന്നെ മരിക്കുന്ന കാര്യമൊന്നും ചിന്തിക്കേണ്ട. കുട്ടി അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റല്ലല്ലോ , തെറ്റുകാർ അവരല്ലേ അവർ സുഖമായി ജീവിക്കുന്നു. പിന്നെ മോളെന്തിനാ മരിക്കുന്നത് നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല . ഗീതു അവരെ നോക്കി ഒരാശ്വാസം എന്ന നിലയിൽ അവരുടെ കയ്യിൽ പിടിച്ചു. ഞാൻ കൊണ്ട് പോയി വിടാം മോളുടെ വീട്ടിൽ .

എന്നാൽ ഗീതുവിന്റെ അച്ഛനും അമ്മയും വളരെ വിഷമത്തിൽ ആയിരുന്നു മോളെ വിളിച്ചിട്ട് കിട്ടുന്നില്ല എന്താ ഇത് വരെ ഫോൺ ചാർജ് ചെയ്തില്ലേ അമ്മ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു . അച്ഛനും മോളും കൂടി തീരുമാനിച്ചതല്ലേ ഈ വിഷമിച്ചിരുന്ന അമ്മയെയും അച്ഛനെയും അവൾക്കൊന്ന് ഓർത്തുകൂടെ ഓരോന്ന്  പിറുപിറുത്ത്  അമ്മ അടുക്കളയിലേക്ക് പോയി .

ഗീതുവിന്റെ അച്ഛൻ ഒന്നും മിണ്ടുന്നില്ല , ആ മനസ്സിൽ പേടിയാണ്. എന്റെ മോളെന്താണ് ഇത് വരെ വിളിക്കാത്തെ , ഈശ്വരാ എന്റെ കുഞ്ഞിനെ കാത്തോളണേ ആ സമയം മുറ്റത്ത് ഒരു കാർ വന്നു നിന്നു ഉമ്മറപ്പടിയിൽ നിന്നും ഗീതുവിന്റെ അച്ഛൻ എഴുന്നേറ്റു ആകാംക്ഷയോടെ  കാറിലേക്ക് നോക്കി വണ്ടിയുടെ ശബ്ദം കേട്ട് ഗീതുവിന്റെ അമ്മയും ഇറങ്ങി വന്നു. കാറിന്റെ ഡോർ തുറന്ന് ഗീതുവിനെ താങ്ങിപ്പിടിച്ച് ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങുന്നു ആരായിത്? എന്ത് പറ്റി എന്റെ മോൾക്ക് ? അവർ ഗീതുവിന്റെ അടുത്തേക്ക് ഓടി ചെന്ന് . നിവർന്ന് നിന്ന് അമ്മയെയും അച്ചച്ചനെയും ഒന്ന് നോക്കാൻ പോലും ഗീതുവിന്  കഴിയുന്നില്ല 
മോളെ ,എന്റെ മോൾക്ക് എന്ത് പറ്റി ? ആ അച്ഛൻ തൊണ്ടയിടറി ചോദിച്ചു 
മോളെ ഗീതു , അമ്മ അവളുടെ ചുമലിൽ പിടിച്ചു കുലുക്കി ആർത്തലച്ച് കരഞ്ഞു. അവൾ അമ്മയുടെ ചുമലിൽ വീണു .

ഞാൻ എറണാകുളത്ത് വച്ചാണ് ഗീതുവിനെ കാണുന്നത്. എനിക്ക് കുറച്ഛ് സംസാരിക്കാനുണ്ട് , അവർ എല്ലാവരും അകത്തേക്ക് പോകുന്നു. ഗീതുവിനെ കട്ടിലിൽ കിടത്തി അമ്മ അവളുടെ അടുത്ത് ഇരുന്നു എന്റെ പേര് സാവിത്രി ഞാനൊരു നഴ്‌സാണ്. ഇന്നലെ ആണ് എന്റെ അടുത്തു ഗീതുവിനെ കിട്ടുന്നത് കിട്ടുമ്പോൾ ഗീതു അബോധാവസ്ഥയിൽ ആയിരുന്നു കുട്ടി അതിക്രൂരമായി റേപ്പ് ചെയ്യപ്പെട്ടിരുന്നു മാധ്യമങ്ങളെ അറിയിക്കാതെ ഞാനാണ് അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് . നെഞ്ച് പൊട്ടുന്ന വേദനയോടെ ആ അമ്മയും അച്ഛനും മുഖത്തോട് മുഖം നോക്കി . പൊട്ടിച്ചിരിച്ചും നിർത്താതെ സംസാരിച്ചതും വഴക്ക് ഉണ്ടാക്കിയും കളിച്ച നടന്ന പൊന്നുമോൾ വാടിത്തളർന്ന്  കിടക്കുന്നു . ഗീതുവിന്റെ അച്ഛൻ നെഞ്ച് തടവുന്നു നിലത്തേക്ക് ഇരിക്കുന്നു . അയ്യോ എന്ത് പറ്റി ?

ഇല്ല ഒന്നുമില്ല എനിക്ക് കുറച്ച്  വെള്ളം വേണം , ഗീതുവിന്റെ 'അമ്മ വെള്ളം കൊണ്ട് വന്ന്  കൊടുക്കുന്നു സാവിത്രി നഴ്സ് അവരുടെ അടുത്ത ഇരിക്കുന്നു , ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. ഈ കിടക്കുന്ന നിങ്ങളുടെ മകൾ ജീവിതത്തിലേക്ക് തിരിച്ചു വരണമെങ്കിൽ തളരാതെ നിങ്ങൾ കൂടെ നിൽക്കണം. കരയാൻ പാടില്ല നിങ്ങളുടെ കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല .അമ്മയും അച്ഛനും അവളുടെ ഒപ്പം ഉണ്ടെങ്കിൽ ഗീതു സന്തോഷമായിരിക്കും . ഗീതുവിന്റെ അമ്മ കണ്ണ് തുടച്ച്  മകളുടെ അരികിൽ ഇരുന്നു . ഞാനിറങ്ങട്ടെ സാവിത്രി എഴുന്നേറ്റു കുറച്ച് ഗുളികകളൂം മരുന്നും അവരുടെ കയ്യിൽ കൊടുത്ത് ,ഗീതു ഉറങ്ങിക്കോട്ടെ ഞാൻ പോയിട്ട് വരാം സാവിത്രിയെ യാത്രയാക്കി അവർ ഗീതുവിന്റെ അരികിൽ വന്നിരുന്നു . മകളെയോർത്ത് കരയാൻ മാത്രമേ ഇപ്പോൾ നമ്മൾക്ക് കഴിയു പെണ്മക്കളുള്ള എല്ലാ അച്ഛനമ്മമാരുടെയും വിധിയാണിത് .

ഗീതുവിന്റെ ചുണയും മിടുക്കുമെല്ലാം നഷ്ടമായി . ഒരു  മുറിക്കുള്ളിലേക്ക് അവൾ ഒതുങ്ങിക്കൂടി . ഒരു വർഷമായി അവൾക്ക് ഈ ദുരന്തം ഉണ്ടായിട്ട്. അങ്ങനെയിരിക്കെ അവിടെ അടുത്തുള്ള ഒരു സ്‌കൂളിൽ അവൾക്ക് ടീച്ചറായി ജോലി കിട്ടുന്നു . ഗീതു മോളെ നീ ഈ ജോലിക്ക് പോകണം കുട്ടികളുമായിട്ടുള്ള ഇടപെടൽ എന്റെ മോൾക്ക് സന്തോഷം  ഉണ്ടാക്കും. മോള് ഈ ജോലിക്ക് പോകണം . അമ്മയുടെയും അച്ഛനെയും നിർബന്ധം  കാരണം  ഗീതു ആ ജോലിക്ക് പോകുന്നു . 

ആദ്യ ദിവസം തന്നെ ഒരു പാട് സന്തോഷം അവൾക്ക് തോന്നി കൊച്ചുകുട്ടികളുമായുള്ള കളിയും ചിരിയും അവളെ സന്തോഷിപ്പിച്ചു ഈ മാറ്റം കണ്ടപ്പോൾ ഗീതുവിന്റെ അച്ഛനും അമ്മയ്ക്കും സന്തോഷമായി 
ഗീതു സ്‌കൂളിൽ ടീച്ചറായി എത്തുമ്പോൾ സതീഷ് മാഷ് അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . നല്ല പെൺകുട്ടി. അടക്കവും ഒതുക്കവും ഉള്ള ശാലീനസുന്ദരി. ഇത് പോലെ തന്നെ ഗീതുവും സതീഷ് മാഷിനെ ശ്രദ്ധിച്ചു , പൗരുഷ്യമുള്ള സൗമ്യനായ നല്ലൊരു  ചെറുപ്പക്കാരൻ . പെട്ടെന്ന് അവർ അടുത്തു . എന്നാൽ മനസ്സിലുള്ള ഇഷ്ട്ടം രണ്ടാളും തുറന്നു പറഞ്ഞില്ല . ഗീതുവിനുണ്ടായ ദുരന്തം സതീഷ് മാഷിനോട് അവൾ പറഞ്ഞിരുന്നു. എന്നാൽ സതീഷ് ഒരിക്കലും അവളെ കുറ്റപ്പെടുത്തിയില്ല പകരം മനസ്സിലേക്ക് ചേർത്ത് നിർത്തി . പരസ്പരം രണ്ടുപേർക്കും അറിയാം ഇഷ്ടമാണെന്ന് . ഒരുദിവസം ഗീതുവിനോട് എല്ലാം തുറന്നു പറയണം. വിവാഹം കഴിച്ച ഒന്നിച്ച്  ജീവിക്കണം പലവട്ടം സതീഷ് മനസ്സിലോർത്തു എന്നാൽ പറയാനുള്ള ധൈര്യം ഉണ്ടായില്ല . അങ്ങനെയിരിക്കെ എറണാകുളത്ത് നിന്നും സാവിത്രി സാവിത്രി നഴ്‌സ് ഗീതുവിന്റെ വീട്ടിൽ എത്തുന്നു .ഗീതു ജോലിക്ക് പോകുന്നതറിഞ്ഞു സന്തോഷത്തോടെ അവർ ഗീതുവിനെ കെട്ടിപ്പിടിക്കുന്നു .

ഞാൻ വന്നത് ഗീതുവിന് ഒരു വിവിവാഹാലോചനയുമായാണ് എറണാകുളം ഉള്ള പയ്യനാണ് ഗൾഫിലാണ്. നല്ല ജോലിയും നല്ല കുടുംബവും . എറണാകുളം എന്ന കേട്ടപ്പോൾ ഗീതുവിന്റെ മുഖം മാറി . എന്നാൽ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഗീതുവിന് സമ്മതിക്കേണ്ടി വന്നു . ഈ വിവരം അറിഞ്ഞ സതീഷ് മാഷിന് ആകെ വിഷമമായി എന്നാൽ ഗീതുവിന്റെ നന്മ ആഗ്രഹിച്ച സതീഷ് എതിർപ്പൊന്നും പറഞ്ഞില്ല . അങ്ങനെ നടന്ന വിവാഹം ആണിത് .

ഗീതു , വിഷ്ണു വിളിക്കുന്നത് കേട്ട് ഞെട്ടിയാണ് ഗീതു വിഷ്ണുവിനെ നോക്കിയത്. അവളുടെ മുന്നിൽ നിൽക്കുന്ന വിഷ്ണുവാണ് എന്നെ പിച്ചിചീന്തിയത് എന്നോർത്തപ്പോൾ കണ്ണുകൾ കത്തിജ്വലിച്ചു. എന്നാൽ പുതിയ ജീവിതത്തിലേക്ക് പറഞ്ഞു വിട്ട അച്ഛനെയും അമ്മയെയും ഓർത്തപ്പോൾ അവൾ  അടങ്ങി. മനസ്സിൽ എന്തോ കരുതി വച്ചത് പോലെ അവൾ വിഷ്ണുവിനോട് പറഞ്ഞു ,സാരമില്ല എല്ലാം മറന്നേക്കൂ.  ഞാനെല്ലാം കേട്ടു.  എനിക്ക് വിഷ്ണുവിനോട് വെറുപ്പില്ല അതൊക്കെ പഴയ കാര്യങ്ങൾ അല്ലെ ആ പെൺകുട്ടിക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല.

 വിഷ്ണു ഗീതുവിനെ കെട്ടിപ്പിടിക്കുന്നു .രണ്ടു മാസത്തിന് ശേഷം വിഷ്ണു ഗൾഫിലേക്ക് പോയി . ഗീതു നാട്ടിൽ എത്തുന്നു അവളുടെ സ്‌കൂളിൽ പോയി സതീഷ് മാഷിനെ കണ്ട്  എന്തോ സംസാരിക്കുന്നു . തിരിച്ചു എറണാകുളം എത്തിയ ഗീതു വിഷ്ണുവിനെ ഫോണ്  ചെയ്ത പറയുന്നു ഞാൻ ഗർഭിണിയാണ് , വിഷ്ണു സന്തോഷത്തോടെ പറയുന്നു. ഞാൻ വരാൻ അടുത്ത വര്ഷം ആകും. നമ്മുടെ കുഞ്ഞിനെ കാണാൻ കൊതിയാകുന്നു ഇനി എന്റെ ജീവിതം എന്റെ കുഞ്ഞിന് വേണ്ടിയാണ്. അവനെ നമുക്ക് പൊന്നു പോലെ വളർത്തണം. അപ്പോൾ മോളാണെങ്കിലോ ഗീതു ചോദിക്കുന്നു മോളാണെങ്കിലും അങ്ങനെ തന്നെ നമുക്ക് നന്നായി  നോക്കണം അവളെ . ഗീതു അപ്പോൾ സ്വന്തം അച്ഛനെ പറ്റി ഓർക്കുന്നു എന്നെ വളർത്തിയതും  ഇങ്ങനെയാണ് കൊഞ്ചിച്ചും  പറയുന്നതെല്ലാം വാങ്ങിത്തന്നും  ജീവനായി വളർത്തി. വളർന്നപ്പോൾ എല്ലാവരും കൂടി തകർത്തത് എന്റെ അച്ഛനെയും അമ്മയെയും എന്നെയുമാണ്. ഗീതു പ്രസവിച്ചു ആൺകുട്ടിയാണ് വിഷ്ണു സന്തോഷവാർത്ത അറിഞ്ഞു  ഗീതുവിന്റെ ഫോൺ ചെയ്യുന്നു 

ആറുമാസത്തിനകം ഞാൻ നാട്ടിലെത്തും എന്റെ മോനെ കാണാൻ . ആറ്  മാസം കഴിഞ്ഞു വിഷ്ണു നാട്ടിലെത്തുകയാണ് .ഡോർ തുറന്നു പുറത്തേക്ക് വന്ന ഗീതുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാരിയെടുക്കുന്നു വിഷ്ണു.  മുഖത്ത് മാറി മാറി ഉമ്മ കൊടുക്കുന്നു . ഗീതു വാതിൽ ചാരി നിൽക്കുകയാണ്. അവളുടെ ഓർമ്മ സതീഷ് മാഷിലേക്ക് പോകുന്നു . വിഷ്ണു പോയപ്പോൾ ഗീതു സതീഷ് മാഷിനെ കണ്ടു സംസാരിച്ചത് ഇങ്ങനെ ആയിരുന്നു , മാഷേ എനിക്ക് പറ്റിയ ദുരന്തം മാഷിന് അറിയാലോ. അതിലൊരാളാണ് എന്നെ വിവാഹം കഴിച്ചത്. ഒരിക്കലെങ്കിലും എനിക്ക് ജയിക്കണം. സതീഷ് ഗീതുവിനെ അമ്പരന്ന് നോക്കുന്നു .
ഗീതു പറയുന്നു ,പേടിക്കണ്ട മാഷേ ഞാൻ ആത്മഹത്യ ചെയ്യില്ല. എനിക്ക് ജീവിക്കണം . പക്ഷെ അതിന് എനിക്ക് മാഷിന്റെ മനസ്സ് കൂടെ  വേണം .
ഗീതു എന്താണ് പറയുന്നത് ?
മാഷേ എനിക്ക് മാഷിന്റെ ഒരു കുട്ടിയെ വേണം. എന്നെ പിച്ചിചീന്തിയെറിഞ്ഞ ആ മനുഷ്യന്റെ കുഞ്ഞിനെ  പ്രസവിക്കാൻ എനിക്ക് കഴിയില്ല .

സതീഷ് മാഷ് ഗീതുവിനെ നോക്കുന്നു , അവളുടെ കണ്ണുകളിൽ പ്രതികാരമാണ് , മധുരമായ പ്രതികാരം .
ഗീതു , വിഷ്ണു അവളെ തട്ടിവിളിച്ചു നീയെന്താ ആലോചിച്ചു നിൽക്കുന്നത് ?
ഒന്നുമില്ല വിഷ്ണുവേട്ടാ അച്ഛനും മോനും കൂടി കളിക്കുന്നത് നോക്കി നിന്നതാണ് 
സതീഷ് മാഷിന്റെ കുഞ്ഞിനെ സ്വന്തം മകനായി  കരുതി താലോലിക്കുന്ന വിഷ്ണുവിനെ നോക്കി തന്റെ എല്ലാ പ്രതികാരങ്ങളും തീർത്ത് കട്ടള പടിയിൽ ചാരി നിന്ന് ചിരിച്ചു അവൾ .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

View More