Image

ഇന്ധനവിലയില്‍ 88 ശതമാനം അധികവരുമാനം; ഇത് സര്‍ക്കാരോ കൊള്ളപ്പലിശക്കാരോ? വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Published on 20 July, 2021
ഇന്ധനവിലയില്‍ 88 ശതമാനം അധികവരുമാനം; ഇത് സര്‍ക്കാരോ കൊള്ളപ്പലിശക്കാരോ? വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇത് സര്‍ക്കാരാണോ അതോ ജനങ്ങളെ നികുതിയിലൂടെ കൊള്ളയടിക്കുന്ന ആര്‍ത്തിപൂണ്ട പലിശക്കാരാണോ എന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ഗാന്ധി. ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന്  88 ശതമാനം അധികവരുമാനം ലഭിച്ചു എന്ന പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വര്‍ തേലിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.ഒരു വശത്ത് കേന്ദ്രം വായ്പയെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും മറുവശത്ത് നികുതി കൊള്ളയിലൂടെ സമ്പാദിച്ചുകൂട്ടുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. 

ഇത് ഒരു സര്‍ക്കാരാണോ അതോ പഴയ ഹിന്ദി സിനിമകളിലെ ആര്‍ത്തിപ്പൂണ്ട പലിശക്കാരാണോ? എന്നും  രാഹുല്‍ ചോദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി പിരിവ് 88 ശതമാനം ഉയര്‍ത്തി 3.35 ലക്ഷം കോടി രൂപയാണ് നേടിയത്. 
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. പെട്രോളിന്റെ എക്‌സൈസ് തീരുവ കഴിഞ്ഞ വര്‍ഷം 19.98 ല്‍ നിന്ന് 32.9 യിലേക്കാണ് വര്‍ധിപ്പിച്ചത്. ഡീസലിനാകട്ടെ ഇത് 15.83 ല്‍ നിന്ന് 31.8 രൂപയാക്കി. ഇതാണ് കേന്ദ്രസര്‍ക്കാരിന് റെക്കോഡ് വരുമാനം കൊണ്ടുവന്നത്. 

നടപ്പ് സാമ്പത്തിക വര്‍ഷം, ഇതുവരെ (ഏപ്രില്‍-ജൂണ്‍) തീരുവയില്‍ നിന്നുള്ള വരുമാനം 1.01 ലക്ഷം കോടി രൂപയും കടന്നു. 2019-20ല്‍ പെട്രോള്‍, ഡീസല്‍ വിലയിലൂടെ കിട്ടിയത് 1.78 ലക്ഷം കോടി രൂപയായിരുന്നു.  2018-19ല്‍ 2.13 ലക്ഷം കോടിയായിരുന്നു തീരുവയില്‍ നിന്നുള്ള വരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയും വില വര്‍ധിപ്പിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക