Image

ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)

Published on 21 July, 2021
ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)

പരിശ്രമം ചെയ്യുകിൽ എന്തിനെയും 
വശത്തിലാക്കാൻ കഴിവുള്ളവണ്ണം 
ദീർഘങ്ങളാം കൈകളെ നൽകി 
പാരിലേക്കയച്ചീശൻ 
ക്ലാസ്സിൽ പഠിച്ച ചില വരികൾ. ഇതിന്നു എന്റെ ജീവിതത്തിൽ അന്വർത്ഥമാകുന്നു. കോവിഡ് 19, അതിനെ ചുറ്റിപറ്റി  നഷ്ടമായ ചില സൗഹൃദങ്ങൾ . ന്യൂ യോർക്കിൽ  നാലഞ്ചു മാസം മാത്രം  കിട്ടുന്ന കൃഷിക്കുള്ള സമയം.  കൃഷി ഇഷ്ടപെടുന്നവർക്കുള്ള ചുരുങ്ങിയ കാലം . അത് വിനിയോഗിക്കാൻ ആകുമോ എന്ന ചിന്തയും. എന്നെ സഹായിച്ചിരുന്ന ജോർജിന്റെ മരണം, അതും ചെറു  പ്രായത്തിൽ ( 52) കോവിഡിന്റെ പിടിയിൽ 38 ദിവസം ഹോസ്പിറ്റലിൽ മരണത്തോട് മല്ലടിച്ചു  ഞങ്ങളെ വിട്ടുപോയി. 

മറ്റുപലർക്കും അയാൾ  അറിയപ്പെടാത്ത വ്യക്തി ആകാം. തിരശീലക്കു പിന്പിലെ ശക്തി.  എന്നെ ഇഷ്ടപ്പെടുന്ന, അല്ലെങ്കിൽ എന്റെ കൃഷി ഇഷ്ടപെടുന്നവർക്കു, അയാൾ  എല്ലാമായിരുന്നു. അതിൽ ഞാൻ ഒരു സംവിധായകൻ മാത്രം. അതിൽ ജോർജ് ഉണ്ടാകാം.

 അമേരിക്കയിലെ മാധ്യമ പ്രവർത്തകർ,  ഏഷ്യാനെറ്റ്, കൈരളി, ഫ്‌ളവേഴ്‌സ് ടീവീ, 24 ടീവീ ഇവരോടൊക്കെയുള്ള നന്ദി അറിയിക്കട്ടെ. ശരിക്കും കോവിഡ്  താണ്ഡവം എന്നെയും ബാധിച്ചു. അതിന്റെ കൂടെ മറ്റു ശാരീരിക പ്രശ്നങ്ങളും. എല്ലാത്തിനും അപ്പോൾ അപ്പോൾ ചികിത്സകിട്ടാനുള്ള  ബന്ധങ്ങളും കൈയിലുള്ളപ്പോൾ   എന്തിനു ഭയപെടണം ?  മുന്തിയ ചികിത്സ കിട്ടി. അവരൊന്നും എന്നോടൊപ്പം ഇല്ലായിരുന്നെങ്കിൽ, ഇന്നു ഞാൻ നിങ്ങളുടെ മുൻപിൽ ഈ ചിത്രങ്ങളുമായി വരുവാൻ  ഉണ്ടാകുമായിരുന്നില്ല.  

ജോസ് കടപ്പുറം, Dr. കൃഷ്ണ കിഷോർ, ഷിജോ പൗലോസ്, മധു കൊട്ടാരക്കര, ജോസഫ് ഇടിക്കുള ഇവരോടൊക്കെയുള്ള നന്ദി അറിയിക്കട്ടെ!. അതൊക്കെ കഴിഞ്ഞ വർഷത്തെ ആയിരുന്നെങ്കിൽ, ഈ വര്ഷം അതിൽ കൂടുതൽ പൂക്കളും പച്ചക്കറികളും നിങ്ങളിലേക്ക് എത്തിക്കുന്ന ശ്രമത്തിലാണ് ഞാൻ.

ഈ വർഷത്തെ കൃഷിയെ  പറ്റി പലരും  ചോദിച്ചു. എന്തുകൊണ്ടോ ഞാൻ മടിച്ചു. എന്നാൽ ചോദ്യങ്ങൾ കൂടിയപ്പോൾ, ഇതുവരെയുള്ള കുറെ ചിത്രങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഡാലിയയും മറ്റും ശ്രദ്ധിച്ചാൽ അറിയാം അതൊക്കെ അതിന്റെ യൗവനത്തിൽ. പൂക്കൾ വിരിയാതെ, അല്ലെങ്കിൽ ഫലം തരാതെയുള്ള ചിത്രങ്ങളിൽ എന്ത് പ്രസക്തി?. കണ്ണിനു ഇമ്പമായ കൃഷിയുടെ ചിത്രങ്ങൾ നാം പലരിൽ നിന്നും കാണാറുമുണ്ടല്ലോ?

ആയിരം, ആ സംഖ്യയിൽ എനിക്കെന്തോ ഒരു താല്പര്യം. അത് ഞാൻ എന്റെ കൃഷിയുമായി ബന്ധപ്പെടുത്തട്ടെ! 

ഒരേ ഇനം പച്ചക്കറികൾ  ആയിരം എണ്ണത്തിൽ എത്തിക്കുന്നതിന്റെ  തിരക്കിലായിരുന്നു ഞാൻ. ഇതുവരെ ചില ഇനങ്ങളിൽ ഞാൻ ആഗ്രഹിച്ചതിൽ  ആ സംഖ്യയിൽ എത്തിക്കുകയും ചെയ്തു. സംശയമില്ലാതെ പറയട്ടെ, പാവൽ, പയറുവര്ഗങ്ങൾ, ഡാലിയ ഇവയൊക്കെ അതിൽ എത്തി നില്കുന്നു. മുളക്, തക്കാളി ഇവയൊക്കെ വലിയ ശേഖരം തന്നെ നിങ്ങൾക്കായി സമർപ്പിക്കാൻ റെഡിയായി നില്കുന്നു. വെർബീന, ചട്ടിയിൽ വളരുന്ന ഇനം അതും വ്യത്യസ്തതയിൽ മറ്റാരെകാളും വേറിട്ട് നില്ക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പരിധി വരെ  വിജയിച്ചിട്ടും ഉണ്ട്. ചില പുതിയ ഇനം ചെടികളും ശേഖരത്തിൽ വന്നു. പല ചെടികളും പലപ്പോൾ പുഷ്പിക്കുമ്പോൾ  അത് ഒന്നിച്ചു നിങ്ങളിൽ എത്തിക്കാൻ സാധിക്കുന്നില്ല എന്നോർക്കുമ്പോൾ ദുഃഖത്തിന്റെ കരിനിഴൽ വീശുന്നു.

പോലീസ് ഓഫീസറായിരുന്ന എന്റെ അച്ചായന്റെ കൃഷിയുമായുള്ള ബന്ധം വെരുകുംപുഴുവും ആട്ടിൻ കാഷ്ടവുമായുള്ള ബന്ധം എന്ന്പറയുന്നതാകും ശരി. സ്നേഹിച്ചവരിൽ   നിന്നും തീഷ്ണ അനുഭവം ഫലം എന്നുണ്ടായോ അല്ലെങ്കിൽ ഒരു കാരണവും ഇല്ലാതെ അവർ എന്നെ  വെറുക്കാൻ തുടങ്ങിയ അന്ന് മുതൽ ഞാൻ എന്റെ മേച്ചിൽ പുറങ്ങൾ തേടാൻ തുടങ്ങി. അങ്ങിനെയാണ് പ്രകൃതിയിലേക്കു ഞാൻ മടങ്ങിയത്. മത്സരം എന്നും എനിക്കിഷ്ടമാണ്. കോളേജിൽ പഠിച്ചിരുന്ന കാലത്തും മത്സരിക്കുമ്പോൾ ജയിക്കാറുമുണ്ട്. അമേരിക്കയിൽ സ്ഥിതി വേറെ. ജാതി, മതം, സമുദായം, കോക്കസ്, ഗ്രൂപ്പ്, പൊളിറ്റിറ്റിക്‌സ് പിന്നെ എന്തൊക്കെ? 

ന്യൂ യോർക്കിൽ  നിസംശയം പറയട്ടെ,  ഇവിടെ എവിടെയെങ്കിലും ഒരു മത്സര ബുദ്ധിയോടെ കാണാൻ മറ്റൊരു സ്ഥലം ഉണ്ടായിരുന്നെങ്കിൽ? ചുമ്മാ ചോദിച്ചു പോയതാ, നടക്കില്ലെന്നു അറിയാം. മത്സരം എനിക്കൊരു ലഹരിയാണ്. ട്രൈ സ്റ്റേറ്റ് ഏരിയയിൽ ഫ്ളോറിഡയിലുള്ള ഷെൻഷി മാണിയെ പോലുള്ള ഒരു  കൃഷിയോത്സവം  ഫോമാ റീജിയൻസ് നടത്തിയിരുന്നെങ്കിൽ? 
ഈ വർഷം  കൃഷിയെ വളർത്തി പരിപാലിച്ചതിനു അത് എനിക്കെന്തു പ്രതിഫലം തരും എന്ന് കാത്തിരുന്ന് കാണാം. അതെന്തായാലും അത് ഞാൻ നിങ്ങളിൽ താമസിയാതെ എത്തിക്കും.

ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)ആയിരം മേനി വിളവ്  നൽകുന്ന സംതൃപ്തി  (ഫിലിപ് ചെറിയാൻ)
Join WhatsApp News
Varughese Abraham Denver 2021-07-21 23:11:56
If I had my way, I would have visited your garden. So beautiful and congratulations!
Abe 2021-07-24 17:30:53
Commendable, passion, cannot explain, time you spend for this is worth, Look at the greenery and color.🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക