ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി ശാലിനി

Published on 21 July, 2021
ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി ശാലിനി
ബേബി ശാലിനി, ശ്യാമിലി  സഹോദരിമാരുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും മലയാളികള്‍ക്ക് കൗതുകമാണ്.

ഇപ്പോഴിതാ, ശ്യാമിലിയുടെ ജന്മദിനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നത്. അനിയത്തിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ശാലിനിയും സഹോദരന്‍ റിച്ചാര്‍ഡും.

സിദ്ധാര്‍ത്ഥ് നായകനായ 'ഒയേ' എന്ന തെലുങ്ക് ചിത്രത്തില്‍ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബന്‍ നായകനായ 'വള്ളിയും തെറ്റി പുള്ളിയും തെറ്റി' എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവില്‍ നാലോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാത്തതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളില്‍ മുഴുകുകയായിരുന്നു ശ്യാമിലി.


 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക