ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)

Published on 21 July, 2021
ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)
രണ്ടാം ലോക മഹായുദ്ധധത്തിൽ തകർന്നടിഞ്ഞ  ജപ്പാൻ ഉയർത്തെഴുനേറ്റ മത്സരമായിരുന്നു 1964 ലെ ടോക്യോ ഒളിമ്പിക്സ്. 2017 ലെ ഫുക്കുഷീമ ന്യുക്ലിയർ  ദുരന്തത്തിൽ നിന്ന് കര കയറി എന്ന് ലോകതോട് വിളിച്ച് പറയുകയായിരുന്നു 2020ലെ ഒളിമ്പിക്സിന്റെ ലക്ഷ്യം. പക്ഷെ മഹാമാരിയുടെനിഴലിൽ അതൊരു ദിവാസ്വപ്നമായി മാറുന്നു.

കേരളത്തിൽ സൂര്യൻ ഉദിക്കുന്നതിനു മൂന്നര മണിക്കൂർ മുമ്പ് ജപ്പാനിൽ സൂര്യൻ ഉദിക്കും. ഉദയസൂര്യന്റെ നാടാണല്ലോ ജപ്പാൻ. അവരുടെ കൊടിയടയാളവും സൂര്യൻ തന്നെ. തന്മൂലം അവരുടെ സമയം വൈകുനേരം എട്ടു മണിക്ക് ആരംഭിക്കുന്ന ഉദ്‌ഘാടനച്ചടങ്ങുകൾ വൈകുന്നേരം നാലര മുതൽ കേരളത്തിൽ തത്സമയം കാണാം. ന്യൂയോർക്കിൽ അത് രാവിലെ ഏഴു മണി. ലോസ് ഏഞ്ചൽസിൽ വെളുപ്പിന് 4 മണി.

ടോക്കിയോ മുതൽ ഒസാക്ക വരെ ഷിങ്കാൻസെൻ എന്ന ബുള്ളറ് ട്രെയിൻ ഓടിച്ചുകൊണ്ടായിരുന്നു 1964ൽ ജപ്പാൻ ലോകത്തെ വിസ്മയിപ്പിച്ചതെങ്കിൽ  ആദ്യ ഒളിമ്പിക്സിന് ശേഷമുള്ള അരനൂറ്റാണ്ടിലുള്ളിൽ  റോബോട്ടുകൾ ഉൾപ്പെടെആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നിർമ്മിത ബുധ്ധികൊണ്ടു കൈവരിച്ച നേട്ടങ്ങൾ എണ്ണിയെണ്ണി നിരത്താൻ ജപ്പാൻ ആഗ്രഹിക്കുന്നു. ഇത്തവണ സ്വർണമെഡലുകൾ ഇലക്ട്രോണിക് സാമഗ്രികൾ സംശോധിച്ച്‌ നിർമ്മിച്ചവയാണ്.

നിറങ്ങൾക്കും ഭാഷകൾക്കും വിശ്വാസങ്ങൾക്കും  ഭിന്നതകൾക്കും അതീതമായി മനുഷ്യ രാശിയെ ഇതുപോലെ ഒന്നിച്ചണിനിരത്തുന്ന മറ്റൊരു വേദി ഇല്ലതന്നെ. അതുകൊണ്ടാണ് ടോക്യോ കഴിഞ്ഞാൽ 2024 ൽ പാരിസിലേക്കും 2028ൽ ലോസ് എയ്‌ഞ്ചൽസിലേക്കും 2032 ൽ ബ്രിസ്ബേനിലേക്കും പോകാൻ ലോകം നോക്കിപ്പാർത്തിരിക്കുന്നത്. ബഹുശത കോടികൾ മുടക്കിയാൽ അതുപോലെ പണവും പ്രശസ്തിയും തിരികെകിട്ടും.

എട്ടു വർഷത്തെ തയ്യാറെടുപ്പിനു ടോക്യോയുടെ മുതൽ മുടക്കു 1500 കോടി ഡോളർ എന്നാണ് കണക്കാക്കിയതെങ്കിലും കാലവിളമ്പം മൂലം അത് 2600 കോടി എത്തുമെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രവചങ്ങൾ. 23നു വെള്ളിയാഴ്ച ഉദ്‌ഘാടനവും ഓഗസ്റ് 8 ഞായറാഴ്ച സമാപനവും നടക്കുന്ന പ്രധാന സ്റ്റേഡിയത്തിനു തന്നെ കണക്കിൽ കവിഞ്ഞ ചെലവ് വന്നു. ജപ്പാനിലെ 47 പ്രവിശ്യകളിൽ നിന്നും സാമഗ്രികൾ ഒരുക്കൂട്ടിയാണ് പ്രധാന വേദിയും മറ്റു എട്ടു വേദികളും പടുത്തിയുയർത്തിയത്.

മഹാമാരി മൂലം സ്റേഡിയങ്ങളിൽ ആളില്ലാതെ മത്സരങ്ങൾ നടത്താനാണ് തോമസ് ബാക്കിന്റെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഹാഷിമോട്ടോ സെയ്‌ക്കോ അധ്യക്ഷയായ ടോക്കിയോ ഒളിമ്പിക് കമ്മിറ്റിയും തീരുമാനിച്ചിരിക്കുന്നത്. ടെലിവിഷൻഅവകാശങ്ങളിലൂടെ  ഐഒസിക്കും സംഘാടകർക്കും കോടികൾ ലഭിക്കേണ്ടതുണ്ട്. അവ നഷ്ട്ടപെട്ടു കൂടാ.

മലയാള മനോരമയുടെ പേരിൽ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാൻ ഐഒസി അക്രഡിറ്റേഷൻ കിട്ടിയ ആദ്യത്തെ മലയാളി എന്നനിലയിൽ ഞാൻ എന്നും അഭിമാനം കൊള്ളുന്നു. മ്യൂണിക്,  മോണ്ട്രിയാൽ,  മോസ്കൊ  എന്നിങ്ങനെ മൂന്ന് 'മ' കൾ ഒന്നിനു പിറകെ ഒന്നായി വന്ന മൂന്ന് ഒളിമ്പിക്  മത്സരങ്ങളിൽ മോണ്ട്രിയലിനാണ് എനിക്ക് നറുക്കു വീണത്.

അറബി ഭീകരന്മാർ  ഇസ്രായേലി താരങ്ങളെ കൂട്ടക്കൊല ചെയ്തതിനെ പേരിൽ കുപ്രസിദ്ധധി നേടിയ മ്യൂണിക് മത്സരത്തിന് ശേഷം 1976ൽ നടന്ന മോൺട്രിയോൾ മേളക്ക്  കൊച്ചി, ബോംബെ ഡൽഹി, ഫ്രാങ്ക്ഫര്ട്, ലണ്ടൻ, ന്യൂ യോർക് വഴി ഇറങ്ങിക്കയറി എത്തിയ എന്നെ സംഘാടകർ ലഗാർഡിയ വിമാനതാവളത്തിൽ മൂന്ന് മണിക്കൂർ തടഞ്ഞു വച്ചു--കാരണം ഒന്നേയുള്ളു ഞാൻ താടി വച്ചിരുന്നു! അന്ന് എയർ ഇന്ത്യയിൽ പോയി വരാൻ  5004 രൂപ മതിയായിരുന്നു.

ഫ്രഞ്ച്-ഇംഗ്ലീഷ് ഭാഷാ തർക്കം മൂലം വിമാന പൈലറ്റുമാർ പണിമുടക്കിയ പശ്ചാത്തലത്തിലാണ് ഒളിമ്പിക്സ് അരങ്ങേറിയത്. തൊഴിൽത്തർക്കം മൂലം പ്രധാന സ്റ്റേഡിയത്തിന്റെ ഗോപുരം പൂർത്തിയയാക്കാൻ കഴിയാതെ മത്സരം തുടങ്ങി. ഇടയ്ക്കു ടാക്‌സികൾ പണിമുടക്കി. എങ്കിലും മലയാളി അതിലിട് ടിസി യോഹന്നാനും സ്‌പോർട് മെഡിസിൻ വിദഗ്ദ്ധൻ ഗോപിനാഥ് കോട്ടൂരും ടൊറന്റോ സ്റ്റാർ റിപ്പോർട്ടർ രാധാകൃഷ്ണൻ തമ്പിയും   ഉൾപ്പെട്ട മലയാളി സംഘത്തെ ജോസഫ് സാമുവൽ നയിച്ച ആതിഥേയ സംഘം കൊണ്ട് നടന്നു. അവിടെ പ്രുഡൻഷ്യൽ ഇൻഷുറൻസ് മേധാവി ആയിരുന്നു കോട്ടയംകാരനായ ജോസഫ് സാമുവൽ.

നാദിയ  കോമാനച്ചി  എന്ന റൊമേനിയൻ താരം ജിംനാസ്റ്റിക്സിൽ പെർ ഫക്ട് ടെൻ എന്ന ചരിത്ര നേട്ടം കൈവരിച്ച മോൺട്രിയോൾ മേളയിൽ 92  രാഷ്ട്രങ്ങൾ മാറ്റുരച്ചു. 21 ഇനങ്ങളിലായി 198 മത്സരങ്ങൾ. 125 മെഡൽ (49 സ്വർണം) നേടി സോവ്യറ്റ്  യൂണിയൻ ഒന്നാമതെത്തി. 90  മെഡലുമായി (40 സ്വർണം) പൂർവ ജർമനി രണ്ടാമതും 94 മെഡൽ (34 സ്വർണം) നേടി അമേരിക്ക മൂന്നാമതും എത്തി.ഇന്ത്യക്കു വട്ടപ്പൂജ്യം, പാകിസ്ഥാന്‌ ഒരു ഓട്ടു മെഡൽ.

ഗ്രെഹൗണ്ട് എന്ന ബസ്‌കമ്പനിയുടെ ടിക്കറ്റു  വാങ്ങി ഞാൻ മൂന്ന് മാസം അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലും  കറങ്ങി.  ഒളിപിക്‌സിനു രംഗവേദിയായ അറ്റ്ലാന്റയിലും ലോസ് എൻജൽസിലും  താമസിച്ചു. സീ പ്ലെയ്നിൽ ബഹേമാസിൽ പോയി. മെക്സിക്കോസിറ്റിയിലെ  ഒളിപിക്‌സ് സ്റ്റേഡിയം കണ്ടു, മടങ്ങും വഴി മ്യൂണിക് ഒളിമ്പിക്സ് വേദികൾ ചുറ്റി നടന്നു.

മോൺട്രിയോൾ കഴിഞ്ഞിട്ട് 45 വർഷമായി. ഞാൻ ഒരിക്കൽ കൂടി അവിടം കാണാൻ പോയി. കാൽഗരിയിൽ രണ്ടു മാസം താമസിച്ചു.. ഇതിനിടെ ബുള്ളറ് ട്രെയിനിൽ നാഗസാക്കി,
ഹിറോഷിമ, ഫുക്കുവോക്ക, ടോക്യോ നഗരങ്ങളിൽ ചുറ്റിസഞ്ചരിച്ചു. ഹിരോഷിമയിലെ യുദ്ധസ്മാരകം കണ്ടു മടങ്ങിവന്നപ്പോൾ റെയിൽവേ സ്റ്റേഷൻ അടച്ചിരിക്കുന്നു. അതിവേഗ ട്രെയിനിൽ രാജ്യ ത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പോകാൻ 12 മണിക്കൂർ മതി. അതിനാൽ രാത്രി സർവീസ് ആവശ്യമില്ല. ഇന്ത്യയിൽ നീളം കൂടിയ കന്യാകുമാരി-- ദിബ്രുഗർ ട്രെയിനിൽ പോയകാര്യമോർക്കുന്നു. അഞ്ചാംദിവസമേ അവസാന സ്റ്റേഷനിൽ എത്തൂ.

ടോക്യോയിൽ ടോയോ യൂണിവേഴ്സിറ്റി പ്രൊഫസർ ആയ കോട്ടയംകാരൻ ശക്തികുമാറും ഭാര്യ നീനയും അവധി എടുത്ത് നഗരം  കാണിക്കാൻ കൊണ്ടുപോയി. നഗരത്തിnte വലിപ്പം 2194 ച കിമീ. ജനം 1.4 കോടി. ഇലക്ട്രോണികസിന്റെ മിഠായിതെരുവായഗിൻസയിൽ കണ്ണ് മിഴിച്ചു നിന്നു. ടൊയോട്ടയുടെ കാർ മ്യുസിയവും നഗരത്തിലെ ഏറ്റവും ഉയരംകൂടിയ ടോക്കിയോ ടവറും കണ്ടു. മെയ്‌ജി ക്ഷേത്രവും. പുതിയ ഒളിമ്പിക് സ്റേഡിയങ്ങൾ ആയിവരുന്നതേ ഉള്ളു.  എങ്കിലും ലോക്കൽ ട്രെയിനുകളിൽ മാറികയറി നാറീത്ത എയർപോർട്ടിൽ എത്തിച്ചേരാൻ പഠിച്ചു.

ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ സ്വർണം  നേടി ഇന്ത്യയെ കോരിത്തരിപ്പിച്ച മിൽഖാസിങ്ങിന്റെ കാലം കഴിഞ്ഞു. ഹോക്കിയിൽ നാടിൻറെ അപ്രമാദിത്യവും പോയി. 2004 ലെ ആതൻസ് ഒളിമ്പിക്സിൽ സ്വർണം നേടിയ  രാജ്യവർധൻ സിംഗ് റാത്തോർ വഴിത്താരയിട്ട ഷൂട്ടിങ് ആണ് പ്രതീക്ഷക്കു വകയുള്ള ഒരിനം. 1984 ലെ ലോസാഞ്ചൽസ് ഒളിമ്പിക്സിൽ  വനിതകളുടെ 400  മീ ഹഡിൽസിൽ തലനാരിഴക്ക് മെഡൽ നഷ്ട്ടപ്പെട്ട പിടി ഉഷ മാത്രമേ ഉള്ളു മലയാളികൾക്ക് അഭിമാനിക്കാൻ. പക്ഷെ ഇത്തവണ ഒരു മലയാളി പെൺകുട്ടി പോലും ഇന്ത്യൻ ടീമിൽ ഇല്ല.

അറ്റ്ലാന്റയിൽ  1996ൽ നടന്ന ഒളിമ്പിക്സ് ശതാബ്ദി മേളയിൽ മലയാള മനോരമയെ പ്രതിനിധീകരിച്ച  ആളാണ് എന്റെ സുഹൃത്തും അയൽക്കാരനും മലയാളത്തിലെ ഏക സ്പോർട്സ് എൻസൈക്ലോപീഡിയ രചയിതാവുമായ സനിൽ പി.തോമസ്. 2020ലെ ടോക്യോ മേളക്ക് പോകാൻ അപേക്ഷിച്ച് അക്രഡിറ്റേഷൻ കിട്ടിയെങ്കിലും ആസുരകാലത്ത് പോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

എനിക്ക് രണ്ടു ലോക മീറ്റുകളേ  റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞുള്ളു--1975ൽ കൊൽക്കത്തയിൽ നടന്ന 33 ആമത് വേൾഡ് ടേബിൾ ടെന്നീസും 1976 ലെ മോൺട്രിയോൾ ഒളിമ്പിക്‌സും. പക്ഷെ സനിലിന്റെ ട്രാക് റെക്കോഡ് കണ്ടാൽ വിസ്മയിച്ചു പോകും.

"അല്പം അകലെ നിന്നെങ്കിലും മുഹമ്മദ് അലിയെ കാണാൻ പറ്റുക. ലിയാൻഡർ പെയ്സിലൂടെ ഇന്ത്യ ഒളിംപിക്സിൽ പതിറ്റാണ്ടുകൾക്കു ശേഷം ഒരു വ്യക്തിഗത മെഡൽ നേടുന്നതിനും മൈക്കൽ ജോൺസൻ്റെ 200 മീ,  400 മീറ്റർ ഡബിളിനും സാക്ഷിയാകാൻ സാധിക്കുക ഇവയാണ്  എന്റെ അറ്റ്ലാന്റ നേട്ടങ്ങളുടെ
രത്‌നച്ചുരുക്കം," സനിൽ പറയുന്നു.

"1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസ് മുതൽ 2018ലെ  ജക്കാർത്ത ഏഷ്യൻ ഗെയിംസ് വരെ, 1990-91 ലെ ഏഷ്യൻ ജൂനിയർ അത് ലറ്റിക്സ് മുതൽ 2019ലെ ദോഹ ഏഷ്യൻ
അത്ലറ്റിക്സ് വരെ, ഇടയ്ക്ക് പ്രീ ഒളിംപിക് ഫുട്ബോൾ മുതൽ 2010 ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് വരെ ഞാൻ കവർ ചെയ്‌തു."

ഒടുവിൽ,അക്രഡിറ്റേഷൻ കിട്ടിയിട്ടും ടോക്യോ യാത്ര ഉപേക്ഷിക്കേണ്ടി വന്നതാണ് ഭാഗ്യ ദോഷമെന്നു സനിൽ കരുതുന്നു.  പക്ഷെ ബാങ്ക് മാനേജരായി അടുത്തയിടെ റിട്ടയർ ചെയ്ത ഭാര്യ സുജക്കു ഉള്ളിൽ നിറഞ്ഞ സന്തോഷം തന്നെ. "ഒളിമ്പിക് വില്ലേജിൽ കോവിഡ് പടരുന്നു എന്നല്ലേ വാർത്ത? നമ്മുടെ ആൾ കോവിഡ് പിടിക്കാതെ തൊട്ടടുത്ത് തന്നെ ഉണ്ടല്ലോ. "

ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക