മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ ബാബു ആന്‍റണിയും

Published on 21 July, 2021
മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ ബാബു ആന്‍റണിയും
മന്നരത്നം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. വലിയ താര നിരയാണ് ചിത്രത്തിനുള്ളത്.

 മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി റഹ്മാന്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. ഇപ്പോള്‍ ഒരു മലയാളി താരം  കൂടി ചിത്രത്തിന്‍റെ ഭാഗമായി. നടന്‍ ബാബു ആന്റണി ആണ് ചിത്രത്തിലേക്ക് പുതിയതായി എത്തുന്ന മലയാളി താരം. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്‍റെ ആദ്യ ഭാഗം 2022ല്‍ പ്രദര്‍ശനത്തിന് എത്തും. ഇതേ പേരില്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഘട്ട ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക