news-updates

സാമൂഹ്യമാധ്യമത്തില്‍ സ്മൃതി ഇറാനിക്കെതിരേ മോശം പരാമര്‍ശം ; യുപിയില്‍ കോളേജ് അദ്ധ്യാപകനെ ജയിലില്‍ അടച്ചു

Published

onലക്‌നൗ:  വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയ്ക്ക് എതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തി പരമായ പരാമര്‍ശം നടത്തിയ കോളേജ് പ്രൊഫസറെ ഉത്തര്‍പ്രദേശില്‍ ജയിലില്‍ അടച്ചു. യുപിയിലെ ഫിറോസാബാദിലെ കോടതിയില്‍ അധ്യാപകന്‍ കീഴടങ്ങിയതിനു പിന്നാലെയാണു നടപടി. ഷഹരിയാര്‍ അലി എന്ന അദ്ധ്യാപകനെയാണ് സാമൂഹ്യമാധ്യമ പോസ്റ്റിന്റെ പേരില്‍ ജയിലിലേക്ക് അയച്ചത്. 


ചൊവ്വാഴ്ച അഡിഷനല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുന്‍പാകെ ഷഹര്യാര്‍ അലി എന്നയാള്‍ ഹാജരായി ഇടക്കാല ജാമ്യത്തിന് അപേക്ഷ നല്‍കി. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയാണ് ഇദ്ദേഹത്തെ ജയിലിലേക്ക് അയച്ചത്. ഇയാളെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.  ഈ മാസം ആദ്യം ഷഹര്യാര്‍ അലിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. 

മേയില്‍ അഹലബാദ് ഹൈക്കോടതിയിലും പ്രഫസര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അവിടെയും തള്ളി. കേന്ദ്രമന്ത്രിക്കെതിരെ പോസ്റ്റിട്ടതിനു പിന്നാലെ ഫിറോസാബാദ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ തന്നെ സാമൂഹ്യമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും അതില്‍ തനിക്ക്  ഉത്തരവാദിത്വം ഇല്ലെന്നുമായിരുന്നു അധ്യാപകന്റെ പ്രതികരണം. എന്നാല്‍ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നു കരുതാന്‍ ആവശ്യമായ തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. എസ്ആര്‍കെ കോളജിലെ ചരിത്ര വിഭാഗം മേധാവിയാണ് ഷഹര്യാര്‍ അലി. 

സാമൂഹ്യമാധ്യമത്തിലൂടെ ഒരാളെ വിമര്‍ശിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കണം എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ച കോടതി പറയുന്നത്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിഗൂഢ പഥം- വീരപ്പന്റെ സഞ്ചാരപഥം കര്‍ണാടക ട്രക്കിങ് പാതയാക്കുന്നു

വിഷു ബമ്പര്‍; ഒന്നാം സമ്മാനം 10 കോടി കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക്

കൊച്ചിയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തികൊന്നത് മൊബൈല്‍ഫോണില്‍ ചീത്തവിളിച്ചതിന്

യെദ്യൂരപ്പയുടെ രാജി രണ്ടാഴ്ച മുമ്പ് നടന്നു?

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ചൊവ്വാഴ്ച (ജോബിന്‍സ്)

സിംഗിള്‍സില്‍ പോരട്ടമവസാനിപ്പിച്ച് നിഖില്‍കുമാര്‍

ടോക്കിയോയില്‍ തോറ്റ താരത്തിനോട് കോച്ചിന്റെ വിവാഹാഭ്യര്‍ത്ഥന

കോവിഡ് മരണ കണക്കുകള്‍ : സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു

കര്‍ണ്ണാടകത്തില്‍ ഇനി ആര് ? ചര്‍ച്ചകള്‍ സജീവം

അശ്ലീല ദൃശ്യങ്ങള്‍ കണ്ടവരെ കബളിപ്പിച്ച് പണം തട്ടി

ജീന്‍സ് ധരിച്ചതിന് പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ തള്ളി

ഭീഷണി വേണ്ട; രമ്യ ഇന്ദിരാഗാന്ധിയുടെ പിന്‍മുറക്കാരി ; ആഞ്ഞടിച്ച് സുധാകരന്‍

രമ്യ ഹരിദാസ് സംഭവം ; ബല്‍റാം ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കേസ്

അറിയാതെ മൈക്ക് ഓണായി ; അഭിഭാഷകന്‍ പഴി പറഞ്ഞത് കോടതി കേട്ടു

സംസ്ഥാനത്തെ വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നു- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ആകെ 51 സിക്ക വൈറസ് രോഗികള്‍

മീരാബായ് ചാനുവിന് എഎസ്പി റാങ്ക്; ഒപ്പം ഒരു കോടി രൂപ സമ്മാനവും

സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥി സമരം ശക്തമാകുന്നു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-തിങ്കളാഴ്ച (ജോബിന്‍സ്)

രമേശ് ചെന്നിത്തല ദേശിയതലത്തില്‍ പ്രമുഖ സ്ഥാനത്തേയ്‌ക്കോ ?

ഹരികൃഷ്ണയുടെ കൊലപാതകം സംഭവിച്ചത് ഇങ്ങനെ

പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

വട്ടിപ്പലിശക്കാരെ ഭയന്ന് കര്‍ഷകന്‍ ജീവനൊടുക്കി

കര്‍ണ്ണാടകയില്‍ വീണത് യെദ്യൂരപ്പ എന്ന വന്‍മരം

നിമിഷ ഫാത്തിമ വിഷയം ; ഹൈക്കോടതി ഇടപെടുന്നു

മീരാബായിയുടെ പിസ്സാ വിശേഷം

കൊടകര പണം വന്നതെന്തിനെന്ന് സുരേന്ദ്രനറിയാമെന്ന് മുഖ്യമന്ത്രി

കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവച്ചു

ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസും വി.ടി ബല്‍റാമും അടക്കമുള്ള നേതാക്കാള്‍ ഹോട്ടലില്‍; ചോദ്യം ചെയ്തയാളെ കയ്യേറ്റം ചെയ്തുവെന്ന് പരാതി

തട്ടിപ്പിനിരയായ ആളെ സഹായിക്കാന്‍ ഡിറ്റക്ടീവ് ചമഞ്ഞെത്തി തട്ടിയെടുത്തത് 25 ലക്ഷം, പ്രതി പിടിയില്‍

View More