മികച്ച ഭരണാധികാരികള്‍ ഒളിഞ്ഞുകേള്‍ക്കുന്നത് പുത്തരിയല്ല: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കങ്കണ

Published on 21 July, 2021
മികച്ച ഭരണാധികാരികള്‍ ഒളിഞ്ഞുകേള്‍ക്കുന്നത് പുത്തരിയല്ല:  ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍  കങ്കണ

മുംബൈ: പുരാതന കാലങ്ങളില്‍ പോലും മഹാരാജാക്കന്മാര്‍ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലെ ആളുകളുടെ വീടുകള്‍ രഹസ്യമായി സന്ദര്‍ശിച്ച് എന്താണ് പറയുന്നതെന്ന് ഒളിഞ്ഞുകേള്‍ക്കാറുണ്ടെന്ന് ബോളിവുഡ്  നടി കങ്കണ റണാവത്ത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം നിലനില്‍ക്കെയാണ് നടി ഇത്തരമൊരു പ്രതികരണം നടത്തിയത്.

താന്‍ പെഗാസസിനെ കുറിച്ചല്ല പറയുന്നതെന്നു പറഞ്ഞുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് കങ്കണ അവസാനിപ്പിക്കുന്നത്.

ഒളിഞ്ഞുകേള്‍ക്കല്‍ ഭരണത്തിന്റെ ഭാഗമാണ്. പൊതുവായ പ്രശ്നം അറിയാനും ജനങ്ങളുടെ മനസ്സറിയാനും ഒളിഞ്ഞുകേള്‍ക്കുന്നതില്‍ തെറ്റില്ലെന്നും
അതുംപറഞ്ഞ് വെറുതെ അലമുറയിടേണ്ടതില്ലെന്നും കങ്കണ പറയുന്നു.
ഭരണാധികാരികള്‍ ഒളിഞ്ഞുകേള്‍ക്കാറുണ്ടായിരുന്നു എന്നതിന് രാമായണത്തില്‍ ഉദാഹരണമുണ്ടെന്ന് പറഞ്ഞ കങ്കണ ശ്രീരാമനും ജനങ്ങളുടെ സംഭാഷണം ഒളിഞ്ഞുകേട്ടിട്ടുണ്ടെന്നും അങ്ങനെ ഒളിഞ്ഞുകേട്ടപ്പോഴാണ് സീതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അഭിപ്രായം മനസ്സിലായതെന്നും പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക