സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സൂപ്പര്‍ താരങ്ങള്‍ ഏത് ഗണത്തില്‍ പെടുമെന്ന് ഷമ്മി തിലകന്‍

Published on 21 July, 2021
സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സൂപ്പര്‍ താരങ്ങള്‍ ഏത് ഗണത്തില്‍ പെടുമെന്ന് ഷമ്മി തിലകന്‍

മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രമുഖര്‍ രംഗത്തെത്തിയതോടെ സംഭവവുമായി കൂട്ടിയിണക്കി ചോദ്യമുയര്‍ത്തി നടന്‍ ഷമ്മി തിലകന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സൂപ്പര്‍ താരങ്ങളെ 'കുത്തി' ഷമ്മി തിലകന്‍ രംഗത്തെത്തിയത്. 

സ്വയം കുടപിടിക്കുന്നത്  ലാളിത്യമെങ്കില്‍ പകലും രാത്രിയും സഹായികളെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ഏത് ഗണത്തില്‍പ്പെടുമെന്നായിരുന്നു ഷമ്മി തിലകന്റെ ചോദ്യം. പ്രധാനമന്ത്രിയെ പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശനന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. 

ഷമ്മി തിലകന്റെ പോസ്റ്റ്:  
സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍,  സഹജീവികള്‍ നോക്കിനില്‍ക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക..???


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക