ഞാന്‍ മിഖായേല്‍- ഒരു ഇന്‍ഡോ-ഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം: ഗാനങ്ങള്‍ പുറത്തിറങ്ങി

Published on 21 July, 2021
 ഞാന്‍ മിഖായേല്‍- ഒരു ഇന്‍ഡോ-ഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം: ഗാനങ്ങള്‍ പുറത്തിറങ്ങി
c
മെല്‍ബണ്‍ : എ.കെ. ഫിലിംസിന്റെ ബാനറില്‍ അനീഷ്. കെ. സെബാസ്റ്റ്യന്‍ നിര്‍മിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന 'ഞാന്‍ മിഖായേല്‍ 'എന്ന ചിത്രത്തിലെ 'മിഴിക്കുമ്പിള്‍' എന്ന് തുടങ്ങുന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങി. മെജ്ജോ ജോസഫിന്റെ സംഗീതസംവിധാനത്തില്‍ ഷോബിന്‍ കണ്ണങ്ങാട്ട് രചിച്ച ഈ ഗാനം പ്രശസ്ത ഗായകന്‍ ഹരിചരണ്‍ ആണ് ആലപിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി 'ഞാന്‍ മിഖായേല്‍'എന്ന ചിത്രത്തിലൂടെ ഒരു ഇന്‍ഡോ-ഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. പൂര്‍ണ്ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ഈ സിനിമയില്‍ അമ്പതിലേറെ ഓസ്‌ട്രേലിയന്‍ മലയാളികളായ അഭിനേതാക്കളെ അണിനിരത്തിയിരിക്കുന്നു. ഈ ലോക്ഡൗണ്‍കാലഘട്ടത്തില്‍, ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുകൊണ്ട് കലാകാരന്മാര്‍ തമ്മില്‍ കാണാതെ ഗാനത്തിന്റെ പൂര്‍ത്തീകരണത്തിനായി മനസ്സുകൊണ്ട് ഒന്നിക്കുകയുണ്ടായി എന്ന പ്രത്യേകത ഈ ഗാനത്തെ അസാധാരണമാക്കുന്നു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക