ലിവര്‍പൂളിന്റെ പൈതൃകപദവി റദ്ദാക്കി

Published on 21 July, 2021
 ലിവര്‍പൂളിന്റെ പൈതൃകപദവി റദ്ദാക്കി

ലണ്ടന്‍: ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ മരിടൈം മെര്‍ക്കന്റൈല്‍ സിറ്റിയുടെ ലോകപൈതൃക പദവി റദ്ദാക്കി. ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരിക വിഭാഗമായ യുനസ്‌കോയില്‍ നടന്ന വോട്ടെടുപ്പിലാണു തീരുമാനം. ലിവര്‍പൂള്‍ നഗരത്തില്‍ ബഹുനില കെട്ടിടങ്ങളും എവര്‍ടണ്‍ ഫുട്‌ബോള്‍ ക്ലബിന്റെ സ്റ്റേഡിയവും നിര്‍മിക്കുന്നതാണു കാരണം.

തുറമുഖ നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിനു തീരാനഷ്ടമായിരിക്കും ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളെന്നു യുനസ്‌കോ കമ്മിറ്റി വിലയിരുത്തി. ബ്രിട്ടീഷ് വ്യവസായ വിപ്ലവത്തിന്റെ പിള്ളത്തൊട്ടിലെന്നു വിളിക്കപ്പെടുന്ന ലിവര്‍പൂള്‍ തുറമുഖത്തെ 2004ലാണ് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക